ഞാന്‍ എന്റെ ഇഷ്ടം പോലെ പലതും പറഞ്ഞെന്നിരിക്കും… പക്ഷേ ഇതൊക്കെ ചെയ്യാന്‍ സിദ്ധിഖിനൊരു ചളിപ്പ് തോന്നുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു… ആ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ
മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ ആറാട്ട് സിനിമയില്‍ സിദ്ധിഖ് അവതരിപ്പിച്ച സിഐ ശിവശങ്കരന്‍ പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച കഥാപാത്രമായിരുന്നു. എന്നാല്‍ തന്റെ കഥാപാത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്റുകളെ കുറിച്ച് സിദ്ദിഖ് തുറന്നു പറയുകയാണ്.
സിനിമയിലെ ഒരു രംഗം അഭിനയിക്കാന്‍ റെഡിയായി നിന്നപ്പോള്‍ ഇതൊക്കെ ചെയ്യാന്‍ ചളിപ്പില്ലേ എന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ തന്നോട് ചോദിച്ചിരുന്നു എന്നാണ് സിദ്ധിഖ് ഇപ്പോള്‍ പറയുന്നത്. ‘ഒന്നാം കണ്ടം എന്ന പാട്ടില്‍ തന്റെ ദേഹത്തേക്ക് വെള്ളം ചീറ്റിച്ചിട്ട് താന്‍ പാടത്തേക്ക് വീഴുന്ന ഒരു സീനുണ്ട്.
ആ രംഗത്തിന് വേണ്ടി താന്‍ റെഡിയായി നില്‍ക്കുകയാണ്. ‘അപ്പോള്‍ നിങ്ങള്‍ പാടത്തേക്ക് വീഴാന്‍ പോവുകയാണോ’ എന്ന് മോഹന്‍ലാല്‍ വന്ന് ചോദിച്ചു. താന്‍ വീഴാന്‍ പോവാണ് എന്നൊക്കെ പറഞ്ഞ് നില്‍ക്കുകയാണ്. അപ്പോഴാണ് ഉണ്ണികൃഷ്ണന്‍ വന്ന് പറയുന്നത്.
‘സിദ്ധിഖ്, ഞാന്‍ എന്റെ ഇഷ്ടം പോലെ പലതും പറഞ്ഞെന്നിരിക്കും. പക്ഷേ ഇതൊക്കെ ചെയ്യാന്‍ സിദ്ധിഖിനൊരു ചളിപ്പ് തോന്നുന്നില്ലേ’ എന്ന്. താന്‍ ചിരിച്ചു. അതൊക്കെ എന്‍ജോയ് ചെയ്യും എന്നാണ് പറഞ്ഞതെന്ന് സിദ്ധിഖ് പറയുന്നു.
തന്റെ പ്രകടനത്തിന് ലഭിച്ച മോശം കമന്റുകളെ കുറിച്ചും സിദ്ദിഖ് പറയുന്നുണ്ട്. ‘സിദ്ദിഖ് വല്ലാതെ വെറുപ്പിച്ചു’, ‘നിങ്ങള്‍ ഒരു നല്ല നടനല്ലേ, എന്തിനാണ് ഇങ്ങനെ കോമാളി വേഷങ്ങള്‍ ചെയ്യുന്നത്’ എന്നൊക്കെയായിരുന്നു കമന്റുകള്‍ എന്നാണ് നടന്‍ പറഞ്ഞത്. ഫെബ്രുവരി 18ന് ആയിരുന്നു ആറാട്ട് റിലീസ് ചെയ്തത്.
