Malayalam
ഒരാളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത് അവരുടെ താത്പര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് പപ്പ…നീ മതം മാറിയ്‌ക്കോ എന്ന് പറഞ്ഞത് പപ്പയാണ്; തുറന്ന് പറഞ്ഞ് പാര്‍വ്വതി ഷോണ്‍
ഒരാളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത് അവരുടെ താത്പര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് പപ്പ…നീ മതം മാറിയ്‌ക്കോ എന്ന് പറഞ്ഞത് പപ്പയാണ്; തുറന്ന് പറഞ്ഞ് പാര്‍വ്വതി ഷോണ്‍
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ജഗതി വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങി വരികയാണ്. സിബിഐ 5ല്‍ താരം ജോയിന്‍ ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മരണത്തെ മുന്നില്‍ കണ്ട അപകടത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന ജഗതി സിബിഐ 5 ലൂടെയാണ് വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവരുന്നത്.
ജീവിതത്തെ വളരെ ഫ്രീയായി കണ്ട നടനായിരുന്നു ജഗതി ശ്രീകുമാര്‍. മക്കളുടെ ഇഷ്ടങ്ങളെ കുറിച്ചോ, രീതികളെ കുറോച്ചോ ചോദ്യം ചെയ്യുന്ന കണിശക്കാരനാ അച്ഛനായിരുന്നില്ല എന്ന് മകള്‍ പാര്‍വ്വതി ഷോണ്‍ പറയുന്നു. അന്യ മതത്തില്‍ പെട്ട ഒരാളെ മകള്‍ വിവാഹം കഴിക്കുന്നു എന്നറിഞ്ഞപ്പോള്‍ പോലും പപ്പയ്ക്ക് യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ഷോയില്‍ എത്തിയപ്പോള്‍ പാര്‍വ്വതി പറഞ്ഞത്.
നടിയുടെ വാക്കുകളിലേക്ക്
സത്യത്തില്‍ അങ്ങനെ ഒരു സംഭവം ഞങ്ങളായി തീരുമാനിച്ചത് ആയിരുന്നില്ല. ഗോസിപ്പുകാരാണ് ആ തീരുമാനം എടുത്തത്. ഒരാള്‍ സിനിമ നടന്റെ മകളും മറ്റൊരാള്‍ രാഷ്ട്രീയക്കാരന്റെ മകനും. പിന്നെ മാധ്യമങ്ങള്‍ക്ക് അതൊരു ആഘോഷമായി. പിന്നെ ഞങ്ങളും അത് അങ്ങ് അംഗീകരിയ്ക്കുകയായിരുന്നു.
പപ്പയ്ക്ക് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരാളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത് അവരുടെ താത്പര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് പപ്പ. പക്ഷെ മതം ഒരു പ്രശ്‌നമായിരുന്നു. അവിടെയും ഇവിടെയും ഇല്ലാതെ ആയി പോകരുത്, അതുകൊണ്ട് നീ മതം മാറിയ്‌ക്കോ എന്ന് പറഞ്ഞത് പപ്പയാണ്.
മതം മാറുന്നതിനെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് സമ്മതം ആയിരുന്നില്ല. പക്ഷെ അവിടെയും പപ്പയാണ് തീരുമാനം എടുത്തത്. അമ്മ ശരിയ്ക്ക് ഞാന്‍ കണ്ടതില്‍ ഏറ്റവും ശക്തയായ സ്ത്രീയാണ്. ജീവിതത്തിലെ പല ഘട്ടങ്ങളിലും തളര്‍ന്ന് പോയ ഇടത്ത് നിന്ന് തിരിച്ചു കയറി വന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്രയ്ക്ക് അധികം മാനസിക പ്രയാസങ്ങളിലൂടെയാണ് തുടക്കത്തില്‍ അമ്മ കടന്ന് വന്നത്.
ഷോണിന്റെ പപ്പയോട് വിളിച്ച് കല്യാണക്കാര്യം സംസാരിച്ചതും എല്ലാം തീരുമാനിച്ചതും എല്ലാം ജഗതി തന്നെയാണത്രെ. പാര്‍വ്വതിയെ മാമോദീസ മുക്കാന്‍ ജഗതി തീരുമാനിച്ച കാര്യം പോലും പിസി ജോര്‍ജ്ജും കുടുംബവും അറിഞ്ഞിരുന്നില്ല. അതെല്ലാം ജഗതി തന്നെ നടത്തുകയായിരുന്നു എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ പി സി ജോര്‍ജ്ജ് തന്നെ പറഞ്ഞിട്ടുണ്ട്.
