Malayalam
നെറ്റ്ഫ്ളിക്സ് ആദ്യമായി വാങ്ങിയ മലയാള ചിത്രം ഏതെന്ന് അറിയേണ്ടേ?; സൂപ്പർസ്റ്റാർ ചിത്രം ഹിറ്റായതോടെ സന്തോഷം പങ്കുവെച്ച് ബാബു ആന്റണി; പിന്നിലെ കാരണം ഇതാണ്!
നെറ്റ്ഫ്ളിക്സ് ആദ്യമായി വാങ്ങിയ മലയാള ചിത്രം ഏതെന്ന് അറിയേണ്ടേ?; സൂപ്പർസ്റ്റാർ ചിത്രം ഹിറ്റായതോടെ സന്തോഷം പങ്കുവെച്ച് ബാബു ആന്റണി; പിന്നിലെ കാരണം ഇതാണ്!
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗ്രാൻഡ്മാസ്റ്റര്‍’. മോഹൻലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിട്ടായിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. തിയറ്ററുകളില്‍ വൻ ഹിറ്റായി ചിത്രം മാറിയിരുന്നു. ഇപോഴിതാ നെറ്റ്ഫ്ലിക്സില്‍ മോഹൻലാല്‍ ചിത്രം ഇപ്പോഴും ജനപ്രിയമാണെന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ ബാബു ആന്റണി.
2012ലാണ് ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി ഗ്രാന്‍ഡ്മാസ്റ്റര്‍ റീലീസ് ചെയ്തത്. മലയാളത്തില്‍ നിന്ന് ആദ്യമായി നെറ്റ്ഫ്ളിക്സ് വാങ്ങിയ ചിത്രമാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രം പോപ്പുലര്‍ ഓണ്‍ നെറ്റ്ഫ്ളിക്സ് ഇന്റര്‍നാഷണല്‍ എന്ന വിഭാഗത്തില്‍ ഉണ്ടെന്നും അതോടൊപ്പം തന്റെ പേരും കാസ്റ്റ് ലിസ്റ്റില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തി എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കൂടാതെ അദ്ദേഹവും കുടുംബവും ന്യൂ ഇയര്‍ ചിത്രമായി ഗ്രാന്‍ഡ് മാസ്റ്റര്‍ വീണ്ടും കണ്ടു എന്നുള്ള കാര്യവും ബാബു ആന്റണി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.
ചിത്രത്തില്‍ നെഗറ്റീവ് ഷേഡുല്ള കഥാപാത്രമാണ് ബാബു ആന്റണി അവതരിപ്പിച്ചത്. നീണ്ട ഇടവേളക്ക് ശേഷം വലിയ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി.
ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന പവര്‍ സ്റ്റാര്‍ ആണ് താരത്തിന്റെ വരാന്‍ ഇരിക്കുന്ന വലിയ ചിത്രം. അതിനോടൊപ്പം ‘കടമറ്റത്ത് കത്തനാര്’ എന്ന ചിത്രത്തിലും നായക വേഷത്തില്‍ എത്തുന്നത് ബാബു ആന്റണിയാണ്.
സിനിമകളില്‍ സജീവം അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ ഇറങ്ങാന്‍ ഇരിക്കുന്ന ദി ഗ്രേറ്റ് എസ്കേപ്പ് എന്ന ചിത്രത്തില്‍ മകനായ ആര്‍തര്‍ ആന്റണിയും പ്രധന വേഷത്തില്‍ എത്തുന്നുണ്ട്.
ബി ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മോഹൻലാലിന് പുറമേ പ്രിയാമണി, അനൂപ് മേനോൻ, നരേയ്ൻ, ജഗതി ശ്രീകുമാര്‍, അര്ജുൻ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തി. വിനോദ് ഇല്ലംപള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
about babu antony
