Connect with us

ശങ്കരൻ മാമയുടെ അഭിനയവും കൊള്ളാം ബുദ്ധിയും കൊള്ളാം ; ഈ വരവിൽ അമ്പാടി അലീന വിവാഹം പ്രതീക്ഷിക്കാമോ?: സച്ചിയ്ക്ക് പിന്നാലെ അനുപമ ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

Malayalam

ശങ്കരൻ മാമയുടെ അഭിനയവും കൊള്ളാം ബുദ്ധിയും കൊള്ളാം ; ഈ വരവിൽ അമ്പാടി അലീന വിവാഹം പ്രതീക്ഷിക്കാമോ?: സച്ചിയ്ക്ക് പിന്നാലെ അനുപമ ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

ശങ്കരൻ മാമയുടെ അഭിനയവും കൊള്ളാം ബുദ്ധിയും കൊള്ളാം ; ഈ വരവിൽ അമ്പാടി അലീന വിവാഹം പ്രതീക്ഷിക്കാമോ?: സച്ചിയ്ക്ക് പിന്നാലെ അനുപമ ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ്!

പ്രേക്ഷക ഹൃദയം കീഴടക്കിയ ത്രില്ലെർ പരമ്പര അമ്മയായറിയാതെ കഴിഞ്ഞ ദിവസം കുറെയേറെ രസകരമായ സംഭാഷണങ്ങളിലൂടെയായിരുന്നു കടന്നുപോയത്. അതിൽ കൂടുതൽ പ്രേക്ഷകരും പറഞ്ഞത് വിപർണ്ണ ട്രാക്ക് ഒഴിച്ച് ബാക്കിയെല്ലാം കൊള്ളാമായിരുന്നു എന്നാണ്.. വിനീത് അപർണ്ണ പ്രണയ രംഗങ്ങൾ ഇഷ്ടപ്പെടുന്നവരും ഉണ്ടാകും. പക്ഷെ അലോരസപ്പെടുത്തുന്നത് പങ്കുണ്ണിയുടെ സംസാരമാണ്. പുള്ളിക്കാരന്റെ കഥാപാത്രം ശരിക്കും കഥയിൽ അനാവശ്യമായിപ്പോയി.

ഇന്നും പങ്കുണ്ണിയുടെ വെറുപ്പിക്കൽ ഉണ്ട്. പക്ഷെ അനുപമയുടെയും അലീന അമ്പാടിയുടെയുടെയും സീനുകൾ ഉള്ളതുകൊണ്ട് ഇന്നും എപ്പിസോഡ് കണ്ടിരിക്കാൻ സാധിക്കും. ഇന്ന് ഏറെ പ്രധാനം മാരൻ അമ്പാടി സംസാരമാണ്. മാരനെ ഉടൻ തന്നെ മിസ് ചെയ്യാൻ തുടങ്ങും. അതുകൊണ്ട് ഇപ്പോൾ കിട്ടുന്ന മാരൻ സീനൊക്കെ ആസ്വദിച്ചു തന്നെ കാണാം…

ഇനി അലീന അമ്പാടി വിവാഹം ഒരു സംസാരമായിട്ടുണ്ട്… ഇങ്ങനെ പ്രണയിച്ചു നടക്കാനാണ് ഈ മാഷിനും ടീച്ചർക്കും ഇഷ്ടം. പക്ഷെ ശങ്കരൻ മാമ അതിനു ഇനി സമ്മതിക്കും എന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം ശങ്കരൻ മാമയും അലീന ടീച്ചറും തമ്മിലുള്ള ഫോൺ സംഭാഷണം നല്ല രസമായിരുന്നു.

“കല്യാണം കഴിഞ്ഞ ശേഷം എല്ലാം കെട്ട്യോൾ കെട്ട്യോന് ഉണ്ടാക്കിക്കൊടുത്തോ… ആളെ കാണാൻ കൊതിയായി അല്ലിയോ …രണ്ടുമൂന്ന് ദിവസം ഇവിടെ കാണും , വേണ്ടമെങ്കിൽ ഒരു താലി വാങ്ങിച്ചു കഴുത്തിൽ ഇട്ടിട്ട് കൂടെയങ്ങ് പോകാം… “എന്ന് ശങ്കരമാമ പറയുന്നുണ്ട്…

വേഗം ആ കല്യാണം ഒന്ന് നടത്തു എന്നാണ് മാമ പറഞ്ഞതിന്റെ ഉദ്ദേശം. എന്നാൽ അതൊക്കെ മനസിലാക്കിയിട്ടാകണം.. എനിക്ക് അത്ര ധൃതി ഒന്നും ഇല്ല എന്ന് ടീച്ചർ പറഞ്ഞത്.

ഉടനെ തന്നെ മാമ ഞങ്ങൾക്ക് ധൃതി ഉണ്ട് എന്ന് പറയുന്നുണ്ട് /…. ഉടനെത്തന്നെ രണ്ടാളെയും കെട്ടിയിട്ട് കല്യാണം കഴിപ്പിക്കണം എന്നാണ് ശങ്കരൻ മാമ പറയുന്നത് . സ്വപ്നം കാണുന്നതിന് ഒരു പരിധിയൊക്കെയുണ്ട്…. അതുകഴിഞ്ഞാൽ സ്വപ്നത്തിനു പോലും ബോർ അടിക്കും… ആ ഡയലോഗ് പൊളിച്ചു ശങ്കര മാമ…

അത് കഴിഞ്ഞ് ശരി ശരി… എന്നും പറഞ്ഞ് ഫോൺ വെക്കുന്നതും കേൾക്കാൻ നല്ല രസമായിരുന്നു. പക്ഷെ അവസാനം മാമ പറഞ്ഞതും ഓർമ്മിപ്പിപ്പിച്ചതും എല്ലാം സീരിയസ് കാര്യങ്ങളാണ്. നരസിംഹന് സച്ചിയുമായി ബന്ധം കാണും എന്ന് വരെ ശങ്കര മാമ സംശയിക്കുന്നുണ്ട്. അതുപോലെ അവിടുന്ന് കാറിൽ വരുന്നതിലും ശങ്കര മാമയ്ക്ക് പേടിയുണ്ട്… ഇതുതന്നയാണ് ഇനി കഥയിലെ ഹൈലൈറ്റും. അതുപോലെ മുന്നിൽ നിന്ന് കുത്താൻ തുനിഞ്ഞാൽ അമ്പാടി പുഷ്പം പോലെ നേരിടും, പക്ഷെ പിന്നിൽ വന്നു ചതിച്ചാൽ എന്താകും എന്നൊക്കെ മാമ അവിടെ സംസാരിക്കുന്നുണ്ട്.

ഇന്നും അമ്പാടിയുടെ യാത്ര തുടങ്ങിയിട്ടില്ല. പക്ഷെ ഇനി രണ്ടു ദിവസം കൂടിയുണ്ട്. ഈ ആഴ്ച തന്നെ അമ്പാടിയുടെ യാത്ര തുടങ്ങും എന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ ഈ ജനറൽ പ്രൊമോ വിശ്വസിക്കാൻ സാധിക്കില്ല. എന്നെങ്കിലും നടക്കാനുള്ളതെല്ലാം ആദ്യം കാണിച്ചിട്ട് കുറെ വലിച്ചുനീട്ടിയാണ് എപ്പിസോഡ് കൊണ്ടുപോകുന്നത്. നല്ലൊരു കഥയെ വലിച്ചു നീട്ടി കുളമാക്കിയില്ലെങ്കിൽ ഇവർക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു .

about ammayariyathe

More in Malayalam

Trending

Recent

To Top