News
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്, ആ ദൃശ്യങ്ങൾ നടുക്കുന്നു! ദിലീപിനും വക്കീലിനും പിടിവീണു, ഇനി രക്ഷയില്ല
വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്, ആ ദൃശ്യങ്ങൾ നടുക്കുന്നു! ദിലീപിനും വക്കീലിനും പിടിവീണു, ഇനി രക്ഷയില്ല
ന ടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപിനെയും വക്കീലന്മാരെയും ഊരാക്കുടുക്കിലാക്കുന്ന നിർണ്ണായക തെളിവുകൾ ലഭിച്ചിരിക്കുന്നു. ദിലീപിന്റെ അഭിഭാഷകർ മുംബൈയിൽ പോയി ഫോൺ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെത്തി. വിമാനത്താവളത്തിൽ നിന്നുള്ള സി സി ടി വിദൃശ്യങ്ങളാണ് കണ്ടെത്തിയത്.
ഫോണുകൾ മുംബൈയിൽ നിന്നും ദിലീപിന്റെ അഭിഭാഷകർ പോയി വാങ്ങിയതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായി മംഗളമാണ് റിപ്പോർട്ട് ചെയ്തത്. അഭിഭാഷക സംഘത്തിനൊപ്പം ഫോൺ വാങ്ങാനായി താനും പോയിരുന്നുവെന്ന് വിൻസന്റ് ചൊവ്വല്ലൂർ മൊഴി നൽകിയതായും മംഗളം റിപ്പോർട്ടിൽ പറയുന്നു. ഇയാളെ കേസിൽ സാക്ഷിയേക്കുമെന്നാണ് സൂചന.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പല നിർണായക തെളിവുകളും ദിലീപിന്റേയും കൂട്ടാളികളുടേയും ഫോണുകളിൽ നിന്നും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അന്വേഷണ സംഘം. ഫോണിൽ നിന്നും തെളിവുകൾ നശിപ്പിച്ച സാഹചര്യത്തിൽ ഇത് വീണ്ടെടുക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. അതിനിടെയാണ് ഏറ്റവും പുതിയ തെളിവുകൾ ഇപ്പോൾ പുറത്തുവന്നത്.
4 ഫോണുകളായിരുന്നു ദിലീപ് മുംബൈയിലേക്ക് അയച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ കാര്യങ്ങൾ ഫോണിൽ ഉണ്ടെന്നും അത് വീണ്ടെടുക്കുന്നതിന് വേണ്ടിയുമാണ് മുംബൈയിലെ ലാബിലേക്ക് ഫോണുകൾ അയച്ചതെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്. ലാബ് സിസ്റ്റം ഇന്ത്യ ലിമിറ്റഡ് എന്ന ലാബിലേക്ക് അയച്ചായിരുന്നു പരിശോധന.
മുൻ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ വിൻസെന്റ് ചൊവ്വല്ലൂർ എന്നയാളാണ് ഈ ലാബ് ദിലീപിന് പരിചയപ്പെടുത്തിയത്. ഇക്കാര്യം ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ആദായ നികുതി മുൻ അസിസ്റ്റന്റ് കമ്മീഷ്ണറായ വിൻസെന്റ് സി ബി ഐ കുറ്റപത്രം നൽകിയ അഴിമതി കേസിലെ പ്രതിയാണ്. തന്റേയും ദിലീപിന്റേയും അഭിഭാഷകർ ഒരേ ആളാണെന്നും അവർ പറഞ്ഞത് പ്രകാരമാണ് ദിലീപിന് ലാബിനെ കുറിച്ച് നിർദ്ദേശിച്ചതെന്നുമാണ് ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.
അതേസമയം ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കുകയെന്നതാണ് ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.ദിലീപിന്റെ ഒരു ഫോണിൽ നിന്നും 12 നമ്പറിലേക്കുള്ള 12 ചാറ്റുകൾ നശിപ്പിച്ചതായാണ് കണ്ടെത്തൽ.വാട്സ് ആപ്പ് ചാറ്റുകളാണ് ഇത്തരത്തിൽ ഡിലീറ്റ് ചെയ്തിരിക്കുന്നത്. വിവരങ്ങൾ ഡിലീറ്റ് ചെയ്തുവെന്ന് കണ്ടെത്തിയെങ്കിലും തിരികെയെടുക്കാൻ സാധിച്ചിട്ടില്ല. ഇതിനായി കേന്ദ്ര ഏജൻസിയെ സമീപിക്കാനാണ് പോലീസ് ആലോചിക്കുന്നത്.
അതിനിടെ ദിലീപിനും അഡ്വ ബി രാമന്‍പിള്ളയ്ക്കുമെതിരായി മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണെന്ന പരാതിയുമായി ഐടി വിദഗ്ദൻ രംഗത്തെത്തി. ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തത് അഡ്വ ബി രാമന്‍ പിള്ളയുടെ നിര്‍ദേശത്തെത്തുടര്‍ന്നൊണ് മൊഴി നൽകണമെന്നാണ് സമ്മർദ്ദമെന്നാണ് ഇയാൾ കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം വിഷയം പരിഗണിച്ച കോടതി നോട്ടീസ് നല്‍കാതെ വിളിച്ചുവരുത്തി ചോദ്യം ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
