Malayalam
എവിടെയാ എന്ന് ചോദിക്കാനെങ്കിലും ഒന്ന് വിളിച്ചൂടെ; ഈ ജന്മത്തില് തരാന്‍ കഴിയാത്ത സ്നേഹം…; അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ ; ബീന ആന്റണിയുടെ വാക്കുകൾ!
എവിടെയാ എന്ന് ചോദിക്കാനെങ്കിലും ഒന്ന് വിളിച്ചൂടെ; ഈ ജന്മത്തില് തരാന്‍ കഴിയാത്ത സ്നേഹം…; അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ ; ബീന ആന്റണിയുടെ വാക്കുകൾ!
മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. നിലവിൽ സീരിയൽ രംഗത്ത് ഏറെ മുതിർന്ന താരം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും താരം തിളങ്ങി നില്‍ക്കുകയാണ്. ബീനയെ പോലെ തന്നെ ഭര്‍ത്താവ് മനോജു പ്രേക്ഷകർക്കിടയിൽ താരമാണ്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ മനോജ് സിനിമയിലും സീരിയിലും ഒരുപോലെ സജീവമാണ്. ഇവരുടെ മകന് ആരോമലും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. മനോജിനും ബീനയ്ക്കുമൊപ്പം പൊതുവേദിയിലും സോഷ്യൽ മീഡിയയിലും ഇവർ പ്രത്യക്ഷപ്പെടാറുണ്ട്.
ഇവർക്ക് ഒരു യൂട്യൂബ് ചാനലുണ്ട് .ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് താരകുടുംബം രംഗത്ത് എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലും ആക്ടീവ് ആണ് ബീന ആന്റണി. ഇപ്പോഴിത തന്റെ ലില്ലി ആന്റണിയെ കുറിച്ചുള്ള ഓര്മ പങ്കുവെയ്ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലുടെയാണ് അമ്മയെ കുറിച്ച് വാചാലയായത്. തന്റെ ഏറ്റവും വിലപ്പെട്ട സ്വത്താണ് അമ്മ എന്നാണ് ബീന പറയുന്നത്.
”ബീന ആന്റണിയുടെ വിവാഹ സമയത്ത് എടുത്ത ഒരു ഫോട്ടോയ്ക്കൊപ്പമാണ് നടിയുടെ പോസ്റ്റ്. അമ്മയെ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ഫോട്ടോയ്ക്കൊപ്പമാണ്, ഈ ലോകത്ത് തനിയ്ക്ക് ഏറ്റവും വിലപ്പെട്ട സ്വത്ത് എന്റെ അമ്മ ആണ്.ഒരു വിളി.. ഒരു വാക്ക് കേള്‍ക്കാന്‍ കൊതിയാവുന്നു അമ്മച്ചീ. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് അമ്മച്ചിയുടെ മകളായി തന്നെ ജനിക്കണം. ഈ ജന്മത്തില് തരാന്‍ കഴിയാത്ത സ്നേഹം മുഴുവന്‍ അടുത്ത ജന്മത്തില് ഞാന്‍ തരും. നീ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ച് എങ്കിലും എന്നെ ഒന്ന് വിളിച്ചൂടെ’ എന്നാണ് ബീന ആന്റണി പോസ്റ്റില്‍ പറയുന്നത്.
നടിയുടെ വികാരപരമായ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. ‘ചേച്ചിയുടെയും അമ്മയുടെയും സ്നേഹം കുറച്ച് അകലെ നിന്ന് ഞാന്‍ കണ്ടിട്ടുണ്ട്. കൂടെ എന്നും അമ്മ ഉണ്ട്’ എന്നാണ് ആന്മരിയ ബീന ആന്റണിയുടെ പോസ്റ്റിന് താഴെ കുറിച്ചു..
ഞാനൊരു അമ്മയായ ശേഷമാണ്, തന്റെ അമ്മയുടെ സ്നേഹവും ഉത്തരവാദിത്വവും തിരിച്ചറിഞ്ഞത് എന്ന് നേരത്തെ നല്കിയ അഭിമുഖത്തില്‍ ബീന ആന്റണി പറഞ്ഞിരുന്നു. എല്ലാം ഏകോപിപ്പിയ്ക്കുന്നതില്‍ മിടുക്കിയായിരുന്നു എന്റെ അമ്മ. അപ്പച്ചന് വളരെ അധികം കര്‍ക്കശക്കാരനായിരുന്നു. അതിനിടയില്‍ ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമാണ് അമ്മ ജീവിച്ചത്. സ്നേഹം പ്രകടിപ്പിക്കില്ലായിരുന്നുവെങ്കിലും ഉള്ള് നിറയെ സ്നേഹമായിരുന്നു അമ്മച്ചിയ്ക്ക് എന്ന് അന്ന് ബീന ആന്റണി പറഞ്ഞിരുന്നു.
