Connect with us

അത് ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണത്; ക​ല്യാ​ണി​ക്ക് ​മു​ക​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​വ​ന്നാ​ൽ​ ​മാ​ത്ര​മേ​ ​ഇ​തി​ന് ​മാ​റ്റം​ ​ഉ​ണ്ടാ​വൂ… ​ ​

Malayalam

അത് ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണത്; ക​ല്യാ​ണി​ക്ക് ​മു​ക​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​വ​ന്നാ​ൽ​ ​മാ​ത്ര​മേ​ ​ഇ​തി​ന് ​മാ​റ്റം​ ​ഉ​ണ്ടാ​വൂ… ​ ​

അത് ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാണത്; ക​ല്യാ​ണി​ക്ക് ​മു​ക​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​വ​ന്നാ​ൽ​ ​മാ​ത്ര​മേ​ ​ഇ​തി​ന് ​മാ​റ്റം​ ​ഉ​ണ്ടാ​വൂ… ​ ​

ചാക്കോച്ചന്റെ നായികയായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ​ശ്രി​ത​ ​ശി​വ​ദാ​സ്. പിന്നീട് നല്ല സിനിമയുടെ ഭാഗമാകാൻ ​ശ്രി​തയ്ക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ അ​ഞ്ചു​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്‌​ക്ക് ​ശേ​ഷം​ ​ശ്രി​ത​ ​വീണ്ടും ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യിരിക്കുകയാണ്. ​’​മ​ണി​യ​റ​യി​ലെ​ ​അ​ശോ​ക​നി​”​ലൂ​ടെ​യാ​ണ് തിരിച്ചുവരവ് നടത്തിയത്.

എ​വി​ടെ​യാ​യി​രു​ന്നു​ ​ഇ​ക്കാ​ല​മ​ത്ര​യു​മെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​തി​നു​ത്ത​രം​ ​തേ​ടി​ ​ത​മി​ഴ് ​സി​നി​മ​യി​ലേ​ക്ക് ​പോ​കേ​ണ്ടി​ ​വ​രും.​ ​പോ​യ​വ​ർ​ഷം​ ​സ​ന്താ​ന​ത്തി​നൊ​പ്പം​ ​അ​ഭി​ന​യി​ച്ച​ ​ഹൊ​റ​ർ​ ​കോ​മ​ഡി​ ​ത്രി​ല്ല​ർ​ ​’​ധി​ൽ​ക്കു​ ​ദു​ഡു​-2​”​ ​വ​ലി​യ​ ​വി​ജ​യം​ ​നേ​ടി.​ ​പി​ന്നെ​യും​ ​ചി​ത്ര​ങ്ങ​ൾ​ ​അ​ണി​യ​റി​ലൊ​രു​ങ്ങു​ന്നു​ണ്ട്.​ ​അ​പ്പോ​ഴും​ ​മ​ല​യാ​ള​ത്തി​ൽ​ ​ന​ല്ലൊ​രു​ ​ക​ഥാ​പാ​ത്ര​ത്തി​നാ​യി​ ​ശ്രി​ത​ ​കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഒ​ടു​വി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ലൂ​ടെ​ ​മ​ല​യാ​ള​ത്തി​ൽ​ ​വീ​ണ്ടും​ ​പ്രേ​ക്ഷ​ക​ർ​ ​ശ്രി​ത​യെ​ ​ക​ണ്ടു. ഇപ്പോൾ ഇതാ തിരിച്ചുവരവിനെ കുറിച്ച് കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറക്കുന്നു

