News
സൈക്കിൾ യാത്രയ്ക്കിടെ നടന് ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ തട്ടിയെടുത്തതായി പരാതി
സൈക്കിൾ യാത്രയ്ക്കിടെ നടന് ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ തട്ടിയെടുത്തതായി പരാതി
തമിഴകത്തെ യുവ നടൻ ഗൗതം കാര്‍ത്തിക്കിന്റെ മൊബൈല്‍ ചിലര്‍ തട്ടിപ്പറിച്ചതായി പരാതി. രാവിലെയുള്ള സൈക്കിള്‍ യാത്രക്കിടെ ആല്‍വാര്‍ പേട്ടിലെ ടിടികെ റോഡില്‍ വെച്ചാണ് സംഭവമുണ്ടായത്. സൈക്കിളിന്റെ ഹാന്‍ഡില്‍ ബാറില്‍ ഫോണ്‍ ഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു ഗൗതം
ബൈക്കില്‍ വന്ന രണ്ടംഗ സംഘം മൊബൈല്‍ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ നഷ്ടമായ നടന് ആല്‍വാര്‍ പേട്ടിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നഗരത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പൊലീസ്.
നടന് കാര്‍ത്തികിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മണിരത്നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗൗതം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
സൈക്കിളില്‍ യാത്ര ചെയ്യുന്ന പലരും ഇത്തരം സംഭവങ്ങള്‍ നേരിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ആല്‍വാര്‍ പേട്ടില്‍ സൈക്കിള്‍ യാത്രികര്‍ക്ക് സമാന അനുഭവം നേരത്തേയും ഉണ്ടായിട്ടുണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്.
