Malayalam
അച്ഛന് കുറേക്കാലം കിടന്നാണ് മരിച്ചത്, ചിതയിലേക്ക് വെക്കുമ്പോള്‍ വിറക് വെക്കുന്നതിന് മുമ്പായി അച്ഛന്റെ പുറം ഭാഗത്ത് കുറച്ച് പഞ്ഞി വെക്കണമെന്ന് പറഞ്ഞിരുന്നു..പക്ഷെ ചിതയുടെ ചൂടേറ്റതും ഈ പഞ്ഞി ഉരുകി, ഇതോടെ ആ ഭാഗം തീ കത്തിയില്ല. അച്ഛന്റെ മുന്‍ ഭാഗം മാത്രമാണ് കത്തിയിരുന്നത്; വേദനയായി മണിയുടെ വാക്കുകള്‍ വീണ്ടും വൈറൽ
അച്ഛന് കുറേക്കാലം കിടന്നാണ് മരിച്ചത്, ചിതയിലേക്ക് വെക്കുമ്പോള്‍ വിറക് വെക്കുന്നതിന് മുമ്പായി അച്ഛന്റെ പുറം ഭാഗത്ത് കുറച്ച് പഞ്ഞി വെക്കണമെന്ന് പറഞ്ഞിരുന്നു..പക്ഷെ ചിതയുടെ ചൂടേറ്റതും ഈ പഞ്ഞി ഉരുകി, ഇതോടെ ആ ഭാഗം തീ കത്തിയില്ല. അച്ഛന്റെ മുന്‍ ഭാഗം മാത്രമാണ് കത്തിയിരുന്നത്; വേദനയായി മണിയുടെ വാക്കുകള്‍ വീണ്ടും വൈറൽ
നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിദ്ധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി താരത്തിന്റെ വിയോഗമുണ്ടായത്. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രിയിലൂടെ ശ്രദ്ധേ നേടിയാണ് മണി സിനിമയിലെത്തിയത്. ആദ്യ കാലത്ത് പ്രേക്ഷകരെ ചിരിപ്പിച്ച ഹാസ്യതാരമായിരുന്നെങ്കിൽ പിന്നീട് നായകനായും വില്ലനായും കലാഭവൻ മണി ബിഗ് സ്ക്രീനിൽ നിറഞ്ഞു.
ഒരു സകലകലാ വല്ലഭനായാണ് കലാ ലോകത്ത് മണിയെ അടയാളപ്പെടുത്തിയിരുന്നത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. നാടന്‍ പാട്ടുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി. തൊണ്ണൂറുകളിൽ സ്റ്റേജ് ഷോകളില്‍ മണിയുടെ തകർപ്പൻ പ്രകടനമാണ് സദസിനെ ആസ്വദിപ്പിച്ചിരുന്നത്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും അദ്ദേഹം പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു
കൈരളി ചാനലില്‍ നാദിര്‍ഷ അവതാരകനായി എത്തുന്ന പരിപാടിയിൽ ഒരിക്കല്‍ മണി മനസ്സ് തുറന്നിരുന്നു. അമ്മ മരിച്ചപ്പോള്‍ ഒരു പരിപാടിക്ക് എത്താത്തിന് വിളിച്ച് ദേഷ്യപ്പെട്ട സംഭവത്തെക്കുറിച്ച് നാദിര്‍ഷ ചോദിക്കുകയായിരുന്നു.
