Malayalam
പരസ്പരം കാണുമ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ് കരയാറുണ്ടായിരുന്നു; ഒരമ്മ പെറ്റ മക്കളെപ്പോലെയായിരുന്നു ഞാനും ചേച്ചിയും! കെ പി എസി ലളിതയെ കുറിച്ച് മല്ലിക സുകുമാരൻ
പരസ്പരം കാണുമ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ് കരയാറുണ്ടായിരുന്നു; ഒരമ്മ പെറ്റ മക്കളെപ്പോലെയായിരുന്നു ഞാനും ചേച്ചിയും! കെ പി എസി ലളിതയെ കുറിച്ച് മല്ലിക സുകുമാരൻ
കെപിഎസി ലളിത എന്ന അതുല്യ പ്രതിഭയെ മലയാള സിനിമ വിട്ട് പോയത് കഴിഞ്ഞ ദിവസമായിരുന്നു . ചികിത്സയ്ക്ക് ശേഷം മകനൊപ്പം താമസിക്കുകയായിരുന്ന കെപിഎസി ലളിതയ്ക്ക് ഓർമ നഷ്ടപ്പെട്ടുവെന്ന വാർത്ത അടുത്തിടെയാണ് മലയാളികൾ വാർത്ത മാധ്യമങ്ങിളൂടെ അറിഞ്ഞത്. അഞ്ഞൂറിലധികം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പ്രതിഭ ഓർമ പോലും ഇല്ലാതെയാണ് കഴിയുന്നത് എന്നതും ഏറെ സങ്കടകരമായ ഒന്നായിരുന്നു.
അവർ എന്നെങ്കിലും സിനിമയിലേക്കും ജീവിതത്തിലേക്കും തിരിച്ച് വരും എന്ന പ്രതീക്ഷയിലായിരുന്നു സിനിമാ സ്നേഹികളെല്ലാവരും. സഹനടിയായിട്ടാണ് കെപിഎസി ലളിത ഏറ്റവും കൂടുതൽ സിനിമയിൽ തിളങ്ങിയിട്ടുള്ളത്. നാടകത്തിൽ നിന്നും സിനിമയിലേക്ക് എത്തിയ കെപിഎസി ലളിത കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് അന്തരിച്ചത്. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്ലാറ്റിലായിരുന്നു കെപിഎസി ലളിതയുടെ അവസാന നാളുകൾ. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. വടക്കാഞ്ചേരി എങ്കക്കാട്ടെ ഓർമ വീട്ടുവളപ്പിലാണ് കെപിഎസി ലളിത അന്ത്യ വിശ്രമനം കൊള്ളുന്നത്. കെപിഎസി ലളിതയുമായി വളരെ അധികം ആത്മബന്ധം പുലർത്തിയിരുന്ന നടിയായിരുന്നു മല്ലികാ സുകുമാരനും അവരുടെ കുടുംബവും. സമൂഹത്തിൻറെ നാനാ തുറകളിൽ നിന്നുള്ളവർക്കൊപ്പം തന്റെ പ്രിയ സഹപ്രവർത്തകയെ അവസാനമായി കാണാൻ മകൻ പൃഥ്വിരാജിന്റെ കൈപിടിച്ച് മല്ലികാ സുകുമാരനും എത്തിയിരുന്നു. കണ്ടുനിന്നവരുടെ കണ്ണ് നനയിച്ച് കൊണ്ടായിരുന്നു മല്ലിക സുകുമാരൻ കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി നേർന്നത്. പൃഥ്വിരാജിനൊപ്പം കെപിഎസി ലളിതയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ മല്ലിക ഭൗതിക ശരീരത്തിനടുത്തു നിൽക്കെ വിതുമ്പി.