ജയിലില്‍ എത്തുന്ന ഒരാള്‍ക്ക് രണ്ട് ചമക്കാളയാണ് കൊടുക്കുന്നത്… ആദ്യം പായ കൊടുക്കും. പായ ഇല്ലെങ്കില്‍ ചാക്ക് പോലെ കട്ടിയുള്ള നൂലുകൊണ്ട് തയ്ച്ചെടുത്ത ഒരു സാധനമുണ്ടാവും..ഈ രണ്ടെണ്ണം ദിലീപിനും കിട്ടിയിട്ടുണ്ട്, പിന്നെ എന്ത് അർത്ഥതത്തിലാണ് ഒരു ചമക്കാളയോ പായയോ പോലും ഇല്ലാത്തെ വിഷമിച്ച്, വിറച്ച് നില്ക്കുന്ന ദിലീപിനെയാണ് കണ്ടതെന്ന് ശ്രീലേഖ ഐ പി എസ് പറഞ്ഞത്; ബൈജു കൊട്ടാരക്കര

ജയിൽ ഡിജിപിയായിരിക്കേ ജയിലിൽ സന്ദര്‍ശിച്ചപ്പോള്‍ നടൻ ദിലീപ് ദയനീയമായ അവസ്ഥയിലായിരുന്നുവെന്നും ഈ സാഹചര്യത്തിൽ മാനുഷിക പരിഗണനയുടെ പുറത്താണ് നടനെ സഹായിച്ചെന്നും മുൻ ഡി ജി പി ആർ ശ്രീലേഖ അടുത്തിടെ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥയുടെ വിമർശിച്ചും പിന്തുണച്ചും നിരവധിപ്പേർ രംഗത്ത് എത്തിയിരുന്നു.
എന്തുകൊണ്ട് ദിലീപിന് മാത്രം ഇത്തരമൊരു ഇളവ് നല്കിയെന്നായിരുന്നായിരുന്നു പലരുടേയും ചോദ്യം. സിനിമ നടന് ആയതുകൊണ്ടാണോ മറ്റ് തടവുകാർക്ക് ലഭിക്കാതിരുന്ന പരിഗണന ദിലീപിന് മാത്രം ലഭിച്ചതെന്നും ചിലർ ചോദിച്ചു. ഇപ്പോഴിതാ ഈ വിഷയത്തില്‍ വിമർശനമുയർത്തി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര.
ജയിലുകള്‍ എന്ന് പറയുമ്പോള്‍ അവിടുത്തെ എല്ലാ പ്രതികള്‍ക്കുമുള്ള അവകാശങ്ങളും മറ്റ് കാര്യങ്ങളും ഒരു പോലെയണ്. ജയിലില്‍ ആർക്കും വേർതിരിവ് ഇല്ല. ജയിലുകളില്‍ ഇപ്പോള്‍ പഴയത് പോലെ സിമന്റ തറ ഒന്നും അല്ല. അത്യാവശ്യം ടൈലൊക്കെയിട്ട് നല്ല തറ തന്നെയാണ്. ജയിലില്‍ എത്തുന്ന ഒരാള്‍ക്ക് രണ്ട് ചമക്കാളയാണ് കൊടുക്കുന്നത്. ആദ്യം പായ കൊടുക്കും. പായ ഇല്ലെങ്കില്‍ ചാക്ക് പോലെ കട്ടിയുള്ള നൂലുകൊണ്ട് തയ്ച്ചെടുത്ത ഒരു സാധനമുണ്ടാവും. അതിനാണ് ചമക്കാളയെന്ന് പറയുന്നതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
അങ്ങനെയുള്ള രണ്ട് ചമക്കാളയാണ് തടവുകാർക്ക് നല്‍കുന്നത്. ഈ രണ്ടെണ്ണം നടി ആക്രമിക്കപ്പെട്ട കേസിലെ റിമാന്‍ഡ് തടവുകാരനായി എത്തിയ ദിലീപിനും കിട്ടിയിട്ടുണ്ട്. പിന്നെ എന്ത് അർത്ഥതത്തിലാണ് ഒരു ചമക്കാളയോ പായയോ പോലും ഇല്ലാത്തെ വിഷമിച്ച്, വിറച്ച് നില്ക്കുന്ന ദിലീപിനെയാണ് കണ്ടതെന്ന് ഈ പറഞ്ഞ ശ്രീലേഖ ഐ പി എസ് പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലയ ന്യൂസ് ഗ്ലോബ് ടിവിയില്‍ കേസിലെ മാപ്പ് സാക്ഷി ജിന്‍സണുമായി നടത്തുന്ന അഭിമുഖത്തിന് ആമുഖമായി സംസാരിക്കുകയായിരുന്നു സംവിധായകന്.
