Connect with us

കെപിഎസി ലളിതയുടെ ദാരിദ്ര്യം നിറഞ്ഞ ജീവിതം; മകളുടെ വിവാഹം പോലും നടന്നത് ഇങ്ങനെ ; എല്ലാവരും കല്ലെറിയുന്ന ദിലീപ് ആയിരുന്നു അന്ന് ചേർത്തുപിടിച്ചത് ;കണ്ണ് നിറഞ്ഞുപോകുന്ന വാക്കുകൾ; കെപിഎസി ലളിത അന്നു പറഞ്ഞത് !

Malayalam

കെപിഎസി ലളിതയുടെ ദാരിദ്ര്യം നിറഞ്ഞ ജീവിതം; മകളുടെ വിവാഹം പോലും നടന്നത് ഇങ്ങനെ ; എല്ലാവരും കല്ലെറിയുന്ന ദിലീപ് ആയിരുന്നു അന്ന് ചേർത്തുപിടിച്ചത് ;കണ്ണ് നിറഞ്ഞുപോകുന്ന വാക്കുകൾ; കെപിഎസി ലളിത അന്നു പറഞ്ഞത് !

കെപിഎസി ലളിതയുടെ ദാരിദ്ര്യം നിറഞ്ഞ ജീവിതം; മകളുടെ വിവാഹം പോലും നടന്നത് ഇങ്ങനെ ; എല്ലാവരും കല്ലെറിയുന്ന ദിലീപ് ആയിരുന്നു അന്ന് ചേർത്തുപിടിച്ചത് ;കണ്ണ് നിറഞ്ഞുപോകുന്ന വാക്കുകൾ; കെപിഎസി ലളിത അന്നു പറഞ്ഞത് !

കെപിഎസി ലളിതയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് മലയാള സിനിമാലോകം. ഓൺലൈനും ഓഫ്‌ലൈനും കെ പി എ സി ലളിതയുടെ ഓര്‍മ്മകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പഴയ അഭിമുഖങ്ങളും ചിത്രങ്ങളും സിനിമയിലെ ഡയലോഗുകളുമൊക്കെ എങ്ങും ഓർമ്മപ്പെടുത്തലായി നിറയുകയാണ്.

ശബ്ദം കൊണ്ടുപോലും ജനഹൃദയം കീഴടക്കിയ പ്രതിഭ. പഴയ അഭിമുഖങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ദിലീപിനോടുള്ള സൗഹൃദം വെളിപ്പെടുത്തുന്ന കെപിഎസി ലളിതയുടെ സംസാരവും ചർച്ചയാവുകയാണ്.

ദിലീപ് തനിക്ക് രക്ഷകനായി വന്നിരുന്ന കാലത്തെ കുറിച്ച് നടി പറഞ്ഞൊരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ജെബി ജംഗ്ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് തന്റെ മകളുടെ വിവാഹത്തിന് വരെ ദിലീപിന്റെ സഹായം വന്നതിനെ കുറിച്ച് കെപിഎസി ലളിത പറഞ്ഞത്.

‘ദേ പുട്ടിന്റെ ഉദ്ഘാടകയാണ് കെപിഎസി ലളിത ചേച്ചി. വേറെ എവിടെയും പോയി ഉദ്ഘാടനം ചെയ്യരുതെന്ന് ദിലീപ് സത്യം ചെയ്യിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ പലയിടങ്ങളിലും പോവാറുണ്ട്. അല്ലാതെ ജീവിക്കാന്‍ കുടുംബസ്വത്ത് ഒന്നുമില്ലെന്നാണ് നടി പറഞ്ഞത്.

മറ്റെവിടെയും പോവേണ്ടെങ്കില്‍ പിന്നെ ദിലീപ് മാസം മാസം ഒരു രണ്ട് ലക്ഷം രൂപ ലളിത ചേച്ചിയുടെ അക്കൗണ്ടില്‍ ഇട്ട് തരണമെന്ന് ബ്രിട്ടാസ് പറഞ്ഞു. അങ്ങനെ തരുന്നില്ലെങ്കിലും എന്തൊരു അത്യാവശ്യം പറഞ്ഞാലും ദിലീപ് തരുമെന്നാണ് ലളിത പറഞ്ഞത്.

താന്‍ ഉള്ള കാര്യം പറഞ്ഞതാണ്. എന്തെങ്കിലും കാര്യത്തിന് എന്റെ മനസ് വേദനിക്കുകയോ കണ്ണ് നിറയുകയോ ചെയ്താല്‍ ആ നിമിഷം ദിലീപ് എന്നെ വിളിക്കും. എന്റെ മോളുടെ വിവാഹം ഓര്‍ത്ത് വെച്ച് നിശ്ചയത്തിന്റെ തലേ ദിവസം വന്നു. അന്ന് കൈയ്യില്‍ ഒരു പൈസയും ഇല്ലാതിരുന്ന സമയമാണ്. എന്റെ ഒരു സുഹൃത്തായ കസിനാണ് കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്യുന്നത്. അവരൊരു മാല കൊണ്ട് വന്ന് കല്യാണനിശ്ചയത്തിന് ഇടാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. അന്ന് ദിലീപെനിക്ക് പൈസ കൊടുത്ത് അയച്ചു.

ഞാന്‍ ചോദിക്കുകയോ ആരും പറയുകയോ ചെയ്തിട്ടില്ല. പൈസ കൊണ്ട് വന്ന് തന്നത് മേനകയുടെ ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷാണ്. അതുപോലെ തന്നെ കല്യാണത്തിന്റെ രണ്ട് ദിവസം മുന്‍പും വിളിച്ചു. കാശക്കൊ റെഡിയായോ മുതലാളി എന്ന് ചോദിച്ചു.

ഒന്നും ആയില്ലെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ ഒരാള്‍ വരുമെന്ന് പറഞ്ഞു. പറയാന്‍ പറ്റാത്ത അത്രയും പൈസ എനിക്ക് കൊടുത്ത് അയച്ചിരുന്നു. ഈ കടമൊന്നും വീട്ടാന്‍ പറ്റിയിട്ടില്ല. എന്നോട് അത് ചോദിച്ചിട്ടുമില്ല, എനിക്കൊട്ട് കൊടുക്കാനും സാധിച്ചില്ല. വേണോന്ന് ഞാനിത് വരെ ചോദിച്ചിട്ടില്ല. കഴിഞ്ഞ ജന്മത്തെ സുഹൃതം ആണോന്ന് അറിയില്ല. എന്ത് കാര്യം ഉണ്ടെങ്കിലും വിളിച്ച് പറയും. ഞാനും അങ്ങനെ തന്നെയാണ്. എല്ലാ കാര്യങ്ങളും പറയും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ദിലീപിനെ വിളിച്ച് സംസാരിക്കാറുണ്ടെന്നാണ് കെപിഎസി ലളിത പറഞ്ഞത്.

about dileep and kpac

Continue Reading
You may also like...

More in Malayalam

Trending

Recent

To Top