Connect with us

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം; ഹരീഷ് പേരടി

Malayalam

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം; ഹരീഷ് പേരടി

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം; ഹരീഷ് പേരടി

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ (ആര്‍.‌ജി‌.സി‌.ബി) തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാംപസിന്ആര്‍.എസ്.എസ് നേതാവ് എം‌.സി. ഗോള്‍‌വാള്‍ക്കറുടെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്രതാരം ഹരീഷ് പേരടി.

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം…’; എന്നാണ് ഹരീഷ് പേരടി പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ ക്യാംപസിനാണ് ആര്‍.എസ്.എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്‍റെ പേരിടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധന്‍ ആണ് നാമകരണം പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും സ്ഥാപനത്തിന്‍റെ പേര്. കേരളത്തിലെ മുന്‍നിര ഗവേഷണ ‌സ്ഥാപനത്തിന് ഗോള്‍വാള്‍ക്കറിന്‍റെ പേരിടുന്നതില്‍ സംസ്ഥാനത്തെ ഭരണ പ്രതിപക്ഷങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിക്ക് ഗോള്‍വാള്‍ക്കറിന്‍റെ പേര് കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശബരീനാഥന്‍ പറഞ്ഞു. ശാസ്‍ത്രജ്ഞരുടെ പേരാണ് സെന്ററിന് കൊടുക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ ചെയ്യുന്നത് ആര്‍എസ്‌എസ് കേരളത്തിലും നടപ്പാക്കുന്നുവെന്നും ശബരീനാഥന്‍ എംഎല്‍എ പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നും പേരിടല്‍ നീക്കത്തെ എതിര്‍ക്കുമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറഞ്ഞു. ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ആര്‍.എസ്.എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കറിന്‍റെ പേരില്‍ കേരളത്തില്‍ ഒരു വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

വര്‍ഗീയത പ്രോത്സാഹിപ്പിച്ചതല്ലാതെ ഗോള്‍വാള്‍ക്കറിന് ശാസ്‍ത്രവുമായി എന്താണ് ബന്ധമുള്ളതെന്ന് ശശി തരൂര്‍ എം.പി ചോദിച്ചു. മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന പരാമര്‍ശത്തിന്‍റെ പേരിലാണ് ഗോള്‍വാള്‍ക്കര്‍ ഓര്‍മിക്കപ്പെടേണ്ടതെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top