Malayalam
വെളുക്കാൻ തേച്ചത് പാണ്ടായി; സത്യം ഓരോന്നായി പുറത്തേക്ക് ഏത് കൊലകൊമ്പൻ വന്നിട്ടും കാര്യം ഇല്ല ദിലീപ് തകർന്നടിയും !
വെളുക്കാൻ തേച്ചത് പാണ്ടായി; സത്യം ഓരോന്നായി പുറത്തേക്ക് ഏത് കൊലകൊമ്പൻ വന്നിട്ടും കാര്യം ഇല്ല ദിലീപ് തകർന്നടിയും !
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ ഗസ്ഥരെ വധഗൂഡാലോചന നടത്തിയ കേസിൽ ഫോണിലെ തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചുവെന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്. ഹൈക്കോടതി ഉത്തരവിന് ശേഷം മുംബൈയിൽ വെച്ച് ഫോണുകൾ ഫോർമാറ്റ് ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്
വിവരങ്ങൾ ഡിലീറ്റ് ചെയ്ത ശേഷം ആ ഫോൺ കോടതിക്ക് മുന്നിൽ കൊണ്ട് കൊടുത്തതിലൂടെ ദിലീപും കൂട്ടരും നീതിന്യായ വ്യവസ്ഥയെ നോക്കി കൊഞ്ഞനം കുത്തുകയാണ് ചെയ്തതതെന്ന് പറയുകയാണ് സംവിധായകൻ പ്രകാശ് ബാരെ. ഒരു പ്രമുഖ ചാനലിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ബാരെയുടെ വാക്കുകൾ ഇങ്ങനെ
ഡിലീറ്റ് ചെയ്ത കണ്ടന്റ് ഹാർഡ് ഡിസ്കിൽ കോപ്പി ചെയ്യുകയും അത് പോലീസിന് കൈമാറുകയും അത് ഫോറൻസിക് ലാബിലേക്ക് അയക്കുകയും ചെയ്തതിനാണ് ഏറ്റവും കൂടുതൽ വാല്യു ഉള്ളത്. തീർച്ചയായും ചെറിയ ചെറിയ ഇൻഫർമേഷനുകളായിരിക്കും. നല്ല ബുദ്ധിയുള്ള അന്വേഷണ സംഘമാണെങ്കിൽ അത് കോർത്തിണക്കി പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങൾ കണ്ടെത്താൻ സാധിക്കും.
ഫോൺ സമർപ്പിക്കാനായി കോടതി ആവശ്യപ്പെട്ടപ്പോൾ വലിയ വെപ്രാളത്തിലായിരുന്നു ദിലീപും കൂട്ടരും. അതുകൊണ്ട് തന്നെ ഉറപ്പായിരുന്നു ഒരുപാട് തെറ്റുകൾ ഇവർ ചെയ്തേക്കാൻ സാധ്യത ഉണ്ടെന്നുള്ള വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അതിപ്പോൾ സത്യമായിരിക്കുകയാണ്. ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് പ്രത്യേകം അയക്കുക, എന്നിട്ട് അവർ എന്തൊക്കെയാണ് അവിടെ ചെയ്തതെന്നുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുക, വിചാരണയെ തടസപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും അവർ അറിയാതെ സത്യങ്ങൾ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ഉണ്ടായിരിക്കുന്ന സംഭവ പരമ്പരകൾ ഒക്കെ നോക്കിയേൽ സത്യം എങ്ങനെ പുറത്തേക്ക് വരുന്നത് എന്നാണ് കണ്ട് കൊണ്ടിരിക്കുകയാണ്. തുടരന്വേഷണത്തിന് തടസം നിൽക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി തന്നെ ചോദിച്ചിരിക്കുകയാണ്. അതിന് പുറമെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ ശക്തമായ പോരാട്ടത്തിനൊരുങ്ങി മുന്നോട്ട് വന്നത്.
മറ്റുളള തെളിവുകൾ ഒക്കെ മാനിപ്പുലേറ്റ് ചെയ്യാൻ സാധിക്കുന്ന തെളിവകൾ ആണ്. പക്ഷേ ടെക്നോളജിക്കൽ ആയിട്ടുള്ള തെളിവുകൾ മാനിപ്പുലേറ്റ് ചെയ്യാൻ സാധിക്കില്ല. പണം ഉണ്ടായതുകൊണ്ടോ കോടതിയിൽ വാദിച്ച് ജയിക്കാൻ കഴിയുന്ന അഭിഭാഷകൻ ഉണ്ടായിട്ടോ കാര്യമില്ല. ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സുവർണാവസരമാണ്.
