ബോളിവൂഡ് നടന് ഷാരൂഖാന്റെ മകന് ആര്യന് പ്രതിയായ മയക്കുമരുന്ന് കേസിനെക്കുറിച്ച് പ്രതികരിച്ച് ടോവിനോ തോമസ്. ‘നാരദന്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഷാരൂഖ് ഖാന്റെ പ്രശസ്തിക്കും മകന്റെ പ്രശസ്തിക്കും കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് കരുതുന്നു എന്ന് ടൊവിനോ പറഞ്ഞു.
‘ ഷാരൂഖിന്റെയും മകന്റെയും പ്രശസ്തിക്ക് കളങ്കം വരുത്താനുള്ള ഒരു രാഷ്ട്രീയ ഉദ്ദേശം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഒരുപക്ഷേ നാരദന് സിനിമ ഇത്തരം യാഥാര്‍ഥ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ആളുകളെ സഹായിച്ചേക്കാം.’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.
”ആളുകള്‍ക്കെതിരെ ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന വാര്‍ത്താ ചാനലുകള്‍ ആ വാര്‍ത്ത തെറ്റാണെന്ന് തെളിയിക്കപ്പെടുമ്പോള്‍ തിരുത്തലുകള്‍ നല്‍കാനോ മാപ്പ് പറയാനോ പോലും വാര്‍ത്ത മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് അന്ന ബെനും ആഷിഖ് അബുവും പറഞ്ഞു.
മാര്‍ച്ച് മൂന്നിനാണ് നാരദന് പ്രദര്‍ശനത്തിനെത്തിയത്. വാര്‍ത്ത മാധ്യമങ്ങളും നവ മാധ്യമങ്ങളും സ്വീകാര്യതയ്ക്ക് വേണ്ടി സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലും തെറ്റിദ്ധാരണ പരത്തുന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് തുറന്നു കാട്ടുകയാണ് ‘നാരദന്’ സിനിമയിലൂടെ.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...