നേരത്തെ മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ അപ്പച്ചനെ കുറിച്ചും അച്ഛന്റെ സ്നേഹത്തെ കുറിച്ചും ബീന ആന്റണി പറഞ്ഞിരുന്നു.ഹീറോ ആയിരുന്നു അപ്പച്ചന് എന്നാണ് ബീന പറഞ്ഞത്. താരത്തിന്രെ വാക്കുകള്‍ ഇങ്ങനെ… ”ഹീറോ ആയിരുന്നു അപ്പച്ചന് എന്നാണ് ബീന ആന്റണി പറയുന്നത്. . തനിക് ഒരുപാടുണ്ട് അപ്പച്ചനെ കുറിച്ച് പറയാന്‍. അദ്ദേഹം ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നുവെന്നും ബീന പറയുന്നു.
ആരോടും അറുത്തുമുറിച്ചു സംസാരിക്കുമായിരുന്ന അപ്പച്ചന് താഴ്ത്തപ്പെട്ട സമുദായങ്ങളില്‍ പിറന്നവരെയും വീട്ടിലിരുത്തി സത്കരിച്ച വ്യക്തി കൂടി ആയിരുന്നുവെന്നും പറയുകയാണ് ബീന.
കെട്ടുനിറച്ചു ശബരിമല സന്ദര്‍ശനം മൂന്നു തവണ നടത്തിയിട്ടുള്ള ബീനയുടെ അപ്പച്ചന് പള്ളിക്കാരുടെ ശത്രുത വാങ്ങേണ്ടി വന്നിരുന്നു. മക്കളുടെ കല്യാണം നടത്തി തരില്ല എന്ന് പറഞ്ഞ പള്ളിക്കാരോട് അതിന്റെ ആവശ്യമില്ലെന്നും മക്കള്‍ക്ക് ഇഷ്ടമുള്ളവര്‍ വിവാഹം കഴിച്ചോട്ടെ എന്ന നയം അവരെ അറിയിക്കുകയും ചെയ്ത ആള് കൂടിയാണ്.
അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു തന്റെ അമ്മയെന്നും ബീന. അമ്മയുടെ സഹോദരന് അന്യമതത്തില്‍ നിന്നും പെണ്ണ് കെട്ടിയപ്പോള്‍ കൂടെ നിന്നതും അവരെ സംരക്ഷിച്ചതും തന്റെ അപ്പച്ചന് ആയിരുന്നുവെന്നും ബീന പറയുന്നു.
തന്റെ വിവാഹത്തിനും മുന്‍കൈ എടുത്തത് അപ്പച്ചന് ആയിരുന്നുവെന്നും ബീന ഓര്‍ക്കുന്നു. തന്റെ അപ്പച്ചന് ആണെന്നറിയാതെ തന്നെ കുറിച്ച് പറഞ്ഞ അപവാദത്തിന്റെ പേരില്‍ ഒരാളെ കുത്തിയിട്ടുണ്ട്. അതിന്റെ പേരില്‍ അപ്പച്ചന് ജയില്‍ ശിക്ഷ വരെ അനുഭവിച്ചിട്ടുണ്ടെന്നും ബീന മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
പ്രശ്നങ്ങള്‍ പലതുണ്ടായപ്പോഴും അദ്ദേഹം തന്റെ ഒപ്പം തന്നെ നിന്നിരുന്നുവെന്നും ബീന പറയുന്നു. 2004 ല്‍ ഒരു അപകടത്തില്‍ പെട്ടുകൊണ്ടാണ് അപ്പച്ചന് മരിക്കുന്നത്. അപ്പോള്‍ താന്‍ ഗര്‍ഭിണി ആയിരുന്നുവെന്നും ആ ഷോക്കില്‍ തനിക്ക് കുഞ്ഞിനെ നഷ്ടമായെന്നും ബീന പറയുന്നു.
നടി ശ്രീവിദ്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും ബീന മനസ്സ് തുറക്കുന്നു. രണ്ടാമതും ഗര്‍ഭിണി ആയ തനിക്ക് നല്ല പരിചരണമായിരുന്നു വിദ്യാമ്മ സീരിയല്‍ സെറ്റില്‍ വച്ച് നല്‍കിയത്. അവരുടെ മരണം ഞെട്ടിച്ചെന്നും ബീന പറഞ്ഞു.
about beena antony
