Connect with us

‘മഞ്ജുവിന് രണ്ടാം വിവാഹം കഴിച്ചുകൂടെയെന്ന് ആരാധകൻ’ നടിയുടെ ആ മറുപടി ഞെട്ടിച്ചു!ദിലീപ് ഈ മറുപടി പ്രതീക്ഷിച്ചുകാണില്ലെന്ന് സോഷ്യൽ മീഡിയ

Malayalam

‘മഞ്ജുവിന് രണ്ടാം വിവാഹം കഴിച്ചുകൂടെയെന്ന് ആരാധകൻ’ നടിയുടെ ആ മറുപടി ഞെട്ടിച്ചു!ദിലീപ് ഈ മറുപടി പ്രതീക്ഷിച്ചുകാണില്ലെന്ന് സോഷ്യൽ മീഡിയ

‘മഞ്ജുവിന് രണ്ടാം വിവാഹം കഴിച്ചുകൂടെയെന്ന് ആരാധകൻ’ നടിയുടെ ആ മറുപടി ഞെട്ടിച്ചു!ദിലീപ് ഈ മറുപടി പ്രതീക്ഷിച്ചുകാണില്ലെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ അഭിനയിച്ചിരുന്ന ആദ്യ കാലത്തും 14 വർഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെ മലയാളികൾ ചേർത്തുപിടിച്ച നായിക. പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും ഒരു സൂപ്പർസ്റ്റാർ ആയി മാറി. മലയാളത്തിനു പുറമെ തമിഴിലും അഭിനയിച്ച് ‘അസുരൻ’ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള നിരവധി പുരസ്കാരങ്ങൾ മഞ്ജു വാരിക്കൂട്ടി.

സിനിമയ്ക്ക് അപ്പുറത്ത്, മഞ്ജു എന്ന വ്യക്തിയോടും ഏറെ സ്നേഹമാണ് മലയാളികൾക്ക്. അതുകൊണ്ടാണ്, മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

1998ൽ ആയിരുന്നു ദിലീപ്-മഞ്ജു വാര്യർ വിവാഹം. ശേഷം 2015ൽ ഇരുവരും ഒത്തുപോകാൻ സാധിക്കാത്തതിനാൽ വിവാഹ മോചിതരായി. ദിലീപിനൊപ്പമാണ് ശേഷം മകൾ മീനാക്ഷി വളർന്നത്. അച്ഛനൊപ്പം പോകണമെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു. പിന്നീട് മകളും അമ്മയുമായിരുന്നു ദിലീപിന്റെ ലോകം. 2016ൽ ആണ് മകൾ മീനാക്ഷിയുടെ സമ്മത പ്രകാരം ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. അപ്രതീക്ഷിതമായി സംഭവിച്ച വിവാഹമായിരുന്നതിനാൽ എല്ലാവരും വളരെ അത്ഭുതത്തോടെയാണ് ആ വാർത്ത കേട്ടത്. ദിലീപ് രണ്ടാം വിവാഹം കഴിച്ചതിന് പിന്നാലെ മഞ്ജുവിന്റെ രണ്ടാം വിവാഹത്തെകുറിച്ചുള്ള ചർച്ചകളും ഇതിന് പിന്നാലെ നടന്നിരുന്നു

ഇപ്പോൾ മഞ്ജു രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായിരിക്കുന്നത്. മഞ്ജുവിൻറെ ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്റിന് നടി കൊടുത്ത മറുപടിയാണ് വൈറലാകുന്നത്. മഞ്ജുവിന് രണ്ടാം വിവാഹം കഴിച്ചുകൂടെ എന്ന ചോദ്യത്തിന് മറുപടിയാണ് നടി നൽകിയത്. ഞാനൊരു അമ്മയാണ് എന്ന് മാത്രമാണ് മഞ്ജു നൽകിയത്. ഇതില്‍ തന്നെ എല്ലാമുണ്ടെന്നും ഈ മറുപടി പ്രതീക്ഷിച്ചിരുന്നില്ല എന്നുമാണ് ആരാധകര്‍ പറയുന്നത്.

ഇത്തരത്തിലൊരു മറുപടി ദീലിപു പോലും പ്രതീക്ഷിച്ചു കാണില്ല എന്ന ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. ഒരു സ്ത്രീയ്ക്ക് ബഹുമാനം നമ്മള്‍ കൊടുക്കുമ്പോള്‍ അല്ലെങ്കില്‍ സ്ത്രീ അങ്ങോട്ടൊരു ബഹുമാനം കൊടുക്കുമ്പോള്‍ അതേ അളവിലോ അതിനു മുകളിലോ തിരിച്ചു കിട്ടുന്നിടത്താണ് സ്ത്രീയുടെ സുരക്ഷ എന്ന് പറഞ്ഞ ആളാണ് മഞ്ജു വാര്യര്‍. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയും സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും ഒരുപാട് സംസാരിച്ച ഒരു വ്യക്തി തന്നെയാണ് മഞ്ജു വാര്യര്‍

എന്തായാലും മഞ്ജുവിന്റെ കമന്റ് വൈറലാവുകയാണ്. മീനാക്ഷിയെ മറന്നേക്കൂ എന്ന് ആരാധകർ പറയുന്നുണ്ടെങ്കിലും അമ്മയാണെന്ന് എടുത്ത് പറയുകയാണ് മഞ്ജു

മരക്കാർ ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ മഞ്ജുവിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാൽ ആയിരുന്നു കുഞ്ഞാലി മരക്കാരായി എത്തിയത്. ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോൾ സൗബിനൊപ്പം മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന വെള്ളരിക്കാപട്ടണത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് താരം. സുനന്ദ എന്ന കഥാപാത്രമായിട്ടുള്ള മഞ്ജുവിന്റെ നേക്കോവറാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. ചതുർ മുഖം, ലളിതം സുന്ദരം സിനിമകൾ നിർമിച്ച് കൊണ്ട് നിർമാണത്തിലേക്കും മഞ്ജു കടന്നിരിക്കുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top