Connect with us

ദാവണി അഴകില്‍ ഹണി റോസ്; വൈറലായി ചിത്രങ്ങള്‍

Malayalam

ദാവണി അഴകില്‍ ഹണി റോസ്; വൈറലായി ചിത്രങ്ങള്‍

ദാവണി അഴകില്‍ ഹണി റോസ്; വൈറലായി ചിത്രങ്ങള്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട സ്റ്റൈലിഷ് താരങ്ങളില്‍ ഒരാളാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ വൈറലായിരിക്കുകയാണ് ദാവണിയിലുള്ള ഹണിയുടെ ചിത്രങ്ങള്‍. സര്‍വാഭരണ ഭൂഷിതയായി ട്രഡീഷണല്‍ ലുക്കിലാണ് ഹണി. അഭിനേത്രി എന്ന നിലയില്‍ നിന്നും സംരംഭക എന്ന നിലയിലേയ്ക്ക് കൂടി ചുവടെടുത്ത് വെച്ചിരിക്കുകയാണ് ഹണി.

രാമച്ചം കൊണ്ടു നിര്‍മിക്കുന്ന ആയുര്‍വേദിക് സ്‌ക്രബറിന്റെ ഉടമയാണ് താരം. താരത്തിന്റെ പേര് തന്നെയാണ് ബ്രാന്‍ഡിനും. അച്ഛന്‍ വര്‍ഗീസ് തോമസും അമ്മ റോസ് വര്‍ഗീസും ചേര്‍ന്ന് തൊടുപുഴ മൂലമറ്റത്താണ് രാമച്ചത്തിന്റെ സ്‌ക്രബര്‍ യൂണിറ്റ് തുടങ്ങിയത്. യൂണിറ്റില്‍ നൂറിലേറെപ്പേരുണ്ട്. വിനയന്‍ ചിത്രം ബോയ്ഫ്രണ്ടിലൂടെ അരങ്ങേറിയ ഹണി റോസ് ഇതുവരെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി മുപ്പതോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍ എന്നീ സിനിമകളാണ് ഹണി ഒടുവിലായി അഭിനയിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top