അമ്മ മരിച്ചാലും കുഴപ്പമില്ല, പ്രോഗ്രാമിന് എത്തിക്കോളണം എന്നൊരു അവസ്ഥയാണ്. അവരെ സംബന്ധിച്ച് ടിക്കറ്റ് അടിച്ച് പോയ പരിപാടിയായിരിക്കും. പക്ഷെ എന്നാലും അമ്മ മരിച്ചു പോയി എന്ന് പറയുമ്പോള്‍ അവസ്ഥ മനസിലാക്കേണ്ടതില്ലേ. ഇപ്പളും പല ആള്‍ക്കാര്‍ക്കും തെറ്റിദ്ധാരണയുണ്ട് ഞായറാഴ്ച സിനിമ പ്രവര്‍ത്തകര്‍ക്ക് അവധിയാണെന്ന്. ഞായറാഴ്ച പോലീസ് സ്റ്റേഷന് അവധിയാണെന്ന് ചില ആള്ക്കാര് ധരിച്ച് വെച്ചിട്ടുണ്ട്. എന്ന പോലെയാണ്. അമ്മ മരിച്ചാലും വിടില്ല. അതുപോലെ തന്നെ മലയാള സിനിമയില്‍ ഭക്ഷണം കഴിച്ചിട്ട് ഉറങ്ങാന്‍ കിടക്കുമ്പോഴും ഒരു കാല് ആട്ടിക്കൊണ്ടിരിക്കണം. ഇല്ലെങ്കില്‍ പറയും അവന് മരിച്ചു പോയി, അടുത്ത ആളെ നോക്കിക്കോ എന്നത്
”ഇത് ഓരോ നിമിഷങ്ങളിലും നടക്കുന്നതാണ്. ഇതുപോലെ തന്നെയായിരുന്നു എന്റെ അച്ഛന് മരിച്ചപ്പോഴും. അച്ഛന് മരിച്ച് ചിത കത്തുകയാണ്. അച്ഛന് കുറേക്കാലം കിടന്നാണ് മരിച്ചത്. അതുകൊണ്ട് പുറമൊക്കെ പൊട്ടിയിട്ടുണ്ടായിരുന്നു. ചിതയിലേക്ക് വെക്കുമ്പോള്‍ വിറക് വെക്കുന്നതിന് മുമ്പായി അച്ഛന്റെ പുറം ഭാഗത്ത് കുറച്ച് പഞ്ഞി വെക്കണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. നമ്മളെയൊക്കെ ഒരുപാട് നന്നായി നോക്കിയ മനുഷ്യനാണ്. മരിച്ച് കിടക്കുമ്പോഴെങ്കിലും വേദനയറിയരുതല്ലോ എന്ന് കരുതി പറഞ്ഞത്. പക്ഷെ ചിതയുടെ ചൂടേറ്റതും ഈ പഞ്ഞി ഉരുകി. ഇതോടെ ആ ഭാഗം തീ കത്തിയില്ല. അച്ഛന്റെ മുന്‍ ഭാഗം മാത്രമാണ് കത്തിയിരുന്നത്. പുറം ഭാഗം കത്തുന്നുണ്ടായിരുന്നില്ല”.
ഞാനത് കണ്ടു കൊണ്ട് നില്‍ക്കുകയാണ്. ഈ ബോഡിയൊന്ന് മറച്ചിടാന് ഒരാളുമില്ല. സ്വന്തം അച്ഛന്റെ ബോഡി ഞാന്‍ തന്നെ മറച്ചിടേണ്ടി വരികയാണ്. ഈ സമയത്താണ് ഒരു സിനിമയുടെ ഷൂട്ടിംഗിനായി തിരുവന്തപുരത്തേക്ക് വിളിക്കുന്നത്. മറിച്ചിട്ട ശേഷം ഞാന്‍ തിരുവനന്തപുരത്തേക്ക് പോയി. പക്ഷെ സന്തോഷം തോന്നിയൊരു കാര്യമുണ്ട്. ഞാനൊക്കെ കുളിക്കാന്‍ പോകുന്നൊരു പുഴയുണ്ട്. അതിന്റെ ഒരുഭാഗത്തായി കുറേ ഈറ്റയൊക്കെയുണ്ടായിരുന്നു. അച്ഛന് മരിച്ചപ്പോള്‍ കുറേ റീത്ത് ഒക്കെ കിട്ടിയിരുന്നു. ഈ റീത്ത് ഒക്കെ ഞാന്‍ അവിടെയാണ് കൊണ്ടിട്ടത്. ഒരാഴ്ച കഴിഞ്ഞ് നോക്കുമ്പോള്‍ അവിടെ മുഴുവന്‍ പൂക്കളാണ്. റോസയും ചെണ്ടുമല്ലിയുമൊക്കെയായി നില്‍ക്കുകയാണ്. അത് കണ്ടപ്പോള്‍ എനിക്ക് സന്തോഷവും സങ്കടവുമെല്ലാം ഒരുമിച്ച് തോന്നി”.
