Malayalam
‘മേപ്പടിയാൻ’ എന്ന ചിത്രം താങ്കളുടെ സൗകര്യമനുസരിച്ച് കാണാൻ സ്നേഹപൂര്‍വം സമ്മതിച്ചാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
‘മേപ്പടിയാൻ’ എന്ന ചിത്രം താങ്കളുടെ സൗകര്യമനുസരിച്ച് കാണാൻ സ്നേഹപൂര്‍വം സമ്മതിച്ചാണ് തന്റെ ഏറ്റവും വലിയ ഭാഗ്യം; സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
‘മേപ്പടിയാൻ’ ചിത്രം കാണാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചതിന്റെ സന്തോഷം പങ്കിട്ട് നടൻ ഉണ്ണി മുകുന്ദൻ.
മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. തിരക്കുപിടിച്ച ഷെഡ്യൂളില്‍ തനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും പ്രഭാതഭക്ഷണത്തിനായി തൊട്ടുടുത്ത് ഇരിക്കാൻ അവസരം നല്‍കിയതിനും നന്ദി, ജീവിതത്തിലെ പ്രിയപ്പെട്ട ഓര്‍മകളായിരിക്കും അത്. നമ്മുടെ സംസ്ഥാനത്തിന് അവശ്യമായ എന്ത് കാര്യങ്ങളിലും പ്രവര്‍ത്തിക്കാൻ സദാസന്നദ്ധനാണ്. ‘മേപ്പടിയാൻ’ എന്ന ചിത്രം താങ്കളുടെ സൗകര്യമനുസരിച്ച് കാണാൻ സ്നേഹപൂര്‍വം സമ്മതിച്ചാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
ഒരേ സമയം ഉണ്ണി മുകുന്ദൻ നായകനും നിർമ്മാതാവുമായ ചിത്രമാണ് ‘മേപ്പടിയാൻ’. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ദുബായ് എക്സ്പോയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. . ദുബായ് എക്സ്പോയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം ഉണ്ണി മുകുന്ദൻ തന്നെ സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചിരുന്നു
വിഷ്ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്ദ്ദനന്, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങി വലിയ താരനിരയും അണിനിരന്ന ചിത്രമാണിത്.