‘വ​ലി​യ​ ​ഒ​രു​ ​ടീ​മി​ന്റെ​ ​സി​നി​മ​യി​ൽ​ ​അ​തി​ഥി​ ​വേ​ഷ​മോ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ചെ​റി​യ​ ​ക​ഥാ​പാ​ത്ര​മോ​ ​വ​ന്നാ​ൽ​ ​ന​ഷ്‌​ട​പ്പെ​ടു​ത്താ​റി​ല്ല.​ ​ആ​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​വ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​മാ​ണ് ​അ​തി​നു​ ​പി​ന്നി​ൽ.​ ​ക​ഥാ​പാ​ത്രം​ ​ഒ​രു​ ​സീ​ൻ​ ​വ​ന്നു​ ​പോ​വു​ന്ന​താ​ണെ​ങ്കി​ലും​ ​പു​തു​മ​ ​തോ​ന്നു​ന്നു​വെ​ങ്കി​ൽ​ ​തീ​ർ​ച്ച​യാ​യും​ ​പ്രേ​ക്ഷ​ക​ർ​ ​ഒാ​ർ​ത്തി​രി​ക്കും.​ ​മ​ണി​യ​റ​യി​ലെ​ ​അ​ശോ​ക​നി​ലും​ ​അ​തി​ഥി​ ​വേ​ഷ​മാ​യി​രു​ന്നു.​ ​ഗ്രി​ഗ​റി​ ​എ​ന്റെ​ ​സു​ഹൃ​ത്താ​ണ്.​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഇ​ഷ്‌​ടം​ ​തോ​ന്നി.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നി​ർ​മി​ക്കു​ന്ന​ ​സി​നി​മ.​ ​മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ ​നെ​റ്റ് ​ഫ്ളി​ക്‌​സ് ​റി​ലീ​സാ​യി​ ​അ​തെ​ത്തി​യ​ത് ​ഓണത്തിന് .​ ​ലോ​ക്ക്​ഡൗ​ണാ​യ​തി​നാ​ൽ​ ​എ​ല്ലാ​ ​മ​ല​യാ​ളി​ക​ളും​ ​’​മ​ണി​യ​റ​യി​ലെ​ ​അ​ശോ​ക​ൻ​”​ ​ക​ണ്ടി​ട്ടു​ണ്ടാ​വും.​’​ഓർഡിനറി ​”​യി​ലെ​ ​ക​ല്യാ​ണി​യെ​ ​പോ​ലെ​ ​ത​ന്നെ​ ​ഒ​രു​ ​മാ​റ്റ​വു​മി​ല്ലെ​ന്ന് ​മ​ണി​യ​റ​യി​ലെ​ ​അ​ശോ​ക​ൻ​ ​ക​ണ്ട് ​ആ​ളു​ക​ൾ​ ​പ​റ​ഞ്ഞു.​ ​ഇ​നി​യും​ ​സി​നി​മ​ക​ൾ​ ​ചെ​യ്യ​ണ​മെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​സ​ന്തോ​ഷം​ ​തോ​ന്നി.

വ്യ​ക്തി​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളെ​ ​ സി​നി​മ​യു​മാ​യി​ ​വ​ല​ച്ചി​ഴ​യ്ക്കേ​ണ്ട​ ​ ആ​വ​ശ്യ​മി​ല്ല.​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ വി​വാ​ഹ​ശേ​ഷ​വും​ ​ അ​ഭി​ന​യ​രം​ഗ​ത്ത് ​ സ​ജീ​വ​മാ​യി​ ​തു​ട​രു​ന്ന​ ​ന​ടി​മാ​രു​ണ്ട്.​ ​എ​ന്നാ​ൽ​ ​മ​റ്റു​ ​ചി​ല​ർ​ ​വ​ർ​ഷ​ങ്ങ​ൾ​ ​ക​ഴി​ഞ്ഞു​ ​മ​ട​ങ്ങി​വ​രും.​ ​വി​വാ​ഹ​ശേ​ഷം​ ​സി​നി​മ​യി​ൽ​നി​ന്ന് ​മാ​റി​ ​നി​ന്ന് ​മ​റ്റു​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ണ്ട്.​ ​അ​ഭി​ന​യ​വും​ ​കു​ടും​ബ​ജീ​വി​ത​വും​ ​ഒ​രേ​പോ​ലെ​ ​കൊ​ണ്ടു​ ​പോ​വാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​രു​മു​ണ്ട്.​ ​എ​ല്ലാം​ ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​ഇ​ഷ്‌​ട​ങ്ങ​ൾ,​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ഒ​ക്കെ​ ​അ​നു​സ​രി​ച്ചാ​ണ്.​ ​ന​മ്മ​ൾ​ ​ഒ​രു​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​യാ​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​തീ​ർ​ച്ച​യാ​യും​ ​സ്വീ​ക​രി​ക്കും.

