Malayalam
ഞാൻ ബഹുമാനിക്കുന്ന വ്യക്തിയാണ് ദിലീപ്; മഞ്ജുവാരിയർ അങ്ങനെയല്ല.. ഞെട്ടിച്ച് നവ്യനായർ
ഞാൻ ബഹുമാനിക്കുന്ന വ്യക്തിയാണ് ദിലീപ്; മഞ്ജുവാരിയർ അങ്ങനെയല്ല.. ഞെട്ടിച്ച് നവ്യനായർ
മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടിമാരില്‍ ഒരാളാണ് നവ്യ നായർ. അന്നും ഇന്നും മലയാളി സിനിമാപ്രേമികളുടെ മനസ്സിൽ പ്രിയപ്പെട്ട ബാലാമണിയായി തിളങ്ങുകയാണ്.
2001ൽ പത്താം ക്ലാസ്സിൽ പഠിക്കവേ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ സിനിമാ ലോകത്തേക്ക് ചുവടുവെച്ചെത്തിയത്. കലോത്സവ വേദികളിൽ നിന്ന് സിനിമാരംഗത്തെത്തിയ നടിയ്ക്ക് പിന്നീട് ഒരുപിടി നല്ല ചിത്രങ്ങൾ ലഭിക്കുകയും തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്തതോടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയുമായിരുന്നു.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നവ്യ. ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട നായിക നടിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താന്‍ ഏറ്റവും ബഹുമാനിക്കുന്ന സിനിമയിലെ മൂന്ന് വ്യക്തിത്വങ്ങളെക്കുറിച്ചും നവ്യ പറയുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ തന്റെ ഇഷ്ട നടി ആരാണെന്ന് മനസ്സ് തുറന്നത്.
ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടിയാണ് മഞ്ജു വാര്യര്‍. മഞ്ജു ചേച്ചി വരും മുന്‍പേ ഉര്‍വശി ചേച്ചിയായിരുന്നു എന്റെ ഫേവറൈറ്റ്. അത് പോലെ സിനിമയില്‍ ഞാന്‍ ഏറ്റവുമധികം ബഹുമാനിക്കുന്ന മൂന്ന് വ്യക്തികളാണ് സിബി സാര്‍, ദിലീപേട്ടന്‍, വേണു അങ്കിള്‍,ഇവരുടെ കാല്‍ തൊട്ടു വണങ്ങിയിട്ടാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഇവരെക്കുറിച്ച് പറയുമ്പോള്‍ ഒരു സുഹൃത്ത് എന്ന് പോലും പറയാന്‍ കഴിയില്ല. അത്രയ്ക്ക് ബഹുമാനമാണ്. ഒരു നടിയെന്ന നിലയില്‍ എന്റെ ഏറ്റവും വലിയ ഭാഗ്യക്കേട് മമ്മൂക്കയ്ക്കും, മോഹന്‍ലാലിനുമൊപ്പം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ കഴിയാതെ പോയതാണെന്ന് നവ്യ പറയുന്നു’.
വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത നവ്യ ഇപ്പോള്‍ തൻ്റെ അഭിനയ മേഖലയിലേക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി രണ്ടാം വരവ് നടത്തുന്നത്.നി നാട്ടിൻപുറത്തുകാരിയായുള്ള പെൺകുട്ടിയായി താരം എത്തുന്നത്.വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
