Malayalam
തന്റെ ജീവന്‍ നിലനിര്‍ത്തുന്നത് ആ വൈദികന്റെ കിഡ്‌നി; 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതത്തില്‍ സംഭവിച്ചത്; വെളിപ്പെടുത്തലുമായി ഗായകന്‍
തന്റെ ജീവന്‍ നിലനിര്‍ത്തുന്നത് ആ വൈദികന്റെ കിഡ്‌നി; 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതത്തില്‍ സംഭവിച്ചത്; വെളിപ്പെടുത്തലുമായി ഗായകന്‍
ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് കെജി മാര്‍ക്കോസ്. 1979-80 കാലഘട്ടത്തിലാണ് ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. 1981 ല്‍ ബാലചന്ദ്രമോനോന്‍ സംവിധാനം ചെയ്ത കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ ‘കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാന്‍ നോക്കിയിരിക്കേ’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മാര്‍ക്കോസ് സിനിമയിലും എത്തി.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായകന്‍ മാര്‍ക്കോസിനെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത കഥയാണ്. തന്റെ ജീവന്‍ നിലനിര്‍ത്തുന്നത് വൈദികന്റെ കിഡ്്നിയാണെന്നാണ് പ്രിയഗായകന്‍ പറയുന്നത്. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
2013 ല്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഡോക്ടറെ കാണുന്നത്. പരിശോധനയില്‍ മാര്‍ക്കോസിന്റെ കിഡ്നിയുടെ 70 ശതമാനത്തോളം പ്രവര്‍ത്തനരഹിതമായെന്ന് കണ്ടെത്തി. ഡയാലിസിസ് ഒരു പരിഹാരമായി നിര്‍ദേശിച്ചെങ്കിലും, കിഡ്നി മാറ്റി വയ്ക്കുന്നതാണ് ദീര്‍ഘകാല പരിഹാരമെന്ന അഭിപ്രായമായിരുന്നു ഡോക്ടര്‍ക്ക്. കുടുംബത്തില്‍ നിന്നുതന്നെ ഒരു ദാതാവിനെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ആരുടെയും കിഡ്നി മാര്‍ക്കോസുമായി യോജിക്കുന്നുണ്ടായിരുന്നില്ല.
അന്വേഷണം പരിചയക്കാരിലേക്ക് നീങ്ങുന്നതിന് ഇടയിലാണ് മാര്‍ക്കോസിന് ഒരു ഫോണ്‍ വിളിയെത്തുന്നത്. കിഡ്നി ദാനം ചെയ്യാന്‍ തയാറാണെന്ന് അറിയിച്ചുകൊണ്ട് ഒരു വൈദികനായിരുന്നു അങ്ങേതലയ്ക്കല്‍. വൈകാതെ, അദ്ദേഹം ആശുപത്രിയിലെത്തി. ആദ്യഘട്ട പരിശോധനയില്‍ തന്നെ അദ്ദേഹത്തിന്റെ കിഡ്നി യോജിക്കുമെന്നു കണ്ടെത്തി. എന്നാല്‍ ഒരു നിബന്ധന അദ്ദേഹം മുമ്‌ബോട്ടു വച്ചു. കിഡ്നി തരാം, പക്ഷേ, ഇക്കാര്യം പുറംലോകം അറിയരുതെന്നായിരുന്നു ആ സ്നേഹ നിബന്ധന. മാര്‍ക്കോസും കുടുംബവും അത് അംഗീകരിച്ചു.
9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം ലോകത്തോട് തുറന്ന് പറഞ്ഞത്. ഇപ്പോള്‍ വെളിപ്പെടുത്താനുള്ള കാരണവും പറയുന്നുണ്ട്. ഒന്‍പതു വര്‍ഷം മുമ്ബ് മാര്‍ക്കോസിനെ സ്നേഹപൂര്‍വം വിലക്കിയിരുന്നു എന്നാണ് ഫാദര്‍ പറയുന്നത്. ‘വൃക്ക ദാനം ചെയ്യുകയാണെന്ന് പറഞ്ഞാല്‍ പലരും അതു തടസപ്പെടുത്താന്‍ നോക്കും. വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലേക്ക് അതു നീങ്ങിയാലോ എന്നു ഞാന്‍ സംശയിച്ചു.
അതെല്ലാം കാലാന്തരത്തില്‍ മാറുമെന്ന് കരുതി. അതുകൊണ്ട്, പതിയെ അറിഞ്ഞാല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. പിന്നെ, വൃക്ക ദാനം ചെയ്തതിനു ശേഷം എനിക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ വന്നാല്‍, ആളുകള്‍ പറയും, അതെല്ലാം ഇതു മൂലമാണെന്ന്! ഇപ്പോള്‍ നോക്കൂ… ഒന്‍പതു വര്‍ഷമായില്ലേ… ഞാന്‍ ജീവിച്ചിരിപ്പില്ലേ…. നിങ്ങള്‍ വിശ്വസിക്കില്ലേ… അദ്ദേഹവും ജീവിച്ചിരിപ്പില്ലേ… നിങ്ങള്‍ വിശ്വസിക്കില്ലേ?’ ഫാ.കുര്യാക്കോസ് പറഞ്ഞു.
ഫാദര്‍ കിഡ്നി ദാനം ചെയ്യുന്ന കാര്യം സഭയിലെയും കുടുംബത്തിലെയും അടുത്ത ചിലര്‍ക്കുമാത്രമേ അറിയാമായിരുന്നുള്ളൂ.വൃക്കദാനം ചെയ്ത് 4ാം ദിവസം ആശുപത്രി വിട്ടെന്നും പിന്നീട് ഇക്കാര്യമേ മറന്നെന്നും ഫാ. കുര്യാക്കോസ് പറയുന്നു. ഇടവകയിലും തുടര്‍ന്ന് ദയറയിലും പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഇപ്പോള്‍ ആനിക്കാട് ദയറായില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കെ.ജി. മാര്‍ക്കോസ് ഇവിടെ പല തവണ കാണാന്‍ വന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ആര്‍ക്കാണ് വൃക്ക നല്‍കിയതെന്ന് വെളിപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ മാത്രമാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചതെന്ന് ഫാ.കുര്യാക്കോസ് പറഞ്ഞു.