വിവരങ്ങൾ ഡിലീറ്റ് ചെയ്ത ശേഷം ആ ഫോൺ കോടതിക്ക് മുന്നിൽ കൊണ്ട് കൊടുക്കാനുള്ള ധൈര്യം എന്നത് ദിലീപും കൂട്ടരും നീതിന്യായ വ്യവസ്ഥയെ നോക്കി കൊഞ്ഞനം കുത്തുകയാണ് ചെയ്തത്. അത് ചെയ്തിട്ടും പോലീസ് അവരുടെ സാമർത്ഥ്യം വെച്ച് അത് കണ്ടെത്തി റിക്കവർ ചെയ്ത് അനലൈസ് ചെയ്യാൻ കൊടുത്തിരിക്കുകയാണ്, പിന്നെയും ബബബ അടിച്ച് ന്യായീകരിക്കുകയാണ് ചിലർ.
നടിക്ക് നീതി കിട്ടുകയെന്നതാണ് ഏറ്റവും പ്രധാനം. അത് പെട്ടെന്ന് ആയാൽ വളരെ നല്ല കാര്യം തന്നെ. പക്ഷേ എങ്ങനെയെങ്കിലും ഈ കേസ് തീർത്തിട്ട് പ്രതികളായവർക്ക് വേറെ പണിയുണ്ട് അവരുടെ ജോലി തുടരണം എന്ന് പറയുന്നത് ന്യായമല്ല. കോടതി മുൻപ് പറഞ്ഞത് ഫോണുകൾ ഹാജരാക്കാനാണ്. അല്ലാതെ അതിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്ത് നിങ്ങൾക്ക് സൗകര്യം ഉള്ളപ്പോൾ സമർപ്പിക്കാൻ അല്ല.
പക്ഷേ എന്താണ് ചെയ്തത്, കോടതിയോട് പറയാതെ ഫോണുകൾ ബോംബേയിലേക്ക് അയച്ച് ഫോണിലെ വിവരങ്ങൾ റിട്രീവ് ചെയ്യുകയല്ല ഡിലീറ്റ് ചെയ്തിട്ട് വെറും ഷെൽ ആക്കി കോടതിയിൽ കൊടുക്കുന്നത് കോടതിയോട് ചെയ്യുന്ന എന്ത് വലിയ അപമാനമാണ്.
കൊച്ചു കുട്ടിയോട് ചോദിച്ചാൽ തന്നെ പറയും ദിലീപ് ഫോൺ സമർപ്പിക്കാൻ വൈകിയത് ഒക്കെ തെറ്റാണെന്ന്, പ്രകാശ് ബാരെ പറഞ്ഞു.
അതേസമയം കഴിഞ്ഞ ഒന്നര മാസമായി താനടക്കമുള്ള ദിലീപ് അനുകൂലികൾ പറയുന്ന കാര്യങ്ങളാണ് ശരിയായിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വരിന്റെ പ്രതികരണം. തുടരന്വേഷണത്തിന് കോടതി പരമാവധി സമയം കൊടുത്തിരിക്കുകയാണ്. ഇനി ഏപ്രിൽ 15 ന് വരുമ്പോൾ വീണ്ടും സമയം വേണമെന്ന ആവശ്യം ഉന്നയിക്കരുതെന്ന് മാത്രമേ പറയാനുള്ളു. ഈ കേസിന് ഒരു അവസാനം വേണ്ടതുണ്ട്.
ദിലീപ് പറയുന്നത് ശരിയായി വരികയാണ്. ഓരോ തവണയും പുതിയ സാക്ഷികളും വാദങ്ങളും വരികയാണ്. കേസ് നീളുന്നത് നടിയോട് കൂടി ചെയ്യുന്ന അനീതിയാണ്. നടിയുടെ വേദന മുതലാക്കി കൊണ്ട് സിനിമാ രംഗത്തുള്ള പലരും ദിലീപിനെ കരിവാരി തേക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
about dileep
