Malayalam
ആ യാത്രകളൊക്കെയാണ് അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത്; ധനുഷും ഐശ്വര്യയും മാതൃകയാവുന്നത് മക്കളുടെ കാര്യത്തിൽ ; ഉത്തമമായ വേർപിരിയൽ!
ആ യാത്രകളൊക്കെയാണ് അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയത്; ധനുഷും ഐശ്വര്യയും മാതൃകയാവുന്നത് മക്കളുടെ കാര്യത്തിൽ ; ഉത്തമമായ വേർപിരിയൽ!
തമിഴകത്തിന്റെ മാത്രമല്ല, മലയാളത്തിന്റെയും പ്രിയപ്പെട്ട താരമാണ് ധനുഷ്. എന്നാൽ, ആരാധകരെ ഏറെ
നിരാശപ്പെടുത്തിയ ഒരു വാർത്തയായിരുന്നു നടന് ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നത്. 18 വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമായിരുന്നു അവസാനിപ്പിച്ചത് . ബന്ധം അവസാനിപ്പിക്കുകയാണെന്ന് യാതൊരു സൂചനകളും നല്‍കാതെ തന്നെ താരങ്ങള്‍ പിരിഞ്ഞു.
താരങ്ങളുടെ വേര്‍പിരിഞ്ഞതിന് ശേഷം താരദമ്പതിമാരുടെ മക്കളെ കുറിച്ചും അവരുടെ സംരക്ഷണത്തെ പറ്റിയുമൊക്കെയുള്ള ഊഹാപോഹങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. യാത്ര രാജ, ലിംഗ രാജ എന്നിങ്ങനെ രണ്ട് ആണ്മക്കളാണ് ധനുഷിനും ഐശ്വര്യക്കും ഉള്ളത്. വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ മക്കളുടെ കാര്യത്തില്‍ ദമ്പതിമാര്‍ ഒരു തീരുമാനം എടുത്തിരുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഊട്ടിയിലെ ഷൂട്ടിങ്ങിലായിരുന്നെങ്കിലും നടന് അവരെ കൂടെ കൂട്ടുകായയിരുന്നു. മക്കള്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിന് വേണ്ടി മാതാപിതാക്കള്‍ എന്നും കൂടെ ഉണ്ടാവുമെന്നും അതിനുള്ള വിട്ടുവീഴ്ചകള്‍ക്ക് ധനുഷും ഐശ്വര്യയും തയ്യാറാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2004 ല്‍ വിവാഹിതരായ ധനുഷും ഐശ്വര്യയും പതിനെട്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് വേര്‍പിരിയുന്നത്.
ഇക്കഴിഞ്ഞ ജനുവരി പതിനേഴിനാണ് ഭാര്യ-ഭര്ത്താക്കന്മാര് എന്ന റോളില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് താരങ്ങള്‍ പുറംലോകത്തോട് പറഞ്ഞത്. എന്നാല്‍ ഇത് വെറും കുടുംബവഴക്കിലൂടെ ഉണ്ടായ വേര്‍പിരിയലാണെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് ധനുഷിന്റെ പിതാവും പ്രശസ്ത നിര്‍മാതാവുമായ കസ്തൂരി രാജ പറഞ്ഞത്.
സാധാരണ ഭാര്യ-ഭര്ത്താക്കന്മാര്ക്കിടയില് ഉണ്ടാവുന്ന കുടുംബവഴക്കുകള്‍ മാത്രമേ ധനുഷിനും ഐശ്വര്യയ്ക്കും ഇടയിലുള്ളു. അതുകൊണ്ട് എല്ലാം അവസാനിക്കും എന്നൊന്നും വിചാരിക്കേണ്ടതില്ല. ഞാന്‍ രണ്ട് പേരെയും ഫോണില്‍ വിളിച്ച് സംസാരിക്കുകയും അവരെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടെന്നും കസ്തൂരി രാജ വെളിപ്പെടുത്തി. അതേ സമയം വിവാഹശേഷം നടന്റെ തിരക്കുകളാണ് ഇതിനൊക്കെ കാരണമെന്നാണ് ചില ആരോപണങ്ങള്‍.
വര്‍ക്കിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചകളൊന്നും ഇല്ലാത്ത ആളാണ് ധനുഷ്. അത് കുടുംബ ജീവിതത്തെ ബാധിച്ചുവെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മറ്റ് എന്തിനെക്കാളും അഭിനയത്തിനാണ് അദ്ദേഹം പ്രധാന്യം കൊടുക്കുന്നത് ധനുഷിനെ അറിയുന്ന എല്ലാവര്ക്കും അറിയാം. സിനിമയുടെ ഭാഗമായി പല രാജ്യങ്ങളിലേക്കും പുറത്തേക്കുമൊക്കെയുള്ള യാത്രയും ഷൂട്ടിങ്ങുമൊക്കെ അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കി. വേര്‍പിരിഞ്ഞെങ്കിലും പരസ്പരം നല്കുന്ന ബഹുമാനം മതിയാവും മുന്നോട്ടും ഇതുപോലെ പോകാന്‍ എന്നാണ് ആരാധകരുടെ അഭിപ്രായം.
about dhanush