ജയിലിന്റെ ചുമതലയുണ്ടായിരുന്ന ആള് തന്നെ ജയിലില്‍ വന്ന് പ്രത്യേകം തിരഞ്ഞ് പിടിച്ച് ഒരു ജയില്‍ പുള്ളിക്ക് വേണ്ടുന്ന സൌകര്യങ്ങള്‍ എല്ലാം ചെയ്ത് കൊടുക്കുകയാണ്. വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാനുള്ള സൌകര്യം ചെയ്തുകൊടുക്കുന്നു. അതുപോലെ ചാമക്കാള രണ്ടെണ്ണം കൊടുക്കുന്നു, ഇഷ്ടംപോലെ ഫോണ്‍ചെയ്യാനുള്ള സൌകര്യവും ഉണ്ടായിരുന്നുവെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.
85 പേരാണ് ദിലീപിനെ ആലുവ ജയിലില്‍ സന്ദർശിച്ചത്. അദ്ദേഹം അവിടെ കിടന്നതാവട്ടെ 85 ദിവസവും. അപ്പോള്‍ എല്ലാ ദിവസവും ഓരോ സന്ദർശകരുണ്ടായിരുന്നു. ജയില്‍ ചട്ടം അനുസരിച്ച് ഒരാഴ്ച പരമാവതി രണ്ടോ മൂന്നോ പേർക്കാണ് അവിടെ കാണാന്‍ അനുമതി കൊടുക്കുക. അപ്പോള്‍ ഇതൊരു വിവിഐപി ആയിപ്പേയെന്ന് തോന്നിയാല്‍ അതില്‍ ആർക്കും കുറ്റം പറയാന്‍ സാധിക്കില്ല. കാരണം അങ്ങനെയാണ്.
ശ്രീലേഖ ഐ പി എസ് പോലും ഇങ്ങനെ വഴിവിട്ട് സഹായിച്ചിട്ടുണ്ടെങ്കില്‍ അന്ന് മുതല്‍ തന്നെ സഹായങ്ങള്‍ ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കുകയായാണെന്നാണ് പല കാര്യങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. പണമുണ്ടെങ്കില്‍ ആർക്കും ജയിലില്‍ സൌകര്യങ്ങള്‍ കൂടിക്കിട്ടുമെന്നാണ് ജിന്സണ് പറയുന്നതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.
സബ് ജയിലില്‍ ചെന്നപ്പോള്‍ ദിലീപിന്റെ പരിതാപകരമായ അവസ്ഥയായിരുന്നു കണ്ടതെന്നായിരുന്നു ആർ ശ്രീലേഖ പറഞ്ഞത്. വെറു തറയില്‍ ഒരു പായയില്‍ മൂന്നു നാല് തടവുകാരോടൊപ്പമായിരുന്നു ദിലീപ് കിടന്നിരുന്നത്. തട്ടി വിളിച്ചപ്പോള്‍ എഴുന്നേല്ക്കാന് പോലും വയ്യാത്ത വിധത്തില്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയില്‍ പിടിച്ച് എണീറ്റ് നിന്നെങ്കിലും വീണുപോയി. ദിലീപിനെ കൊണ്ടുവന്നു സൂപ്രണ്ടിന്റെ മുറിയിലിരുത്തുകയും ഒരു കരിക്ക് കൊടുക്കുകയും ചെയ്തിരുന്നുവെന്നും ആർ ശ്രീലേഖ പറഞ്ഞിരുന്നു.
ദയയുടെ പുറത്താണ് ദിലീപിന് ഇത്തരം സൌകര്യങ്ങള്‍ ചെയ്തുകൊടുത്തതെന്നായിരുന്നു മുന്‍ ഡിജിപിയുടെ വിശദീകരണം ദിലീപ് വിചാരണത്തടവുകാരനാണ്. വീട്ടിൽനിന്നു ഭക്ഷണം കൊണ്ടുകൊടുക്കുന്നതിൽ തെറ്റില്ല എന്ന തീരുമാനമെടുത്തത് അതിനലാണ്. ദിലീപിനെ സഹായിച്ചുവെന്ന പേരിൽ പിന്നീട് ഒരുപാട് അപവാദം കേട്ടുവെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...