അഭിനന്ദിനീയം,എന്നൊരൊറ്റവാക്കിൽ ഒതുങ്ങേണ്ടതല്ല, അദ്ദേഹത്തിന്റെ ഈ പ്രവർത്തി മറിച്ച്, ഇനിയും ഉണരാത്തഞാനുൾപ്പടെ,ഉറക്കം നടിക്കുന്ന,സമൂഹത്തെ ഉണർത്താൻ കൂടിയാണ്; എം.എ നിഷാദ്
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കുടുംബത്തിന് മമ്മൂട്ടി നിയമസഹായം വാഗ്‍ദാനം ചെയ്തിരുന്നു. കേസ് നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് മമ്മൂട്ടിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് അറിയിച്ചതായാണ് മധുവിന്റെ സഹോദരി വ്യക്തമാക്കിയത്. കേസിനെ കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍ നിന്നുള്ളവര്‍ രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് വരും എന്നാണ് സഹോദരി പറഞ്ഞത്. മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തിന്‍റെ പിആര്‍ഒ മധുവിന്‍റെ കുടുംബവുമായി ബന്ധപ്പെട്ടത്. നിരവധി പേരാണ് മമ്മൂട്ടിയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.
ഇപ്പോഴിതാ മമ്മൂട്ടിയെ അഭിനന്ദിച്ച് സംവിധായകന്‍ എം.എ നിഷാദ്. താനുള്‍പ്പെടെ ഉറക്കം നടിക്കുന്ന സമൂഹത്തെ ഉണര്‍ത്താന്‍ കൂടിയാണ് മമ്മൂട്ടി സാറിന്റെ ഈ തീരുമാനം എന്നാണ് എം.എ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എം.എ നിഷാദിന്റെ കുറിപ്പ് ഇങ്ങനെയാണ്
ഈ വാർത്ത സത്യമാണെങ്കിൽ…
ഒരു കലാകാരന്റ്റെ സാമൂഹിക,
പ്രതിബദ്ധതയുടെ,അർപ്പണ ബോധത്തിന്റ്റെ
മകുടോദാഹരണം..
മലയാളത്തിന്റ്റെ പ്രിയ നടൻ ശ്രീ മമ്മൂട്ടി
സഹജീവിയോടുളള കടമക്കപ്പുറം,ശബ്ദമില്ലാത്തവന്റ്,
ശബ്ദമായി മാറുന്നു…
അഭിനന്ദിനീയം,എന്നൊരൊറ്റവാക്കിൽ
ഒതുങ്ങേണ്ടതല്ല,അദ്ദേഹത്തിന്റ്റെ,
ഈ പ്രവർത്തി,മറിച്ച്,ഇനിയും ഉണരാത്ത
ഞാനുൾപ്പടെ,ഉറക്കം നടിക്കുന്ന,സമൂഹത്തെ
ഉണർത്താൻ കൂടിയാണ്…
വെളളിത്തിരയിലെ,അദ്ദേഹം അവതരിപ്പിച്ച
കഥാപാത്രങ്ങൾക്ക്,കൈയ്യടിക്കുന്ന ആരാധകർ….അവർക്കും കൂടിയുളള മമ്മൂട്ടി സാറിന്റ്റെ സന്ദേശം കൂടിയാണ് ഈ തീരുമാനം…
,ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട,അശരണർക്ക് തുണയായി
താനുണ്ടാവും എന്ന സന്ദേശം…
അതൊരു പ്രചോദനമാകട്ടെ,എല്ലാവർക്കും
ശ്രീ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ !!!
