Malayalam
മനുഷ്യനെ ഒരുമിപ്പിക്കാൻ കഴിയുന്നത് പോലെ തന്നെ നശിപ്പിക്കാനും അതിന് കഴിയും ഋഷ്യ മാജിക്ക് കെമിസ്ട്രിയ്ക്ക് കാരണം ഇതുതന്നെ ! പ്രണയത്തെ കുറിച്ച് കൂടടെവിടയിലെ സൂര്യ!
മനുഷ്യനെ ഒരുമിപ്പിക്കാൻ കഴിയുന്നത് പോലെ തന്നെ നശിപ്പിക്കാനും അതിന് കഴിയും ഋഷ്യ മാജിക്ക് കെമിസ്ട്രിയ്ക്ക് കാരണം ഇതുതന്നെ ! പ്രണയത്തെ കുറിച്ച് കൂടടെവിടയിലെ സൂര്യ!
മനുഷ്യരെ ഒരുമിപ്പിക്കാനും നശിപ്പിക്കാനും അതിന് സാധിക്കുമെന്ന് നടി അന്‍ഷിത
ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന സീരിയലിലൂടെ മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയ താരമാണ് അൻഷിത. സീരിയൽ റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന കൂടെവിടെ യിൽ സൂര്യ എന്ന കഥാപാത്രത്തെയാണ് അൻഷിദ അവതരിപ്പിക്കുന്നത്. സൂര്യയുടെയും അദ്ധ്യാപകനായ ഋഷിടെയും പ്രണയകഥയാണ് സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
വളരെ കുറച്ചു കഥാപാത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും നടി അന്‍ഷിത ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ്. നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ സീരിയലിലെ സൂര്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഇതിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നടിയ്ക്ക് സാധിക്കുന്നുണ്ട്. കോളേജില്‍ പഠിപ്പിക്കുന്ന അധ്യാപകന് ഋഷിയുമായിട്ടുള്ള സൂര്യയുടെ വിവാഹത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍
അതേസമയം വ്യക്തിജീവിതത്തിലെ പ്രണയത്തെക്കുറിച്ചും പ്രണയ വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് നടി ഇപ്പോള്‍.ഒരു മാഗസിന് നല്കിയ അഭിമുഖത്തിലൂടെയാണ് അന്‍ഷിത പ്രണയദിനത്തിന് മുന്നോടിയായി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
പ്രണയം എന്ന് പറയുന്നത് വലിയൊരു വികാരം ആണെന്നാണ് അന്‍ഷിത പറയുന്നത്. അതേ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. വാക്കുകള്‍ അവസാനിക്കാതെ പറയാന്‍ കഴിയും. കാരണം പ്രണയം എന്നത് ഒരു പ്രത്യേക വികാരമാണ്. മനുഷ്യനെ ഒരുമിപ്പിക്കാന്‍ കഴിയുന്നത് പോലെ തന്നെ നശിപ്പിക്കാനും അതിന് കഴിയും. മധുരമുള്ള അനുഭവം തരുന്ന ഒരു സാധനം ചുരുക്കത്തില്‍ പ്രണയത്തെ പറ്റി പറയാന്‍ ആകുന്നത് ഇങ്ങനെയാണ്.അതേ സമയം അന്‍ഷിത ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പ്രണയിച്ചിട്ടുണ്ട് എന്ന് പറയാമെന്നാണ് നടി സൂചിപ്പിക്കുന്നത്. പക്ഷേ തല്‍ക്കാലത്തേക്ക് വിവാഹം എന്നൊരു ചിന്ത മനസ്സില്‍ ഇല്ല. പ്രണയ വിവാഹത്തെക്കുറിച്ച് ഞാനങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല. ജീവിതത്തില്‍ നമുക്കൊന്നും കൃത്യമായി പ്ലാന്‍ ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥയാണല്ലോ ഇപ്പോള്‍ ഉണ്ടാവുന്നത്. എന്താണ് നടക്കേണ്ടത്, എങ്ങനെയാണ് സംഭവിക്കേണ്ടത് അങ്ങനെ തന്നെ വരട്ടെ എന്നാണ് ഇപ്പോഴത്തെ ചിന്ത എന്നും പറയുന്നു. മിനി സ്ക്രീനിലെ ഏറെ ഫാൻസ് ഉള്ള ജോഡിയാണ് കൂടെവടയിലെ ഋഷിയും സൂര്യയും. ഋഷ്യ എന്ന പേരിലാണ് ഈ ജോഡികൾ അറിയപ്പെടുന്നത്. ഇവരുടെ സ്ക്രീനിലെ മാജിക്ക് കെമിസ്ട്രിയ്ക്ക് പിന്നിൽ കാരണം എങ്ങനെ മനസ്സിൽ പ്രണയം സൂക്ഷിക്കുന്നതുകൊണ്ട് ആണ് .
സീരിയലുകളില്‍ സജീവമാണെങ്കിലും അന്‍ഷിത സിനിമയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. മുന്‍പൊരിക്കല്‍ തന്നെ തേടി സിനിമയില്‍ നിന്നും ഓഫര്‍ വന്നിരുന്നു. അന്ന് പക്ഷേ സാഹചര്യങ്ങള്‍ ഒത്തിണങ്ങി വരാത്തതിനാല്‍ അഭിനയിച്ചില്ല. സിനിമ ചെയ്യാന്‍ താല്പര്യം ഉണ്ടെന്നാണ് നടി പറയുന്നത്. സീരിയലിനോടാണ് പൊതുവെ ഇഷ്ടമെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ ഇപ്പോള്‍ ആഗ്രഹമുണ്ട്. നല്ല കഥാപാത്രം കിട്ടിയാല്‍ നോക്കാം എന്നാണ് വിചാരിക്കുന്നത് എന്നും നടി വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മ എന്ന സീരിയലില്‍ ചെറിയൊരു വേഷം അവതരിപ്പിച്ചുകൊണ്ടാണ് അനിഷിത അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. പിന്നീട് സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കബിനി എന്ന സീരിയലില്‍ നെഗറ്റീവ് വേഷം ചെയ്ത് ശ്രദ്ധിക്കപ്പെട്ടു. അതിന് പിന്നാലെയാണ് ഏഷ്യാനെറ്റിലെ കൂടെവിടെ സീരിയലില്‍ നായികയായെത്തുന്നത്. കോളേജ് വിദ്യാര്‍ഥിനിയായ സൂര്യ കൈമള്‍ എന്ന കഥാപാത്രത്തെയാണ് അന്‍ഷിത അവതരിപ്പിക്കുന്നത്. വളരെയധികം പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ ഈ കഥാപാത്രത്തിന് സാധിക്കുകയും ചെയ്തിരുന്നു. മുൻപും തൻ്റെ പ്രണയകഥകൾ പറഞ്ഞ് അൻഷിത രംഗത്ത് വന്നിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ ബന്ധം ആയിരുന്നെങ്കിലും അത് പാതി വഴിയിൽ അവസാനിപ്പിച്ചു. അഭിനയത്തിലേക്കും മോഡലിങ്ങിലേക്കും വന്നതോടെ അതിലേക്കായി ശ്രദ്ധ. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാവുകയാണ് നടി.
about anishitha