ആവശ്യമില്ലാതെ ഒരുപാട് സിനിമകളില്‍ നായക വേഷം ചെയ്തില്ലേ എന്നും നാദിര്‍ഷ ചോദിക്കുന്നുണ്ട്. ഇതിന് കലാഭവന്‍ മണി നല്കിയ മറുപടി ഇങ്ങനെയായിരുന്നു. ”നമുക്ക് നായകനായിട്ടുള്ള സിനിമ നമ്മള് തന്നെ ഉണ്ടാക്കേണ്ട അവസ്ഥയാണ്. ഞാനൊരു മോശം നടനാണെന്ന് നിനക്ക് തോന്നുന്നുണ്ടോ. ഞാന്‍ അഭിനയിച്ച സിനിമകള്‍ നീയൊന്ന് കാണണം. വാല്‍ക്കണ്ണാടി, വാസന്തി ലക്ഷ്മിയും പിന്നെ ഞാനും. ആയിരത്തില്‍ ഒരുവന്, മത്സരം, ബെന്‍ ജോണ്സണ്, എത്രയോ നല്ല സിനിമകള്‍. അ്തിലൊക്കെ നല്ല കഥകളുണ്ടായിരുന്നു. പിന്നെ ഞാന്‍ മസിലു പിടിച്ച് വീട്ടില്‍ ഇരുന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ? എന്റെ വീട്ടിലേക്ക് നീ ചെലവിന് കൊണ്ട് വരുമോ? അല്ലെങ്കില്‍ നീയൊരു സിനിമ ചെയ്യ് എന്നെ നായകനാക്കി. ഞാന്‍ അഭിനയിക്കാം. നല്ല വേഷം കിട്ടിയാല്‍ തൃപ്തിയോട് കൂടി അഭിനയിക്കാം. ആകാശത്തിലെ പറവുകളുടെ ക്ലൈമാക്സ് രംഗത്തില്‍ എന്റെ നാവിന്റെ അടിഭാഗം വിട്ടു പോയി”.
അത് കണ്ട് ഷൂട്ടിംഗ് കണ്ടുകൊണ്ട് നിന്ന രണ്ട് പെണ്‍കുട്ടികള്‍ തല കറങ്ങി വീണു. കണ്ടു കൊണ്ട് നിന്ന അമ്മച്ചിമാര് പറഞ്ഞത് എന്റെ കുഞ്ഞേ നീയെന്തിനാണ് ഇതുപോലെ അഭിനയിക്കുന്നത്, കണ്ടിട്ട് വിഷമം തോന്നുവെന്നായിരുന്നു. അതില്‍ ഞാന്‍ പേ പിടിച്ചൊരു കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നത്. അഭിനയിച്ച് ആവേശം മൂത്തപ്പോള്‍ സംഭവിച്ചതാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍് ഒരിക്കലും ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടില്ല. ഒരു ഷെല്‍ഫ് നിറയെ സങ്കടങ്ങള്‍ ഇരിക്കുകയാണ്. അതില്‍ ഏതെങ്കിലും ഒരെണ്ണം എടുത്താല്‍ മതി കരച്ചില് വന്നോളുമെന്നാണ് നടൻ പറയുന്നത്
