പ്രണയദിനം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മീര ജാസ്മിൻ. പ്രണയദിനത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കു വച്ചാണ് നടി മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾക്കു പിന്നിൽ. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്. ഗ്ലാമർ ലുക്കിൽ സ്റ്റൈലിഷ് ആയാണ് മീര പ്രത്യക്ഷപ്പെടുന്നത്.
ആറ് വർഷങ്ങൾക്കു ശേഷം മലയാളത്തിൽ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിൻ. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘മകൾ’ ആണ് മീരയുടെ പുതിയ ചിത്രം. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ നിമിഷങ്ങളുടെ വീഡിയോ മീര പങ്കുവച്ചിരുന്നു. താരത്തിനൊപ്പം നടൻ ജയറാമും സംവിധായകൻ സത്യൻ അന്തിക്കാടും അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനും വീഡിയോയിൽ ഉണ്ട്.
തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്. അടുത്തിടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. മീര നേരത്തെ പങ്കുവച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു. തിരിച്ചുവരവ് അക്ഷരാർത്ഥത്തിൽ മിന്നിച്ചിരിക്കുകയാണ്. മഞ്ജു വാര്യയുടെ വഴിയേ ആണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...