Connect with us

ദിലീപിനെ വരിഞ്ഞു മുറുക്കി ക്രൈംബ്രാഞ്ച്! സുഹൃത്തിന് രക്ഷയില്ല! ചോദ്യം ചെയ്യലിലെ ട്വിസ്റ്റ് ഞെട്ടിച്ചു !

Malayalam

ദിലീപിനെ വരിഞ്ഞു മുറുക്കി ക്രൈംബ്രാഞ്ച്! സുഹൃത്തിന് രക്ഷയില്ല! ചോദ്യം ചെയ്യലിലെ ട്വിസ്റ്റ് ഞെട്ടിച്ചു !

ദിലീപിനെ വരിഞ്ഞു മുറുക്കി ക്രൈംബ്രാഞ്ച്! സുഹൃത്തിന് രക്ഷയില്ല! ചോദ്യം ചെയ്യലിലെ ട്വിസ്റ്റ് ഞെട്ടിച്ചു !

നടന്‍ ദിലീപ് പ്രതിയായിരിക്കുന്ന വധഗൂഢാലോചന കേസില്‍ സിനിമാ രംഗത്ത് നിന്നുളളവരെ ചോദ്യം ചെയ്യുന്നത് തുടര്‍ന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ റോഷന്‍ ചിറ്റൂരിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ദിലീപിനെ ഈ കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംവിധായകന്‍ നാദിര്‍ഷ അടക്കമുളളവരേയും അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയുണ്ടായി. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് മറ്റുളളവരുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്നതാണ് കേസ്. ദിലീപിന് കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ദിലീപിനെതിരെ കൂടുതൽ കുരുക്ക് മുറുക്കുകയാണ് അന്വേഷണ സംഘം.ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ മാനേജര്‍ ആയിട്ടുളള റോഷന്‍ ചിറ്റൂരിനെ കൊച്ചിയിലെ ക്രൈബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. വിശദമായി തന്നെ റോഷന്‍ ചിറ്റൂരില്‍ നിന്ന് ക്രൈംബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിച്ചറിയുകയാണ്. വധഗൂഢാലോചന നടന്നെന്ന് പറയുന്ന കാലത്ത് ദിലീപും റോഷന്‍ ചിറ്റൂരും തമ്മില്‍ നിരവധി ഫോണ്‍ കോളുകള്‍ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുളളത്.

ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് റോഷന്‍ ചിറ്റൂരിന് ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് ക്രൈംബ്രാഞ്ച് നല്‍കിയത്. വധഗൂഢാലോചന കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതിന് ശേഷം ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദിലീപിന്റെ സഹോദരന്‍, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
വധഗൂഢാലോചന കേസില്‍ മൂന്ന് ദിവസമായി 33 മണിക്കൂര്‍ ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ആണ് ആരോപിച്ചത്. ദിലീപിന്റേതും സഹോദരന്‍ അനൂപിന്റേതുമടക്കമുളള ശബ്ദരേഖകള്‍ ഇതിന് തെളിവെന്ന് അവകാശപ്പെട്ട് ബാലചന്ദ്ര കുമാര്‍ പുറത്ത് വിടുകയും ചെയ്തിരുന്നു.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ബൈജു പൗലോസ് ആണ് ദിലീപിനെതിരെ പരാതി നല്‍കിയത്. ദിലീപ് ഒന്നാം പ്രതിയായ കേസില്‍ സഹോദരീ ഭര്‍ത്താവും സഹോദരനും സുഹൃത്തുക്കളും അടക്കമുളളവരാണ് പ്രതികള്‍. കേസില്‍ പ്രതികളുടെ ഫോണുകള്‍ നിയമപോരാട്ടത്തിനൊടുവില്‍ പ്രോസിക്യൂഷന്‍ ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു.


അതിന്റെ അടിസ്ഥാനത്തില്‍ സിനിമാ രംഗത്ത് നിന്നടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍്ത്താവ് സുരാജ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് ദിലീപ് വെളിപ്പെടുത്തിയിട്ടുണ്ടോ എന്നത് അടക്കമുളള കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്.

കേസില്‍ ചോദ്യം ചെയ്യേണ്ടവരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ കേസ് കെട്ടിച്ചമച്ചതാണ് എന്നാണ് ദിലീപ് ആരോപിക്കുന്നത്. തന്നോടുളള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ബാലചന്ദ്ര കുമാറിനെ കൂട്ടുപിടിച്ച് ബൈജു പൗലോസ് കെട്ടിച്ചമച്ച കേസാണിത് എന്നാണ് ദിലീപ് ആരോപിക്കുന്നത്. വീട്ടിലിരുന്ന പറഞ്ഞ ശാപവാക്കുകള്‍ ആണ് ഗൂഢാലോചനയായി ആരോപിക്കുന്നത് എന്നും ദിലീപ് വാദിച്ചിരുന്നു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top