Malayalam
ഉർവശിയെ തട്ടിതെറിപ്പിച്ച് മഞ്ജു; ലേഡി സൂപ്പർ സ്റ്റാർ പദവി അവിടിരിക്കട്ടെ; ഇത് അതുക്കും മേലെ തുറന്നടിച്ച് നവ്യ
ഉർവശിയെ തട്ടിതെറിപ്പിച്ച് മഞ്ജു; ലേഡി സൂപ്പർ സ്റ്റാർ പദവി അവിടിരിക്കട്ടെ; ഇത് അതുക്കും മേലെ തുറന്നടിച്ച് നവ്യ
മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. ഏത് വേഷവും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവാണ് ഉര്‍വശിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. ഉര്‍വശിയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന പരാമര്‍ശമാണ് ലേഡി മോഹന്‍ലാല്‍ എന്നുള്ളത് 2020 ലെ മികച്ച നടിമാരെ കുറിച്ച് ചോദിച്ചാൽ ആദ്യത്തെ പേര് ഉർവശിയുടേതായിരിക്കും.
ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഉര്‍വശി എന്ന അഭിനയ പ്രതിഭ പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ചെയ്തത്. ഒടിടി റിലീസുകളായ പുത്തം പുതു കാലെെ, സൂരരെെ പൊട്ര്, മൂക്കുത്തി അമ്മന്‍ എന്നീ ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ താരം കെെയ്യടി നേടിയത്. പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ്.. നല്ല അഭിനേതാവ് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം.
എല്ലാ മലയാളികളെയും പോലെ തന്നെ തനിയ്ക്ക് ഏറെ ഇഷ്ടമുള്ള രണ്ട് നടിമാർ ആരാണെന്നുള്ള ചോദ്യത്തിന് മഞ്ജു വാര്യരും ഉര്‍വശിയുമെന്ന് നവ്യ നായരും പറയുന്നത്. മഞ്ജുവിന് മുന്‍പ് ഏറെയിഷ്ടം ഉര്‍വശിയോടായിരുന്നു. ഉര്‍വശിയുടെ സ്ഥാനം ഇതോടെ മഞ്ജു കൈയ്യടക്കിയോ എന്ന് ചിരിയോടെ ചോദിക്കുന്നവരും ഉണ്ട്. ലേഡി സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിക്കുന്നത്. മഞ്ജുവിനെയാണെങ്കിലും അതിനും അപ്പുറത്താണ് ഉര്‍വശിയുടെ സ്ഥാനമെന്നാണ് നവ്യ പറയുന്നത് . അതെ സമയം തന്നെ സിനിമയില്‍ നവ്യ ഏറ്റവുമധികം ബഹുമാനിക്കുന്നത് സിബി മലയില്‍, ദിലീപ്, നെടുമുടി വേണു എന്നിവരെയാണ്. ഇവരെക്കുറിച്ച് പറയുമ്പോൾ ഒരു സുഹൃത്ത് എന്ന് പോലും പറയാന്‍ കഴിയില്ല. അത്രയ്ക്ക് ബഹുമാനമാണെന്നും താരം പറയുന്നു.
അതേ സമയം തന്നെ വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നവ്യ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി രണ്ടാം വരവ് നടത്തുന്നത്.
