Malayalam
കണ്ടുനിൽക്കാനായില്ല , വല്ലാത്തൊരു അവസ്ഥയിലായിരുന്നു; ആ കാഴ്ച ഞെട്ടിച്ചു! ഒടുക്കം എല്ലാം മറനീക്കി പുറത്തേക്ക്!
കണ്ടുനിൽക്കാനായില്ല , വല്ലാത്തൊരു അവസ്ഥയിലായിരുന്നു; ആ കാഴ്ച ഞെട്ടിച്ചു! ഒടുക്കം എല്ലാം മറനീക്കി പുറത്തേക്ക്!
നടി ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു ദിലീപ്. ഈ വേളയില്‍ അദ്ദേഹത്തെ പല സഹപ്രവര്‍ത്തകരും മറ്റും ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. ജയിലിലെ ദിലീപിന്റെ അവസ്ഥ സംബന്ധിച്ച് രണ്ടുതരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ദിലീപിന് പിടിച്ചുനില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു എന്നാണ് ആര്‍ ശ്രീലേഖ ഐപിഎസ് അടുത്തിടെ ചാനല്‍ പരിപാടിയില്‍ പറഞ്ഞത്.എന്നാല്‍ ശ്രീലേഖ ഐപിഎസ് പറയുന്നത് വിശ്വസിക്കില്ലെന്നും താന്‍ കണ്ട വേളയില്‍ ദിലീപിന് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു എന്നുമാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. എന്നാൽ ഇപ്പോൾ നടന്‍ കൊല്ലം തുളസി ജയിലില്‍ വച്ച് ദിലീപിനെ കണ്ട കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് ..2017 ഫെബ്രുവരി 17ന് രാത്രിയാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. സിനിമാ പ്രവര്‍ത്തകരുമായി ബന്ധമുള്ള പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ ആദ്യം അറസ്റ്റിലായ കേസില്‍ മാസങ്ങള്‍ക്ക് ശേഷമാണ് ദിലീപിന്റെ പേര് ഉയര്‍ന്നുകേട്ടത്. അതേ വര്‍ഷം ജൂലൈ 10ന് ദിലീപ് അറസ്റ്റിലായി. 83 ദിവസമാണ് ദിലീപ് ആലുവ സബ് ജയിലില്‍ കഴിഞ്ഞത്.
പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് കത്തയക്കുകയും ഫോണ്‍ വിളിക്കുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്നാണ് അന്വേഷണം ദിലീപിലേക്ക് നീണ്ടത്. ദിലീപ് നല്‍കിയ ക്വട്ടേഷന്റെ ഭാഗമായിട്ടാണ് നടി ആക്രമിക്കപ്പെട്ടത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. ഇതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ വേളയില്‍ ദിലീപിനെ നിരവധി പേര്‍ കാണാന്‍ വന്നിരുന്നു.നടന്‍ ജയറാം, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങി നിരവധി പേര്‍ ദിലീപിനെ കാണാന്‍ ജയിലില്‍ വന്നിരുന്നു. ജയറാം പുതു വസ്ത്രവുമായിട്ടാണ് എത്തിയത്. തനിക്ക് ഒന്നും അറിയില്ലെന്നും എന്നെ കുടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ദിലീപ് തന്നോട് പറഞ്ഞുവെന്നായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. ദിലീപിനെ ജയിലില്‍ വച്ച് കണ്ട നടന്‍ കൊല്ലം തുളസിയും ആ സമയത്തെ അവസ്ഥ വിവരിച്ചിരിക്കുകയാണിപ്പോള്‍.ഞാന്‍ ദിലീപിനെ കാണാന്‍ ജയിലില്‍ പോയിരുന്നു. ആരെയും അറിയിച്ചിട്ടില്ല. രഹസ്യമായിട്ടാണ് പോയത്. താടിയൊക്കെ നീട്ടി വളര്‍ത്തി വല്ലാത്തൊരു അവസ്ഥയിലായിരുന്നു ദിലീപ്. കണ്ടപ്പോള്‍ സഹിച്ചില്ല. തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ദിലീപിനെ അങ്ങനെ കാണാന്‍ നമുക്ക് കഴിയുമായിരുന്നില്ലെന്നും കൊല്ലം തുളസി ഒരു യുട്യൂബ് ചാനലിനോട് ഈ കാര്യം തുറന്ന് പറഞ്ഞത്. സിനിമാ രംഗത്ത് ഇപ്പോഴുള്ള മിക്കവരും മിമിക്രിയിലൂടെ എത്തിയവരാണ്. ജയാറാം, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, കോട്ടയം നസീര്‍ തുടങ്ങി നിരവധി പേര്‍ മിമിക്രിയിലൂടെ വന്നവരാണ്. ദിലീപ് വഴി സിനിമയിലെത്തിയവരും നിരവധിയാണ്. മിമിക്രി കലാകാരന്‍മാരില്‍ പലരും മുഖ്യധാരയിലേക്ക് വന്നത് ദിലീപ് വഴിയാണ്. ദിലീപ് കഴിവുകൊണ്ടും ബിസിനസ് മികവ് കൊണ്ടും സ്വന്തമായി മുന്നേറിയ വ്യക്തിയാണെന്നും കൊല്ലം തുളസി പറയുന്നു.
ശ്രീലേഖ ഐപിഎസ് ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളും കൊല്ലം തുളസി സൂചിപ്പിച്ചു. അടുത്തിടെ ചാനല്‍ പരിപാടിയിലാണ് ശ്രീലേഖ ഐപിഎസ് ദിലീപിനെ ജയിലില്‍ വച്ച് ദയനീയമായ അവസ്ഥയില്‍ കണ്ടു എന്ന് വെളിപ്പെടുത്തിയത്. തറയില്‍ മറ്റു തടവുകാര്‍ക്കൊപ്പം കിടക്കുന്ന ദിലീപിനെയാണ് കണ്ടതെന്നും എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും മാനുഷിക പരിഗണന വച്ച് ചില സഹായങ്ങള്‍ ഞാന്‍ ചെയ്തുവെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ തള്ളുകയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ചെയ്തത്. ദിലീപിനെ ഞാന്‍ ജയിലില്‍ പോയി കണ്ടിരുന്നു. സൂപ്രണ്ടിന്റെ നമ്പറില്‍ വിളിച്ചപ്പോള്‍ കാണാനുള്ള അവസരം ഒരുക്കി തന്നു. സൂപ്രണ്ടിന്റെ മുറിക്ക് മുമ്പില്‍ വച്ചാണ് കണ്ടത്. ചില ബിസിനസ് കാര്യങ്ങള്‍ ദിലീപ് മറ്റു ചിലരുമായി ഏറെനേരം സംസാരിച്ചു. വീട്ടില്‍ നിന്ന് ദിലീപിന് ഭക്ഷണം എത്തിച്ചിരുന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറയുകയുണ്ടായി.
about dileep
