Connect with us

ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിക്കുമോ? ആ മറുപടി ഞെട്ടിച്ചു! ‘കാവ്യയ്ക്ക് മോഹം’? തടയിട്ട് ദിലീപ്, തനിയാവർത്തനമോ…

Malayalam

ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിക്കുമോ? ആ മറുപടി ഞെട്ടിച്ചു! ‘കാവ്യയ്ക്ക് മോഹം’? തടയിട്ട് ദിലീപ്, തനിയാവർത്തനമോ…

ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിക്കുമോ? ആ മറുപടി ഞെട്ടിച്ചു! ‘കാവ്യയ്ക്ക് മോഹം’? തടയിട്ട് ദിലീപ്, തനിയാവർത്തനമോ…

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് കാവ്യ മാധവനും ദിലീപും.ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ ആദ്യമായി നായികയാവുന്നത് ദിലീപ് ചിത്രത്തിലൂടെയാണ്.പിന്നീട് ദിലീപിന്റെ ഭാഗ്യനായികയായി നടി മാറുകയായിരുന്നു.

ഇവരുടെ കോമ്പോ പ്രേക്ഷകർ ഇരുകൈകളു നീട്ടി സ്വീകരിക്കുകയായിരുന്നു. പിന്നീട് സിനിമയിലെ ഭാഗ്യ ജോഡികൾ ജീവിതത്തിലും ഒന്നാവുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിലായിരുന്നു ഈ താര വിവാഹം. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത് തികഞ്ഞ കുടുംബിനിയായി മാറിയിരിക്കുകയാണ് കാവ്യ. എങ്കിലും ഇപ്പോഴും കാവ്യയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകർ

നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നിരവധി ചാനലുകൾക്ക് ഒരിടവേളയ്ക്ക് ശേഷം ദിലീപ് അഭിമുഖം നൽകുന്നുണ്ട്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂൽ കാവ്യയെ കുറിച്ചും മകളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ ദിലീപ് പങ്കിടുകയാണ്.

ദിലീപും കാവ്യയും ഇനി ഒരുമിച്ച് അഭിനയിക്കുമോ? ഉണ്ടെങ്കില്‍ അത് എപ്പോഴാണ് എന്നായിരുന്നു അവതാരക ചോദിച്ചത്. ‘കാവ്യ വേറെ തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ല. കാരണം മകള്‍ ജനിച്ച അന്ന് മുതല്‍ അവളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് കാവ്യയാണ്. ഒരാളെ കൊണ്ട് പോലും ചെയ്യിപ്പിക്കാനോ മോളെ നോക്കാന്‍ ഒരു ആയയെ വെക്കാനോ ഒന്നും സമ്മതിച്ചിട്ടില്ല. ഇപ്പോള്‍ മഹാലക്ഷ്മിയുടെ പുറകേയാണ് ആള്. എന്താ ഇനി സംഭവിക്കുന്നതെന്ന് നമ്മുക്ക് അറിയില്ല. ഏതെങ്കിലും സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാമെന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്

കാവ്യയ്ക്ക് അഭിനയിക്കാൻ മോഹമുണ്ടാകും, ദിലീപ് തടയിടുകയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിച്ചത്. ഏതായാലും ഇതും പാപ്പരാസികൾ വാർത്തയാക്കിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top