Connect with us

അവസാന ദിവസം എനിക്കും ഭര്‍ത്താവിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു, നാല് വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ ചിത്രം; തുറന്ന് പറഞ്ഞ് നിര്‍മാതാവ്

News

അവസാന ദിവസം എനിക്കും ഭര്‍ത്താവിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു, നാല് വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ ചിത്രം; തുറന്ന് പറഞ്ഞ് നിര്‍മാതാവ്

അവസാന ദിവസം എനിക്കും ഭര്‍ത്താവിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു, നാല് വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ ചിത്രം; തുറന്ന് പറഞ്ഞ് നിര്‍മാതാവ്

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ‘കാശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രം ഈ മാസം 11നാണ് റിലീസ് ചെയ്തത്. വിവേകിന്റെ ഭാര്യയും നിര്‍മാതാവുമായ പല്ലവി ജോഷി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണത്തിന്റെ അവസാന ദിവസം തങ്ങള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നതായി അവര്‍ വെളിപ്പെടുത്തി.

ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത-വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു. 1990ല്‍ നടന്ന കാശ്മീര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1990ല്‍ താഴ്വരയില്‍ തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം ഉപേക്ഷിക്കേണ്ടിവന്ന ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകളുടെ കഥകളാണ് ചിത്രത്തിലൂടെ പുറത്തുകൊണ്ടുവന്നത്.

കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മിച്ച ചിത്രമാണ് കാശ്മീര്‍ ഫയല്‍സ് അതുപോലെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയാണ് ചിത്രം നല്‍കിയിരുന്നത്. അഭിനേതാക്കളെ കണ്ടെത്തുക, ചിത്രീകരണത്തിനുള്ള പണം ഉണ്ടാക്കുക തുടങ്ങി ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വലിയ വെല്ലുവിളിയായിരുന്നു.

ചിത്രീകരണത്തിന്റെ അവസാന ദിവസം എനിക്കും ഭര്‍ത്താവിനുമെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. നാല് വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ ചിത്രമെങ്കിലും അതിന്റെ ചിത്രീകരണത്തിനായി ഒരു മാസമേ എടുത്തുള്ളൂ ഹത്വ പുറപ്പെടുവിച്ചെങ്കിലും ഇനി കുറച്ച് മാത്രമേ ചിത്രീകരിക്കാനുണ്ടായിരുന്നുള്ളു അതിനാല്‍ എല്ലാരോടും ബാഗ് പാക്ക് ചെയ്ത് റെഡിയായിരിക്കാന്‍ പറഞ്ഞു ശേഷം ഭയത്തോടെയാണെങ്കിലും മുഴുവനും ഷൂട്ട് ചെയ്തിട്ടാണ് ഞങ്ങള്‍ എയര്‍പ്പോര്‍ട്ടിലേയ്ക്ക് മടങ്ങിയത്.

More in News

Trending

Recent

To Top