Malayalam
ബാല ചേട്ടനെപ്പോലെയാണ്, കെയറിംഗാണ് തന്നെ ആഘർഷിച്ചത്; ചർച്ചയായി പഴയ അഭിമുഖം.. മകള്‍ക്ക് വേണ്ടി ഒന്നിച്ചൂടേയെന്ന് ആരാധകര്‍
ബാല ചേട്ടനെപ്പോലെയാണ്, കെയറിംഗാണ് തന്നെ ആഘർഷിച്ചത്; ചർച്ചയായി പഴയ അഭിമുഖം.. മകള്‍ക്ക് വേണ്ടി ഒന്നിച്ചൂടേയെന്ന് ആരാധകര്‍
തെന്നിന്ത്യൻ നടനാണ് ബാലയെങ്കിലും മലയാളത്തിലും ഒട്ടേറെ ആരാധകരുണ്ട് താരത്തിന്. കളഭം, ബിഗ്ബി,സാഗർ ഏലിയാസ് ജാക്കി എന്നിങ്ങനെ നിരവധി സിനിമകളിലൂടെപ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. കരിയറില്‍ മികച്ച നിലയില്‍ നിൽക്കുമ്പോഴായിരുന്നു ബാലയുംഅമൃതാ സുരേഷും വിവാഹിതരാകുന്നത്. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ഇവര്‍ തമ്മില്‍ അടുത്തിടെ നിയമപരമായി വേര്‍പിരിഞ്ഞു. പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനമായിരുന്നു ആ വിവാഹമെന്നായിരുന്നു അമൃത പിന്നീട് പറഞ്ഞത്.
ഇവരുടെ മകളാണ് അവന്തിക.
ഇപ്പോൾ ഇതാ ബാലയും അമൃതയും ഒരുമിച്ചുള്ള പഴയൊരു അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രണയത്തിലായതിനെക്കുറിച്ചും ആ സമയത്തെ കാര്യങ്ങളെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമായിരുന്നു ഇരുവരും പറഞ്ഞത്. മകളുടെ കാര്യത്തിന് വേണ്ടിയെങ്കിലും ഒരുമിച്ചൂടേയെന്നും, സമയം വൈകിയിട്ടില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.
ബാലയെ ആദ്യം കണ്ടപ്പോഴും പരിചയപ്പെട്ടപ്പോഴും ചേട്ടനായാണ് തോന്നിയത്. അന്ന് വാലന്റൈന്‍സ് ദിനത്തില്‍ ചേട്ടനും പ്രണയിനിക്കും വേണ്ടി പാട്ട് പാടിക്കൊടുത്തിരുന്നു. ആരാണ് പ്രണയിനിയെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊരാളില്ലെന്നായിരുന്നു ബാല പറഞ്ഞതെന്നും അമൃത പറയുന്നുണ്ട്. ബാലയുടെ ഏത് ഗുണമാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ കെയറിങ്ങാണ്. ഇതാണ് തന്നെ ആകര്‍ഷിച്ചതെന്നുമായിരുന്നു അമൃത നല്‍കിയ മറുപടി.
ചേട്ടനെ കല്യാണം കഴിച്ചതിന് പിന്നിലെ പ്രധാന കാരണം അമ്മയാണ്. അമ്മയുമായി നല്ല കൂട്ടാണ്. കൊച്ചുപിള്ളേരെപ്പോലെയാണ് അമൃത. എത്ര ടെന്‍ഷനുണ്ടെങ്കിലും അതെല്ലാം മറക്കാം. അമൃതയുടെ നിഷ്‌കളങ്കതയാണ് തന്നെ ആകര്‍ഷിച്ചതെന്നായിരുന്നു ബാലയുടെ മറുപടി.
ഇവരുടെ ഉള്ളില്‍ ഇത്രയും പ്രണയമുണ്ടായിരുന്നോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഇവര്‍ വീണ്ടും ഒരുമിക്കുമെന്നൊക്കെ തോന്നിയിരുന്നു, ഇപ്പോള്‍ ആ പ്രതീക്ഷ പോയി. ബാലയെ കെട്ടിയതിന് ശേഷമാണ് അമൃതയുടെ ജീവിതം മാറിയത്. എന്തിനായിരുന്നു നിങ്ങള്‍ വേര്‍പിരിഞ്ഞത്, തുടങ്ങി നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് കീഴിലുള്ളത്. ഇനിയും സമയംപോയിട്ടില്ല അമൃത. തെറ്റും ശരിയും ഇരുഭാഗത്തും ഉണ്ടാകും. നമ്മൾ മനുഷ്യരല്ലേ. ഒന്നുകണ്ണടച്ചാൽകിട്ടുന്നത് നല്ലൊരു കുടുംബമാണ്. മറക്കാൻ കഴിയാത്തതായി ഒന്നും ഉണ്ടാവരുത്. ഒരുകുഞ്ഞിന്റെ ദുഃഖം അത് അമൃത മനസ്സിലാക്കുക. ഉപദേശിച്ചു തരുവാൻ ഞാൻ മോളുടെ ആരുമല്ല. എനിക്കും ഒരു മോളുള്ളതാണ്. നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിച്ചു കൊള്ളുന്നു. ജീവിതത്തിൽ മറക്കാൻ കഴിയില്ല പക്ഷേ പൊറുക്കാൻ കഴിയും.അച്ഛനും അമ്മയും ഒന്നിച്ചുള്ള സ്നേഹം ആണ് കുഞ്ഞിന് വേണ്ടതെന്നായിരുന്നു ഒരാള്‍ കമന്‍റിട്ടത്.
ആ കുഞ്ഞിന് വേണ്ടി ഒന്നിക്കാൻപാടില്ലെ അമൃതായെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്. ഇത്രയും പരസ്പരം മനസിലാക്കിയവർ ആണെങ്കിൽ ഇങ്ങനെ അകന്ന് പോയത് എന്താ ക്ഷമിക്കാൻ പറ്റാത്തതും പരസ്പരം മനസ് തുറന്ന് പറഞ്ഞാൽ തീരാത്ത എന്ത് പ്രശ്നം ആണ് ഉള്ളതെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്.
മകൾ പപ്പുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം അമൃത സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അമൃത പങ്കുവെക്കാറുളളത്.
