TV Shows
ഋതുവിന് പിന്നാലെ ബിഗ് ബോസ്സിലേക്ക് ആ വ്യക്തിയും!? ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ്, ആദ്യ പ്രതികരണം ഇങ്ങനെ
ഋതുവിന് പിന്നാലെ ബിഗ് ബോസ്സിലേക്ക് ആ വ്യക്തിയും!? ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം പോസ്റ്റ്, ആദ്യ പ്രതികരണം ഇങ്ങനെ
ബിഗ് ബോസ്സ് മലയാളം സീസണ്‍ 4 മാർച്ചിൽ തുടങ്ങാനിരിക്കുകയാണ്. പുതിയ സീസണിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ആരൊക്കെയായിരിക്കും ബിഗ് ബോസില്‍ ഉണ്ടാവുക എന്ന ചര്‍ച്ചയിലാണ് ആരാധകര്‍. ഇതിനോടകം തന്നെ പല താരങ്ങളുടേയും പേരുകള്‍ സോഷ്യൽ മീഡിയയിലൂടെ ഉയർത്തിയിട്ടുണ്ട്. ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, തങ്കച്ചന്‍ വിതുര, ലക്ഷ്മി പ്രിയ തുടങ്ങിയ താരങ്ങളുടെ പേരുകള്‍ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്.
ആദ്യത്തെ പ്രഡിക്ഷൻ ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്. ജിയ ഇറാനി ഇത്തവണ മത്സരാർത്ഥിയായി എത്തുമെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ബിഗ് ബോസിന്റെ മൂന്നാം സീസണിന്റെ അവസാനത്തോടെ തന്നെ അടുത്ത സീസണിലുണ്ടാകുമെന്ന് ആരാധകര്‍ പറഞ്ഞിരുന്ന പേരായിരുന്നു ജിയ ഇറാനിയുടേത്.
കഴിഞ്ഞ ബിഗ് ബോസ്സിലെ മത്സരാർത്ഥിയായിരുന്ന റിതുവിനെ അറിയുന്ന ആരാധകര്‍ക്കെല്ലാം സുപരിചിതമായ പേരാണ് ജിയ ഇറാനി. താനും റിതുവും പ്രണയത്തിലാണെന്ന് നേരത്തെ ജിയ ഇറാനി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ ഇരുവര്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുകള്‍ വീഴുകയായിരുന്നു. അതോടെയാണ് ജിയാ വാർത്തകളിൽ നിറഞ്ഞത്
റിതു മന്ത്രയുടെ കാമുകന്‍ എന്ന നിലയില്‍ സ്വയം പരിചയപ്പെടുത്തിയാണ് ജിയ ഇറാനി ആരാധകര്‍ക്കിടയിലേക്ക് എത്തുന്നത്. റിതുവിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ജിയ പക്ഷെ ബിഗ് ബോസില്‍ നിന്നും റിതു പുറത്ത് വന്നതോടെ തന്നെ വഞ്ചിച്ചതായി ആരോപിച്ചിരുന്നു. റിതുവിനെതിരെ ജിയ സോഷ്യല്‍ മീഡിയയിലൂടെയും രംഗത്ത് എത്തിയിരുന്നു. ബിഗ് ബോസിന്റെ ഭാഗമാകാതെ തന്നെ വിവാദ താരമായി മാറിയ ജിയ ഇറാനി നാലാം സീസണിലുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ ആരാധകര്‍ പറയുന്നുണ്ട്. ഇതില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജിയ ഇറാനി.
താന്‍ ബിഗ് ബോസിലുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ജിയയുടെ പ്രതികരണം. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലുണ്ടാകുമെന്ന് പറയപ്പെടുന്ന താരങ്ങളോടൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജിയയുടെ പ്രതികരണം. ഹാ എന്ത് രസം എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ഇതോടെ താരം അടുത്ത സീസണില്‍ ഉണ്ടാകുമോ എന്ന ആരാധകരുടെ ചര്‍ച്ച ശക്തമായി മാറിയിരിക്കുകയാണ്. താരം ബിഗ് ബോസിന്റെ ഭാഗമായാല്‍ അത് ഷോയില്‍ സംഭവ ബഹുലമായ രംഗങ്ങള്‍ക്ക് ഇടയൊരുക്കുമെന്നാണ് ഷോയുടെ ആരാധകരുടെ വിലയിരുത്തലുകള്‍.
അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിലെ ബിഗ് ബോസും ചെന്നൈയില്‍ വെച്ചാണ് നടത്തിയത്. എന്നാല്‍ ഇത്തവണ മുംബൈ ഫിലിം സിറ്റിയില്‍ ആയിരിക്കുമെന്നാണ് അറിയുന്നത്. മാര്‍ച്ച് ഇരുപത്തിയേഴ് ഞായറാഴ്ച തന്നെ ബിഗ് ബോസ് തുടങ്ങിയേക്കും എന്നാണ് തൊണ്ണൂറ് ശതമാനം ചാൻസ്.
വാനമ്പാടി സീരിയലിലെ വില്ലത്തി ആയി അഭിനയിച്ച സുചിത്ര നായര്‍ ആണ് സോഷ്യല്‍ മീഡിയ മത്സരാര്‍ത്ഥിയായി സാധ്യത കല്‍പ്പിക്കുന്ന ഒന്നാമത്തെ ആള്‍. അമ്മയറിയാതെ സീരിയലിലെ അലീന ടീച്ചറെ അവതരിപ്പിക്കുന്ന ശ്രീതു കൃഷ്ണനാണ് മറ്റൊരാള്‍. അമ്മ സീരിയലിലെ ശ്രീകലയുടെ പേരും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്നുണ്ട്. സീരിയല്‍ താരം അശ്വതിയുടെ പേരും പറയുന്നുണ്ട്. അതേസമയം പാടാത്ത പൈങ്കിളി താരം ലക്ക്ജിത്ത് സൈനിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈയ്യടുത്ത് ലക്ക്ജിത്ത് പാടാത്ത പൈങ്കിളിയില്‍ നിന്നും പിന്മാറിയിരുന്നു. പാടാത്ത പൈങ്കിളിയിലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്ന നവീന്‍ അറയ്ക്കല്‍, അനീഷ് രവി എന്നിവരുടെ പേരുകളും ചര്‍ച്ചയാകുന്നുണ്ട്.
