Malayalam
ഈ റീല്‍സ് ചെയ്താല്‍ നിങ്ങള്‍ക്ക് ടിക്കറ്റ് ഫ്രീ; പറ്റിക്കാൻ അല്ല, പറയുന്നത് ദുല്‍ഖര്‍ സൽമാൻ ആണ്; അടിപൊളി പരിപാടിയുമായി ഇവർ!
ഈ റീല്‍സ് ചെയ്താല്‍ നിങ്ങള്‍ക്ക് ടിക്കറ്റ് ഫ്രീ; പറ്റിക്കാൻ അല്ല, പറയുന്നത് ദുല്‍ഖര്‍ സൽമാൻ ആണ്; അടിപൊളി പരിപാടിയുമായി ഇവർ!
കാലത്തിന് മാറിയില്ലേ പറ്റു… കാലത്തിനനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകുമ്പോൾ സിനിമകളിൽ അത് പ്രതിഫലിക്കും. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന മാറ്റം സിനിമ കാണാൻ കിട്ടിയ അവസരത്തിലാണ്. ഫ്രീയായിട്ട് സിനിമ കാണാന്‍ അവസരം ഒരുങ്ങുകയാണ്.
പക്ഷെ ഇൻസ്റ്റാ റീൽ ചെയ്യുന്നവർ ആകണം നിങ്ങൾ. പറ്റിക്കൽ ആണെന്ന് കരുതരുത്. വാഗ്ദാനവുമായി എത്തുന്നത് സാക്ഷാൽ ദുൽഖർ സൽമാൻ ആണ്. ഒരു റീല്‍സ് ചെയ്ത് സേഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ ഫ്രീയായിട്ട് സിനിമ കാണാമെന്നതാണ് ദുല്‍ഖര്‍ സല്മാന് നല്കുന്ന വാഗ്ദാനം. ദുല്‍ഖറിന്റെ നിര്‍മാണ കമ്പനിയായ വേഫറെര്‍ സിനിമാസ് നിര്‍മിക്കുന്ന ഉപചാരപൂര്‍വം ഗുണ്ടജയന് എന്ന സിനിമയിലെ പാട്ടിന് ചേരുന്ന സ്റ്റെപ്പ് ഇട്ട് റീല്‍സ് ചെയ്യാനാണ് ദുല്‍ഖര്‍ ആവശ്യപ്പെടുന്നത്.
ഗുണ്ട ജയന് എന്ന പാട്ട് പ്ലേ ചെയ്ത് ഡാന്‍സ് കളിക്കുന്ന വീഡിയോ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ദുല്‍ഖറിനൊപ്പം സൈജു കുറുപ്പും സണ്ണി വെയ്നും വിഡിയോയിലുണ്ട്.
‘ഗുണ്ട ജയനിലെ പാട്ടിന് ചേരുന്ന സ്റ്റെപ്പ് കണ്ടെത്തി ആകര്‍ഷകമായ സമ്മാനം നേടു. ഈ പാട്ടിനൊപ്പം ഒരു റീല്‍സ് ക്യാപ്ചര്‍ ചെയ്ത്, ഗുണ്ടജയന് കാണാനുള്ള ടിക്കറ്റ് നേടാനുള്ള അവസരത്തിനായി #GundajayanreelsContest ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക. എല്ലാ ആശംസകളും,’ എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചത്.
സൈജു കുറുപ്പ് നായകനാകുന്ന ഉപചാരപൂര്‍വം ഗുണ്ടജയന് ‘ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!’ എന്ന ടാഗ് ലൈനോടെയാണ് വരുന്നത്.
അരുണ്‍ വൈഗയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജേഷ് വര്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആന്റണി, ഗോകുലന്, സാബു മോന്, ഹരീഷ് കണാരന്, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ഗുണ്ടജയന് നിര്‍മിച്ചിരിക്കുന്നത്.
about DQ