കൈകൂപ്പി തിരികെ പോകാൻ നേരം മാധ്യമപ്രവർത്തകർ മൈക്കുമായി എത്തി. പറയാൻ പറ്റുന്നില്ല എനിക്ക്… ഞാൻ പിന്നെ പറയാം എന്ന് മാത്രമായിരുന്നു മല്ലികാ സുകുമാരൻ പ്രതികരിച്ചത്. നാളുകൾക്ക് മുമ്പ് കെപിഎസി ലളിതയെ കുറിച്ച് മല്ലിക പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ‘സുകുമാരൻ ചേട്ടന്റെ കൂടെ ഒരുപാട് സിനിമകളിൽ ലളിത ചേച്ചി അഭിനയിച്ചിട്ടുണ്ട്. രണ്ടുപേരും പരസ്പരം നല്ല സ്നേഹമുള്ളവരായിരുന്നു. അതുപോലെ രാജുവിന്റേയും ഇന്ദ്രന്റേയും കൂടെ ലളിത ചേച്ചി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നെ കല്യാണം കഴിക്കാൻ തുടങ്ങിയപ്പോൾ സുകുവേട്ടനോട് ലളിത ചേച്ചി ഇങ്ങനെ പറയുമായിരുന്നു. നീ അവളെ വഴിക്കൊന്നും ഉപേക്ഷിച്ച് പോയേക്കരുത്… അവളൊരു പാവമാണ്. അപ്പോ സുകുവേട്ടൻ പറയും ഞാൻ എടപ്പാളുകാരനാണ് ഞങ്ങൾ അങ്ങനൊന്നും ചെയ്യില്ലായെന്ന്. ചേച്ചിയുടെ ജീവിതത്തിലെ പല സംഭവങ്ങൾക്കും ഞാൻ മൂക സാക്ഷിയായി നിന്നിട്ടുണ്ട്. ചേച്ചിക്ക് മദ്രാസിൽ ഒറ്റപെട്ട ജീവിതമായിരുന്നു. പിന്നെ സുകുവേട്ടൻ പോയി ഭരതേട്ടൻ പോയി.”അപ്പോഴെല്ലാം ഞങ്ങൾ പരസ്പരം കാണുമ്പോൾ ഒരുമിച്ച് ഇരുന്ന് പഴയ കാര്യങ്ങൾ പറഞ്ഞ് കരയാറുണ്ടായിരുന്നു. ചേച്ചിയും ഞാനും പല കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം അതിനുള്ള പരിഹാരങ്ങൾ അടക്കം പരസ്പരം കണ്ടുപിടിക്കാറുണ്ട്. പിന്നീട് തിരുവനന്തപുരം വഴുക്കാട് താമസിക്കാൻ വന്നപ്പോഴും ചേച്ചി അയൽപക്കത്തുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് നടക്കാൻ പോവുകയും ഒരുപാട് സംസാരിക്കുകയും ചെയ്യുമായിരുന്നു. രണ്ട് വർഷത്തോളം ഞങ്ങൾ ഒരുമിച്ച് നടക്കാൻ പോവുമായിരുന്നു. അപ്പോഴേക്കും ഞാനും ലളിത ചേച്ചിയും കൂടുതൽ അടുത്തു. ഒരമ്മ പെറ്റ മക്കളെപ്പോലെയായിരുന്നു. ചേച്ചി സർജറി കഴിഞ്ഞ് വല്ലാതെ ക്ഷീണിതയായി ഇരിക്കുന്ന ചിത്രം എനിക്ക് സുഹൃത്ത് അയച്ച് തന്നപ്പോൾ കണ്ട് വിശ്വസിക്കാൻ പറ്റാതെ ഞാൻ ചേച്ചിയെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് അസുഖമാണെങ്കിലും എല്ലാത്തിനേയും തമാശയോടെ തള്ളി കളഞ്ഞാണ് ലളിത ചേച്ചി സംസാരിച്ചത്’ മല്ലികാ സുകുമാരൻ പറഞ്ഞു.
About malika sukumaran
