Malayalam
‘വിവാഹത്തെ കുറിച്ചോർക്കുമ്പോൾ പേടി; ‘അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്ന് ഡിവോഴ്സ് ആവുന്ന സമയത്ത് എനിക്ക് തോന്നി; ഗായിക ലക്ഷ്മി ജയൻ മനസുതുറക്കുന്നു!
‘വിവാഹത്തെ കുറിച്ചോർക്കുമ്പോൾ പേടി; ‘അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്ന് ഡിവോഴ്സ് ആവുന്ന സമയത്ത് എനിക്ക് തോന്നി; ഗായിക ലക്ഷ്മി ജയൻ മനസുതുറക്കുന്നു!
ജനപ്രിയ ഷോകളിൽ ഒന്നായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് ലക്ഷ്മി ജയൻ. ബിഗ് ബോസ് മൂന്നാം സീസൺ ആയിരുന്നു മലയാളത്തിൽ അവസാനമായി നടന്നത്. ഷോ അവസാനിച്ചെങ്കിലും ഇന്നും മലയാളികൾക്ക് താരങ്ങളെല്ലാം പ്രിയപ്പെട്ടവരാണ്.
മൂന്നാം സീസണിൽ നടൻ മണിക്കൂട്ടനായിരുന്നു വമ്പിച്ച വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയ കിരീടം ചൂടിയാത്. മൂന്നാം സീസണിലെ മത്സരാർഥികളെല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടമായിരുന്നു കാഴ്ചവെച്ചത്. കൂടാതെ ഒട്ടനവധി അപ്രതീക്ഷിത സംഭവങ്ങളും ഷോയിൽ നടന്നിരുന്നു. വലിയ തുക ചെലവഴിച്ചാണ് ഈ റിയാലിറ്റി ഷോ നടത്തി വരുന്നത്. മൂന്നാം സീസണിനായി ബിഗ് ബോസ് ഹൗസ് ഒരുക്കിയത് ചെന്നൈയിലായിരുന്നു.
മൂന്ന് സീസണുകളിലും അവതാരകനായി എത്തിയത് നടൻ മോഹൻലാൽ തന്നെയായിരുന്നു. നാലാം സീസൺ മാർച്ചിൽ ആരംഭിക്കുമെന്നാണ് മുൻ മത്സരാർഥിയായിരുന്ന ആര്യ ബാബു ഒരിക്കൽ വെളിപ്പെടുത്തിയത്. ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയ ശേഷം തലവര മാറിയ നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഗായികയും അവതാരികയുമായി ഇപ്പോൾ തിളങ്ങുന്ന ലക്ഷ്മി ജയൻ. ഐഡിയ സ്റ്റാർ സിംഗർ സീസൺ 7ൽ മത്സരാർത്ഥി ആയിരുന്ന ലക്ഷ്മിയെ അന്ന് മുതൽ ആണ് മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതം ആയത്. ലക്ഷ്മി നിരവധി സ്റ്റേജ് ഷോകളിലും നിറ സാന്നിധ്യം ആയിരുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിരവധി ഷോകൾ അവതരിപ്പിച്ച ലക്ഷ്മി സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യം ആണ്.
വയലിനിസ്റ്റ്, റിയാലിറ്റി ഷോ താരം, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി മേഖലകളിൽ ലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ വിവാഹ ജീവിതം പരാജയമായിരുന്നു. താൻ വിവാഹമോചിതയാണെന്നും തനിക്ക് ഒരു മകനുണ്ടെന്നും ലക്ഷ്മി ബിഗ് ബോസ് മത്സരാർഥിയായിരിക്കെ വീടിനുള്ളിൽ വെച്ച് തന്നെ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി. അമൃത ടിവിയിലെ പ്രമുഖ പരിപാടികളിലൊന്നായ പാടാം നേടാമിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹ ജീവിതത്തിൽ സംഭവിച്ച താള പിഴകളെ കുറിച്ച് ലക്ഷ്മി ഗായകൻ എം.ജി ശ്രീകുമാറിനോട് മനസ് തുറന്ന് സംസാരിച്ചത്.
‘അയാളുടെ ഭാഗത്താണ് എല്ലാ തെറ്റുകളും എന്ന് ഡിവോഴ്സ് ആവുന്ന സമയത്ത് എനിക്ക് തോന്നിയിരുന്നു. ആ ഒരു സമയത്ത് പെട്ടെന്ന് ഒരു ഡിപ്രഷൻ പോലെ വന്നിരുന്നു. ശരിക്കും ആ ഒരു ദിവസം വയലിനെടുത്ത് 16 മണിക്കൂറോളം വായിച്ചിരുന്നു. പഴയ കഥ പറയുമ്പോൾ നമ്മൾ വന്ന ആ വഴി അറിയാതെ ഓർത്ത് പോവുകയും പെട്ടന്ന് അറിയാതെ കണ്ണുകൾ നിറയുകയും ചെയ്യും എനിക്ക്. ഞാൻ കല്യാണം കഴിക്കുന്നില്ല… നീയും കെട്ടരുത്…
നിനക്ക് കല്യാണം കഴിക്കണമെങ്കിൽ എന്നെ കെട്ടിച്ച് വിട്ടോളണം എന്ന് സുഹൃത്തിനോട് ഞാൻ പറഞ്ഞിട്ടുണ്ട്’ ലക്ഷ്മി പറയുന്നു. സിംഗിൾ മദറാണ് താനെന്നും ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസിൽ പേടി തോന്നുന്നുണ്ടെന്നും ലക്ഷ്മി ബിഗ് ബോസിലെ മറ്റ് മത്സരാർഥികളോട് മനസ് തുറക്കവെ പറഞ്ഞിരുന്നു. അമ്മയ്ക്കും ഏഴ് വയസുകാരൻ മകനുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ ലക്ഷ്മി.
about lekshmi
