Malayalam
ആരാധകർ ഏറ്റെടുത്ത പൈങ്കിളിയുടെ വെള്ളമടി ; ഇത്ര ഡ്രൈ ആയി കുടിക്കാമോ? ; തരംഗമാകാൻ വീണ്ടും ശ്രുതി രജനികാന്ത്!
ആരാധകർ ഏറ്റെടുത്ത പൈങ്കിളിയുടെ വെള്ളമടി ; ഇത്ര ഡ്രൈ ആയി കുടിക്കാമോ? ; തരംഗമാകാൻ വീണ്ടും ശ്രുതി രജനികാന്ത്!
ഒരു കൂട്ടുകുടുംബത്തിലെ രസകരമായ രംഗങ്ങള്‍ അവതരിപ്പിക്കുന്ന വളരെ രസകരമായ പരമ്പരയാണ് ചക്കപ്പഴം. ചക്കപ്പഴത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനികാന്ത്. പേര് കൊണ്ട് തന്നെ പ്രശസ്തി നേടിയ താരം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. ഏറ്റവും ഒടുവില്‍ പങ്കുവച്ച ഒരു റീല്‍ വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ‘താനനേ താനെ’ എന്ന പാട്ടിനൊപ്പം ശ്രുതി പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. രകസരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.
ശ്രുതി മദ്യപിയ്ക്കുന്നതായിട്ടാണ് വീഡിയോയില്‍ കാണുന്നത്. കുപ്പിയും ഗ്ലാസ്സും കൈയ്യില്‍ പിടിച്ചിട്ടുണ്ട്. കുപ്പിയില്‍ നിന്ന് നേരിട്ട് ഗ്ലാസില്‍ ഒഴിച്ച് കുടിക്കുന്നതായിട്ടാണ് കാണിയ്ക്കുന്നത്. ഇങ്ങനെ ഡ്രൈ ആയി കുടിക്കാമോ, കുറച്ച് വെള്ളം ഒഴിച്ചു കുടിച്ചൂടെ എന്നൊക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍.
ചക്കപ്പഴം എന്ന സീരിയലില്‍ എന്നും ‘ചലപിലാ’ ശബ്ദം ഉണ്ടാക്കി കൊണ്ട് സീരിയലിന്റെ ഓളം നിലനിര്‍ത്തുന്ന കഥാപാത്രമാണ് ശ്രുതി അവതരിപ്പിയ്ക്കുന്ന പൈങ്കിളി. യഥാര്‍ത്ഥ ജീവിതത്തിലും ഏറെ കുറേ പൈങ്കിളിയെ പോലെ തന്നെയാണ് ശ്രുതിയും. വളരെ അധികം ആക്ടീവ് ആണ് താരം.
ചക്കപ്പഴത്തില്‍ നിന്നും താന്‍ ചെറിയ ബ്രേക്ക് എടുക്കുന്നു എന്ന് നേരത്തെ ശ്രുതി രജനികാന്ത് പറഞ്ഞിരുന്നു. അര്ജ്ജുന്, ശ്രീകുമാര്‍, അശ്വതി തുടങ്ങിയവര്‍ക്ക് പിന്നാലെ ശ്രുതിയും പിന്മാറുന്നു എന്ന വാര്‍ത്ത പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു. എന്നാല്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ബ്രേക്ക് എടുക്കുന്നത് എന്നാണ് ശ്രുതി പറഞ്ഞത്.
ഞാന്‍ ശ്രദ്ധിയ്ക്കപ്പെടുന്നതിന് മുന്‍പ് ശ്രദ്ധിയ്ക്കപ്പെട്ടത് തന്റെ പേരാണ് എന്നാണ് ശ്രുതി രജനികാന്ത് പറയുന്നത്. തമിഴ് സ്റ്റൈല്‍ മന്നന് അല്ലെങ്കിലും എന്റെ അച്ഛന്റെ പേരും രജനികാന്ത് ആണ് എന്നും, രജനികാന്തിനോടുള്ള ആരാധന കൊണ്ട് ഇട്ട പേരല്ല അച്ഛന്റേത് എന്നും ശ്രുതി പറഞ്ഞിരുന്നു. എന്തായാസും ആ പേര് കണ്ട് പഠിയ്ക്കുന്ന കാലം മുതലേ ശ്രുതി ഫെയിമസ് ആണത്രെ.
ABOUT SHRUTHI
