മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിരക്കുള്ള നായികയാണ് ഇന്ന് താരം. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന ഭാവന കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. 2017 ല്‍ പൃഥ്വിരാജ് ചിത്രമായ ആദം ജോണിലാണ് മലയാളത്തില്‍ നടി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഭാവനയോടുള്ള ക്രഷിനെ കുറിച്ച് തുറന്നു പറഞ്ഞ് സീരിയല്‍ താരം ശ്യാം ജേക്കബ്. ഭാവന, അനൂപ് മേനോന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ശ്യാം ഒരു ഷോയില്‍ അവതാരകയായ സ്വാസിക വിജയ്യോട് പറഞ്ഞത്.
കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലേക്ക് തന്നെ വിളിച്ചു. ഭാവനയുടെ കൂടെ തനിക്ക് കോംമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ഭാവനയോട് ഭയങ്കര ക്രഷ് ആയിരുന്നു.
ഒരു പ്രശ്നം ഉണ്ടായിട്ട് ഭാവനയുടെ കഥാപാത്രം പൊലീസിനെ വിളിക്കുന്ന സീന്‍. വരൂ എന്ന് ഭാവന തന്നോട് പറയുമ്പോള്‍ പെട്ടെന്ന് താന്‍ അന്ധാളിച്ച് നിന്നു. സംവിധായകന് അതിന് കട്ട് പറഞ്ഞു. പിന്നെ തന്നോട് ചോദിച്ചു, ‘നീ എന്താടാ ഈ കാണിക്കുന്നത്. ഇത്രയും ദിവസം ഓക്കെ ആയിരുന്നല്ലോ ഇപ്പോള്‍ എന്ത് പറ്റി’ എന്ന്.
പക്ഷേ സത്യം എന്താണെന്നുള്ളത് അവര്‍ക്ക് പോലും അറിയില്ലായിരുന്നു. അതേ സീനിന്റെ രണ്ടാമത്തെ ടേക്കിനും കട്ട് വിളിച്ചു. കാരണം നേരെ നോക്കുമ്പോള്‍ തനിക്ക് ശരിയായി വന്നില്ല. മൂന്നാമത്തെ ടേക്കിന് താന്‍ തല കുനിച്ച് പിടിച്ചു. അങ്ങനെ ഭാവന വിളിച്ചപ്പോള്‍ അകത്തേക്ക് കയറി പോയി.
പിന്നെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശ്യാം പറയുന്നത്. 2016ല്‍ പുറത്തിറങ്ങിയ കുട്ടികളുണ്ട് സൂക്ഷിക്കുക ചിത്രം കലവൂര്‍ രവികുമാര്‍ ആണ് സംവിധാനം ചെയ്തത്. അതേസമയം, എന്റെ കുട്ടികളുടെ അച്ഛന് എന്ന സീരിയലിലാണ് ശ്യാം ജേക്കബ് ഇപ്പോള്‍ അഭിനയിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...