Malayalam
ദുഃഖപുത്രിമാരായ നായികമാരെയാണ് എല്ലാ വീടുകളിലും ആറ് മണി മുതൽ പത്ത് മണി വരെ ആളുകൾ കണ്ടു കൊണ്ടിരിക്കുന്നത്; തത്കാലം സീരിയൽ ചെയ്യുന്നില്ലെന്ന് നടി ഷെല്ലി !
ദുഃഖപുത്രിമാരായ നായികമാരെയാണ് എല്ലാ വീടുകളിലും ആറ് മണി മുതൽ പത്ത് മണി വരെ ആളുകൾ കണ്ടു കൊണ്ടിരിക്കുന്നത്; തത്കാലം സീരിയൽ ചെയ്യുന്നില്ലെന്ന് നടി ഷെല്ലി !
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഷെല്ലി എന്‍ കുമാര്‍. കുങ്കുമപ്പൂവ് സീരിയലിലെ ശാലിനി എന്ന കഥാപാത്രമാണ് ഷെല്ലിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ഒരു കാലത്ത് വീട്ടമ്മമാരെ ഒത്തിരി കരയിപ്പിച്ച ദുഃഖപുത്രി കഥാപാത്രമായിരുന്നു ശാലിനി. പിന്നീടും ഷെല്ലി അവതരിപ്പിച്ച സീരിയലുകളിലെല്ലാം സമാനമായ റോളുകളാണ് നടിയ്ക്ക് ലഭിച്ചത്. ഏറ്റവുമൊടുവില്‍ ടൊവിനോ തോമസിന്റെ സൂപ്പര്‍ഹിറോ ചിത്രമായ മിന്നല്‍ മുരളിയില്‍ ഷെല്ലി അഭിനയിച്ചിരുന്നു.
നഷ്ടപ്രണയവും വിരഹവും ബാധ്യതകളുമൊക്കെയുള്ള ഒരു ദുഃഖപുത്രി തന്നെയാണ് സിനിമയിലും ഷെല്ലിയ്ക്ക് ലഭിച്ചത്. എന്നാല്‍ ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യത കിട്ടി. ഇതോടെ സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നെല്ലാം അവസരങ്ങള്‍ തേടി എത്തി. തത്കാലത്തേക്ക് താന്‍ സീരിയലില്‍ അഭിനയിക്കാന്‍ ഉണ്ടാവില്ലെന്നാണ് ഷെല്ലി പറയുന്നത്. അതിനുള്ള കാരണവും കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ നടി പറയുന്നു. വിശദമായി വായിക്കാം
ദുഃഖപുത്രിമാര്‍ അല്ലാത്ത എന്റെ കഥാപാത്രങ്ങളൊന്നും പ്രേക്ഷകരില്‍ എത്തിയിട്ടില്ലെന്നാണ് ഷെല്ലി പറയുന്നത്. എവിടെയെങ്കിലും ദുഃഖവും കുറച്ച് കരച്ചിലും ഉണ്ടാകും. ദുഃഖപുത്രിമാരായ നായികമാരെയാണ് എല്ലാ വീടുകളിലും ആറ് മണി മുതല്‍ പത്ത് മണി വരെ ആളുകള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സീരിയലിന്റെ കഥാഘടന മാറിയാല്‍ മാത്രമേ ദുഃഖപുത്രിമാര്‍ക്ക് മോചനം ലഭിക്കുകയുള്ളു. ആണുങ്ങള് എല്ലാം വില്ലന്മാരും സ്ത്രീകള്‍ എല്ലാം കരഞ്ഞ് കൊണ്ടിരിക്കുന്നവരുമല്ല, തിരിച്ചും സംഭവിക്കുന്നുണ്ട്. മിന്നല്‍ മുരളിയുടെ ഷൂട്ടിങ്ങിന് കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പോയപ്പോള്‍ കുങ്കുമപ്പൂവിലെ ശാലിനി എന്നും സ്ത്രീപദത്തിലെ ബാല എന്നും ആളുകള്‍ വിളിച്ചു. ജീവിതയാത്രയില്‍ സന്തോഷവും ദുഃഖവും വരാറുണ്ട്. എല്ലാം നേരിട്ട് മുന്നോട്ട് പോവുകയാണ് രീതി. തമാശകള്‍ പറയുകയും നന്നായി ആസ്വദിക്കുകയും ചെയ്യുന്ന എന്നെ അടുപ്പമുള്ളവര്‍ക്ക് അറിയാം. ആ വലയത്തില്‍ എത്തിയാല്‍ അതുവരെയുള്ള ചട്ടക്കൂട് മാറ്റി വേറൊരു വ്യക്തിയായി മാറും. ഒരു ലൊക്കേഷനില്‍ പോയാല്‍ മൂഡ് ഓഫ് ആണെന്ന് എന്നെ പറ്റി പറയുന്നത് കേള്‍ക്കാം. കുറച്ച് സമയം എടുക്കും മിംഗിള്‍ ആവാന്‍. അല്ലാതെ ഉള് വലിയുന്ന സ്വഭാവം തനിക്കില്ലെന്നാണ് ഷെല്ലി പറയുന്നത്.
മിന്നല്‍ മുരളിയ്ക്ക് ശേഷം ചില സിനിമകളില്‍ നിന്നും വിളി വന്നിരുന്നു. തത്കാലം കുറച്ച് നാളത്തേക്ക് സീരിയല്‍ വേണ്ടെന്ന തീരുമാനത്തിലാണ്. അതുകൊണ്ട് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. സിനിമ പോലയല്ലല്ലോ സീരിയല്‍. രാവിലെ ആറ് മുതല്‍ രാത്രി വരെ ചിത്രീകരണം ഉണ്ടാകും. സീരിയല്‍ ചെയ്താല്‍ ജോലിയും ഒപ്പം കൊണ്ട് പോകാന്‍ സാധിച്ചേക്കില്ല. എന്നും ഷെല്ലി’ സൂചിപ്പിച്ചു.
about shelly
