വിഡ്ഢിത്തം കാണിക്കല്ലേ ബാലന് സാറേ, വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാള്‍ നാലഞ്ചോണം കൂടുതല്‍ ഉണ്ടവരോടാവരുത്.. ദിലീപിന്റെ വീഡിയോ പങ്കുവെച്ച് ആദിത്യൻ

നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നടന് ദിലീപിനെ പിന്തുണച്ചും, എതിരെയും സിനിമ സീരിയൽ രംഗത്തുള്ളവർ എത്തിയിരുന്നു.
ദിലീപ് നിരപരാധിയാണെന്നും ഇപ്പോൾ സംവിധായകൻ ബാലചന്ദ്ര കുമാർ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും വാദിച്ച് നടൻ ആദിത്യൻ ജയൻ എത്തിയിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ആദിത്യന് നിലപാട് വ്യക്തമാക്കിയത്. അതിന് പിന്നാലെ ഇപ്പോഴിതാ വീണ്ടും ദിലീപിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആദിത്യൻ.
ആദിത്യന് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ദിലീപ് അഭിനയിച്ച റണ്‍വേ എന്ന സിനിമയിലെ ഒരു രംഗമാണ് ആദിത്യന് പങ്കുവെച്ചിരിക്കുന്നത്.
‘വിഡ്ഢിത്തം കാണിക്കല്ലേ ബാലന് സാറേ, ഫയര്‍ എഞ്ചിന്റെയൊക്കെ പിന്നാലെ പിടിക്കാന്‍ നമ്മടെ ഈ സര്‍ക്കാര്‍ ജീപ്പിന് കഴിയോ? വെല്ലുവിളികളാവാം, പക്ഷേ അത് നിന്നേക്കാള്‍ നാലഞ്ചോണം കൂടുതല്‍ ഉണ്ടവരോടാവരുത്, വരട്ടേ’; ദിലീപിന്റെ വാക്കുകള്‍ പങ്കിട്ട് ആദിത്യന് ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു.
‘വെല്ലുവിളിക്കുമ്പോള്‍ ശ്രദ്ധവേണം’. നടന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് എത്തുന്നത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...