Malayalam
മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കും; കൃഷ്ണകുമാർ
മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കും; കൃഷ്ണകുമാർ
ബിജെപിയോടുള്ള താത്പര്യം പ്രകടിപ്പിച്ചതോടെ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കൃഷ്ണകുമാര്‍ ഇരയാകാറുണ്ട് . ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയാണ് കൃഷ്ണകുമാര്‍. താനൊരു ബിജെപിക്കാരനായതിനാല്‍ അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ തന്നെ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.വണ്‍ ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
‘വലിയ വിമര്‍ശനങ്ങള്‍ നേരിടുമ്പോൾ മക്കളോട് പറയാറുണ്ട് ഇന്‍ എവരി ഡിസഡ്വാന്റേജ് ദെയര്‍ ഈസ് ആന്‍ അഡ്വാന്റ്റേജ്. അങ്ങനെ നോക്കിയാല്‍ മതിയെന്ന്. ശക്തമായി എതിര്‍പ്പ് വരുന്നുണ്ടെങ്കില്‍ അതിനനുസരിച്ച് നമ്മള് വളരും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ എതിര്‍ത്ത വ്യക്തിയാണ് നരേന്ദ്ര മോദി. എതിര്‍ക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് അദ്ദേഹം.
രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് നടൻ കൃഷ്ണകുമാറിന്. താന്‍ ബിജെപി അനുഭാവിയും നരേന്ദ്ര മോദി തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും താരം പലപോഴും വ്യക്തമാക്കിയതാണ്.
