Malayalam
ദിലീപ് സുനിയെ കൈവിടില്ല… ഇനിയുമുണ്ട് വലിയ ഇടപാടുകൾ! നിർണ്ണായക വെളിപ്പെടുത്തൽ !
ദിലീപ് സുനിയെ കൈവിടില്ല… ഇനിയുമുണ്ട് വലിയ ഇടപാടുകൾ! നിർണ്ണായക വെളിപ്പെടുത്തൽ !
നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായ പ്രതിയാണ് പള്‍സര്‍ സുനി. ഓടുന്ന കാറില്‍ വച്ച് നടിയെ ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് ഇയാള്‍ക്കെതികരായ കേസ്. ദിവസങ്ങള്‍ക്കകം തന്നെ അറസ്റ്റിലായി. തുടര്‍ന്ന് റിമാന്റ് ചെയ്തു. രണ്ടു പേര്‍ക്ക് കിടക്കാവുന്ന സെല്ലിലാണ് സുനിയെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ സെല്ലില്‍ മൂന്ന് പേരുണ്ടായിരുന്നു.
ജിന്സണ്, വിപിന്‍ ലാല്‍ എന്നിവരായിരുന്നു കൂടെ. ഇവര്‍ക്ക് പകല്‍ സമയങ്ങളില്‍ ജയിലധികൃതര്‍ ഏല്‍പ്പിച്ച മറ്റു ജോലികളുണ്ടാകും. വൈകീട്ടാണ് രണ്ടുപേരും സെല്ലിലെത്തുക. ഈ വേളയില്‍ നടത്തിയ സംസാരങ്ങള്‍ മൂന്നു പേരെയും വലിയ അടുപ്പാക്കാരാക്കി. ജയിലിലെ സുനിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് ജിന്സണ് സംവിധായകന് ബൈജു കൊട്ടാരക്കരയുടെ ന്യൂസ് ഗ്ലോബ് യുട്യൂബ് ചാനലില്‍
ജയിലില്‍ നിന്ന് സുനി ഒരു നമ്പറിലേക്ക് ഫോണില്‍ വിളിച്ചിരുന്നു. ദിലീപ് ആണോ നാദിര്‍ഷയാണോ അപ്പുറത്ത് എന്ന് ഉറപ്പില്ല. നാദിര്ഷായായിരിക്കാമെന്ന് ജിന്സണ് സംശയം പ്രകടിപ്പിക്കുന്നു. ഏറെ നേരം സംസാരിച്ചു. തൊട്ടടുത്ത ദിവസവും വിളിച്ചു. ഒരു പരിചയവും ഇല്ലാത്തവരായിരുന്നു എങ്കില്‍ ഇത്രയും നേരം സംസാരിക്കുമോ എന്നാണ് ജിന്‍സന്റെ ചോദ്യം.
ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നതല്ല. ഞാന്‍ ചോദിച്ച ചോദ്യത്തിന് സുനി മറുപടി പറയുകയാണുണ്ടായത്. ഇവരെല്ലാം നിന്നെ ഭാവിയില്‍ തള്ളിക്കളഞ്ഞാലോ എന്ന് ഞാന്‍ ചോദിച്ചു. അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ലെന്നും ഇതിലും വലിയ കാര്യങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ഇടപാടുകളുണ്ടായിരുന്നു എന്നും സുനി പറഞ്ഞു എന്ന് ജിന്സണ് പറയുന്നു.എന്താണ് വലിയ ഇടപാടുകള്‍ എന്ന് സുനി പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല. ഇതെല്ലാം നേരിട്ട് പറയുന്നതല്ല. പറയാതെ പറയുന്ന കാര്യങ്ങളാണ്. സംസാരത്തിനിടയില്‍ മനസിലായതാണ്. നീണ്ടകാലം ഞങ്ങള്‍ ഒരുമിച്ച് ജയിലില്‍ കഴിഞ്ഞിട്ടില്ല. ഏപ്രില്‍ 12ന് എനിക്ക് ജാമ്യം കിട്ടി. കേസിന്റെ കാര്യങ്ങള്‍ ജയിലില്‍ വച്ച് ചോദിച്ചറിയാന്‍ സാധിക്കില്ല. സംസാരത്തിനിടെ പറഞ്ഞ കാര്യങ്ങളാണിതെല്ലാം എന്നും ജിന്സണ് പറയുന്നു.
ദിലീപാണ് ക്വട്ടേഷന്‍ തന്നത് എന്ന് സുനി എടുത്തുപറഞ്ഞിട്ടില്ല. പക്ഷേ, ചില കാര്യങ്ങള്‍ പറയാതെ പറയുകയാണ് ചെയ്തത്. കുറച്ച് നേരം മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് സെല്ലിലുണ്ടായിരുന്നത്. എനിക്കും വിപിന്‍ ലാലിനും ചില ജോലികളുണ്ട്. അതെല്ലാം കഴിഞ്ഞ് വൈകീട്ടാണ് സെല്ലിലെത്തുക. ഈ വേളയില്‍ പത്രം വായിച്ചുള്ള വിവരങ്ങള്‍ ചോദിക്കുമ്പോഴാണ് സുനി ചില കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളതെന്നും ജിന്സണ് പ്രതികരിച്ചു. അതേസമയം
നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി കേസിലെ എട്ടാം പ്രതി കൂടിയായ ദിലീപിനെ അടുത്തയാഴ്ച ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തേക്കും. താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം നടക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് നീക്കം.ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ദിലീപിന്റെ 2 ബിസിനസ് പങ്കാളികൾ, പ്രൊഡക്ഷൻ കമ്പനി ജീവനക്കാർ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു ഇവരോട് ചോദിച്ചത്.ഈ സമയത്ത് ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങള്‍ ഫീസാണെന്നായിരുന്നു ഇവർ വ്യക്തമാക്കിയത്. ദിലീപും ബിസിനസ് പങ്കാളികളും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേസിലെ പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ചതായുള്ള ആരോപണം നേരത്തെ തന്നെയുണ്ടായിരുന്നു. അന്വേഷണ സംഘത്തിനും ഇക്കാര്യത്തില്‍ സംശയമുണ്ട്.
About dileep