എ​ട്ടു​ ​വ​ർ​ഷം​ ​മു​ൻ​പാ​ണ് ​ ‘​ഓർ​ഡി​ന​റി​”​ ​എ​ത്തു​ന്ന​ത്.​ ​ആ​ ​സി​നി​മ​യെ​യും​ ​ക​ല്യാ​ണി​ ​എ​ന്ന​ ​നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി​ ​പെ​ൺ​കു​ട്ടി​യെ​യും​ ​ആ​ളു​ക​ൾ​ ​ഇ​പ്പോ​ഴും​ ​ഓ​ർ​ക്കു​ന്നു.​ ​എ​വി​ടെ​ ​പോ​യാ​ലും​ ​തി​രി​ച്ച​റി​യു​ന്നു.​ ​ഞ​ങ്ങ​ൾ​ ​ഇ​ട​യ്ക്കി​ടെ​ ​കാ​ണു​ന്ന​ ​സി​നി​മ​യാ​ണെ​ന്നും​ ​എ​പ്പോ​ൾ​ ​ക​ണ്ടാ​ലും​ ​മ​ടു​പ്പ് ​തോ​ന്നി​ല്ലെ​ന്നും​ ​ആ​ളു​ക​ൾ​ ​പ​റ​യു​ന്ന​തു​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷ​മു​ണ്ട്.​ ​ക​ല്യാ​ണി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന് ​ഇ​ത്ര​മാ​ത്രം​ ​സ്വീ​കാ​ര്യ​ത​ ​ല​ഭി​ക്കു​മെ​ന്ന് ​ക​രു​തി​യി​ല്ല.​ ​ആ​ദ്യ​ ​സി​നി​മ​യി​ലെ​ ​ത​ന്നെ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര് ​പ​റ​ഞ്ഞു​ഓർമ്മിക്കുന്നത് ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു.​ ​അ​ത് ​അ​പൂ​ർ​വ​മാ​യി​ ​മാ​ത്രം​ ​സം​ഭ​വി​ക്കു​ന്ന​താ​ണ്.​ ​ക​ല്യാ​ണി​ക്ക് ​മു​ക​ളി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​വ​ന്നാ​ൽ​ ​മാ​ത്ര​മേ​ ​ഇ​തി​ന് ​മാ​റ്റം​ ​ഉ​ണ്ടാ​വൂ.​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തി​നു​ ​വേ​ണ്ടി​ ​കാ​ത്തി​രി​ക്കു​ന്നു.

ഒ​രു​പാ​ട് ​സു​ഹൃ​ത്തു​ക്ക​ളി​ല്ല.​ ​എ​ന്നും​ ​വി​ളി​ച്ചു​ ​സം​സാ​രി​ക്കു​ന്ന​ ​സൗ​ഹൃ​ദ​ങ്ങ​ളു​മി​ല്ല.​എ​ന്നാ​ൽ​ ​വ​ള​രെ​ ​കു​റ​ച്ചു​ ​ന​ല്ല​ ​ആ​ളു​ക​ൾ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളാ​യി​ട്ടുണ്ട്.​ ​സൗ​ഹൃ​ദം​ ​എ​ല്ലാ​ ​സ​മ​യ​ത്തും​ ​ബ​ല​മാ​ണ്.​ ​ജീ​വി​ത​ത്തി​ൽ​ ​സൗ​ഹൃ​ദ​ത്തി​ന് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​പ​ങ്കു​വ​യ്‌​ക്കാ​റു​ണ്ട്.​ ​​ഞാ​ൻ​ ​വ​ള​രെ​ ​പോ​സി​റ്റീ​വാ​ണെ​ന്ന് ​സു​ഹൃ​ത്തു​ക്ക​ൾ​ ​പ​റ​യാ​റു​ണ്ട്.​ ​എ​ല്ലാ​ ​ആ​ളു​ക​ളും​ ​ന​ന്നാ​യി​രി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​മാ​ണ് ​എനിയ്ക്കെന്നും ശ്രിത പറയുന്നു

More in Malayalam

Trending

Recent

To Top