Malayalam
അന്ന് അച്ഛൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പ്രയാസം ഉണ്ടായിരുന്നില്ല; എന്നാൽ ഇന്ന് അങ്ങനെയല്ല; തുറന്ന് പറഞ്ഞ് താരപുത്രി
അന്ന് അച്ഛൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പ്രയാസം ഉണ്ടായിരുന്നില്ല; എന്നാൽ ഇന്ന് അങ്ങനെയല്ല; തുറന്ന് പറഞ്ഞ് താരപുത്രി

സായ് കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയരംഗത്തേയ്ക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. കൈ എത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് അഭിനയത്തിന് തുടക്കം കുറിച്ചത്. ആദ്യ പരമ്പരയ്ക്ക് മികച്ച അഭിപ്രായം ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് വൈഷ്ണവി.
ഇപ്പോഴിതാ ജീവിതത്തില്‍ ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടാകാന്‍ കാരണം ഭര്‍ത്താവ് ആണെന്ന് പറയുകയാണ് താരപുത്രി. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്. ‘അച്ഛനും അമ്മയും മുത്തച്ഛനും കുടുംബത്തില്‍ മറ്റു പലരും അഭിനയ രംഗത്ത് മുദ്രപതിപ്പിച്ചവരാണെങ്കിലും ഒരിക്കലും ഒരു നടി ആകണമെന്ന് ആഗ്രഹിച്ചിട്ടില്ല.
എന്നാല്‍ ജീവിതത്തില്‍ ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടാകാന്‍ കാരണം ഭര്‍ത്താവ് സുജിത്ത് കുമാറാണെന്നും’ വൈഷ്ണവി പറഞ്ഞു. ‘ടിവി രംഗത്തുള്ള ഒരു സുഹൃത്ത് വഴിയാണ് ഇതു സംഭവിച്ചത്. ഈ അവസരം വന്നപ്പോള്‍ ഭര്‍ത്താവും അമ്മയും പിന്തുണച്ചു.
കുട്ടിക്കാലത്ത് ‘ഏഴുവര്‍ണ്ണങ്ങള്‍’ എന്ന പേരില്‍ ഒരു ടെലിഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നാല്‍ കൈയ്യെത്തും ദൂരത്തില്‍ എത്തിയപ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു.സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചെന്നും താരം പറയുന്നു
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...