മാനസീകമായും ശരീരികമായും സാമ്പത്തികമായും എന്നെ ഏറ്റവും തളർത്തിയ വർഷം.. മനസ്സിലുള്ളത് മുഖത്ത് കാണുന്ന ഒരു പ്രകൃതമാണെന്റെത്.. പക്ഷെ ഈ വർഷം പലപ്പോഴും ഞാൻ മനസ്സ് പുറത്ത് വരാതെ കടിച്ച് പിടിച്ചു ശ്വാസം മുട്ടി അതിജീവിച്ചിട്ടുണ്ട്…ചിരിച്ചിട്ടുണ്ട്; ജസ്ല മാടശ്ശേരി

ബിഗ് ബോസ് മലയാളം സീസണ് രണ്ടിലൂടെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ജസ്ല മാടശ്ശേരി. തന്റെ നിലപാടുകളിലൂടെ പൊതുസമൂഹത്തിലും സോഷ്യല്‍ മീഡിയയിലും പലപ്പോഴും ചര്‍ച്ച സൃഷ്ടിച്ചിട്ടുള്ള ജസ്ല മാടശ്ശേരി ഇന്നും മലയാളികൾക്കിടയിൽ ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ജസ്ലയുടെ കുറിപ്പുകൾ കഷ്ണം നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
ജീവിതത്തിലേറ്റവും നഷ്ടങ്ങളും നോവുകളും ഇടക്കിത്തിരി സന്തോഷങ്ങളും തന്നു കടന്നു പോയ വർഷംമെന്ന് പറയുകയാണ് ജസ്ല മാടശ്ശേരി. ഈ വർഷത്തിലിനി കൂട്ടിച്ചേർക്കലുകളെഴുത്തി ചേർക്കാൻ ഒരു പേജ് ഒഴിച്ചിടാനി. നഷ്ടത്തിന്റെ കടല്‍ നീന്തി കര എത്താത്ത വർഷം എന്നും ജസ്ല പോസ്റ്റിലൂടെ പറയുന്നു.
ജസ്ലയുടെ വാക്കുകൾ ഇങ്ങനെ
ഒരുപാട് സൗഹൃദങ്ങളെ മാറ്റിനിർത്താനും മറ്റു ചില സൗഹൃദങ്ങളെ ചേർത്ത് നിർത്താനും കഴിഞ്ഞ വർഷം.. വർഷങ്ങൾക്കിപ്പുറം മാസങ്ങളോളം വീട്ടിൽ നിൽക്കാനും ഉമ്മയുടെ ഭക്ഷണത്തിന്റെ സ്വാത്…. നുണയാനും…. കഴിഞ്ഞ വർഷം… ഉപ്പയും ഞാനും ഉമ്മയും കൂടി ഏറ്റവും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിച്ചു പരസ്പരം സംസാരിച്ച വർഷം…വർഷങ്ങൾക്കിപ്പുറം..
ജോലിഭാരങ്ങളിൽ നിന്ന് വലിയൊരു അവധിയെടുത്ത വർഷം.. ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിച്ച വർഷം.. പക്ഷെ എല്ലാ വർഷങ്ങളെയും പോലെയല്ല.. ഞാൻ പല തെറ്റായ തീരുമാനങ്ങളും തിരുത്തിയ വർഷം കൂടെയാണ്.. എന്തും മുന്നിട്ടിറങ്ങിയാൽ പൂർത്തിയാക്കുന്ന ശീലമെനിക്കുണ്ട്… എന്നാൽ ഈ വർഷം ഞാൻ എല്ലാം പാതിവഴിയിലോ തുടക്കത്തിലോ ചിലത് മനസ്സിലോ തന്നെ ഉപേക്ഷിച്ച വർഷം കൂടെയായിരുന്നു… പൂർണമാക്കാൻ അടുത്ത വർഷമെങ്കിലും സാധിക്കുമായിരിക്കും…
മാനസീകമായും ശരീരികമായും സാമ്പത്തികമായും എന്നെ ഏറ്റവും തളർത്തിയ വർഷം.. അതിജീവിക്കുമെന്നെ… അതിജീവിക്കാണ്ടെവിടെ പോവാൻ. മനസ്സിലുള്ളത് മുഖത്ത് കാണുന്ന ഒരു പ്രകൃതമാണെന്റെത്.. പക്ഷെ ഈ വർഷം പലപ്പോഴും ഞാൻ മനസ്സ് പുറത്ത് വരാതെ കടിച് പിടിച്ചു ശ്വാസം മുട്ടി അതിജീവിച്ചിട്ടുണ്ട്…ചിരിച്ചിട്ടുണ്ട്…മഷി തീർന്നു, എന്ന് പറഞ്ഞുകൊണ്ടാണ് ജസ്ല പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...