മഞ്ജു ചേച്ചിക്കൊപ്പം നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെ: ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെ കുറിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്!
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്നും മഞ്ജു വാര്യരെ തനിക്ക് ഏറെയിഷ്ടമാണെന്നും പറയുകയാണ് ശ്രീശാന്ത്. ലുലു മാളിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിലാണ് താരം ഇക്കാര്യം പറഞ്ഞത്. വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള താരത്തിന്റെ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു ഇത്.
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളിലൊരാളായ ശ്രീശാന്ത് ഈയടുത്താണ് തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. . രണ്ട് ലോകകപ്പ് നേടിയ ഇന്ത്യന്‍ സ്‌ക്വാഡിലെ അംഗമായിരുന്നു ശ്രീശാന്ത്.
‘മഞ്ജു ചേച്ചിയടക്കമുള്ള ആളുകള്‍ക്കൊപ്പം വേദിയില്‍ നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നതു പോലെയാണ്. മഞ്ജു ചേച്ചിയുടെ കൂടെ ഒരു വേദിയില്‍ ഇതാദ്യമായാണ്, ഒരുപാട് സന്തോഷം ശ്രീശാന്ത് പറയുന്നു.ഇന്ത്യയുടെ സൂപ്പര്‍ താരത്തോടൊപ്പം വേദി പങ്കിടാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു വാര്യര്‍ പറയുന്നു.
സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമാണ് മഞ്ജുവിന്റെ പുതിയ ചിത്രം. മഞ്ജുവിന്റെ സഹോദരനായി ബിജു മേനോനും ചിത്രത്തിലെത്തുന്നുണ്ട്. മഞ്ജു വാര്യര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.
മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിനൊപ്പം സെഞ്ച്വറി പ്രൊഡക്ഷന്‍സും നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്.
about manju warrier
