Malayalam
ബാലചന്ദ്രകുമാർ പറയുന്നതെല്ലാം പച്ചക്കള്ളം,’താൻ ദിലീപേട്ടനൊപ്പം’; പിന്തുണയുമായി ആദിത്യൻ ജയൻ! ഒപ്പം ആ വിഡിയോയും
ബാലചന്ദ്രകുമാർ പറയുന്നതെല്ലാം പച്ചക്കള്ളം,’താൻ ദിലീപേട്ടനൊപ്പം’; പിന്തുണയുമായി ആദിത്യൻ ജയൻ! ഒപ്പം ആ വിഡിയോയും
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസും അതിന് പിന്നാലെ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് അപായപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയ കേസും അതിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളുമാണ് കഴിഞ്ഞ ഒരു മാസമായി കേരളം ചർച്ച ചെയ്യുന്നത്.
ഈ സംഭവവികാസങ്ങൾക്കിടയിൽ നടൻ ദിലീപ് നിരപരാധിയാണ് എന്നും ഇപ്പോൾ സംവിധായകൻ ബാലചന്ദ്ര കുമാർ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും വാദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ആദിത്യൻ ജയൻ. തൻ്റെ ഫേസ്ബുക്കിലൂടെയാണ് ആദിത്യൻ ജയൻ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഒരു ചാനൽ ചർച്ചയിൽ സംവിധായകൻ ബാലചന്ദ്ര കുമാർ പറഞ്ഞ ആരോപണങ്ങൾ വെറും നുണയാണ് എന്ന് വാദിക്കുന്ന നിർമ്മാതാവിൻ്റെ വീഡിയോ ആദിത്യൻ ജയൻ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ തന്നെ ബാലചന്ദ്ര കുമാറിനെതിരെ ഉയരുന്ന വിമർശനങ്ങളുടെ വീഡിയോയും ആദിത്യൻ പങ്കുവെക്കുന്നുണ്ട്.
കഥ പറയുമ്പോൾ കൃത്യമായി പറയു.. കാക്കനാട് ജയിൽ അല്ല ആലുവ ജയിൽ ചുമ്മ ഇരുന്നു അടിക്കുവാണ് എന്ന് കുറിച്ച് ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ വീഡിയോയും ആദിത്യൻ പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ ദിലീപും കാവ്യയും നിറചിരിയോടെ നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപേട്ടനൊപ്പം എന്നും ആദിത്യൻ കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ആദിത്യൻ പങ്കുവെക്കുന്ന പോസ്റ്റുകൾ പങ്കുവെക്കുകയും ലൈക്ക് ചെയ്യുകയും കമൻ്റ് ചെയ്യുകയും ചെയ്യുന്നത്.
മൂന്ന് ദിവസവും ചോദ്യം ചെയ്യുകയും കേസുമായി ബന്ധമുള്ള പലരെയും വിളിച്ചുവരുത്തി മൊഴിയെടുക്കുകയും ചെയ്തെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് ദിലീപും മറ്റു പ്രതികളും. തിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ കണ്ടെത്താനായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക് നീങ്ങിയിരിക്കുകയാണ്
. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. വിദേശത്തുനിന്നും സംവിധായകന് ബാലചന്ദ്രകുമാറിന് ലഭിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി യുകെയിലെ ദിലീപിന്റെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. പീഡനദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് യു.കെ, സ്വിറ്റ്സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ബാലചന്ദ്രകുമാറിന് ഫോണ്‍ കോളുകള്‍ വന്നത്.
സ്വിറ്റ്സര്‍ലാന്റില്‍ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയുടെ കൈവശമാണ് ദൃശ്യമുള്ളതെന്നാണ് വെളിപ്പെടുത്തല്‍. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇയാള്‍ ഇപ്പോള്‍ അദ്ദേഹവുമായി അകല്‍ച്ചയിലാണ്. ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. യുകെയില്‍ നിന്നും വിളിച്ചയാള്‍ വീഡിയോ കോളില്‍ വന്നാല്‍ ദൃശ്യങ്ങള്‍ കാണിക്കാമെന്നും ബാലചന്ദ്രകുമാറിനോട് വാഗ്ദാനം ചെയ്തിരുന്നു. ഇരുവരുടേയും നമ്പര്‍ സഹിതം വിവരങ്ങള്‍ ഉടന്‍ തന്നെ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറി. തുടര്‍ന്നാണ് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയത്
