മാർഗദർശിയായും എന്റെ ഗുരുവായും ഞാൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ എനിക്ക് സന്തോഷമുണ്ട്.. അദ്ദേഹവുമായുള്ള എന്റെ ആ ബന്ധമാണ് മിന്നൽ മുരളിയിൽ നിന്ന് ഞാൻ ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്!

‘മിന്നൽ മുരളി’യിലെ വില്ലനായ ഷിബുവിനെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് നടൻ ഗുരു സോമസുന്ദരം. നടനെ പ്രശംസിച്ച് ടൊവിനോ തോമസ്. മിന്നൽ മുരളിയിൽ നിന്ന് ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിലൊന്നാണ് ഈ നടനുമായുള്ള സൗഹൃദമെന്ന് ടൊവിനോ പറഞ്ഞു. മാർഗദർശിയായും ഗുരുവായും താൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
ടോവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ
‘ചില കാരണങ്ങളാൽ ഈ ചിത്രങ്ങൾ പങ്കുവയ്ക്കാൻ എനിക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നു. പക്ഷേ ഇതാ ഞാൻ കണ്ടുമുട്ടിയ ഏറ്റവും സ്വീറ്റസ്റ്റ് വ്യക്തികളിൽ ഒരാൾ. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചുറ്റുമുള്ള എല്ലാത്തിനെയും കുറിച്ചും അനന്തമായ സംഭാഷണങ്ങൾ ഞാൻ അദ്ദേഹവുമായി നടത്തിയിട്ടുണ്ട്. ജെയ്‌സണും ഷിബുവുമായി അഭിനയിക്കാൻ ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദവും കെമിസ്ട്രിയും ആവശ്യമായിരുന്നു, അദ്ദേഹവുമായുള്ള എന്റെ ആ ബന്ധമാണ് മിന്നൽ മുരളിയിൽ നിന്ന് ഞാൻ ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്ന്. മാർഗദർശിയായും എന്റെ ഗുരുവായും ഞാൻ കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്താനായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗുരു സോമസുന്ദരം സർ,ചരിത്രം സൃഷ്ടിക്കുന്നതിൽ ഞങ്ങളോടൊപ്പം കൈകോർത്തതിന് നന്ദി.’–ടൊവിനോ കുറിച്ചു.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജെയ്സൺ എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ജൂഡ് , ബൈജു സന്തോഷ്, മാമുക്കോയ, പി. ബാലചന്ദ്രൻ, ഷെല്ലി കിഷോർ, മാസ്റ്റ്‍ വസിഷ്ഠ്, ഫെമിന എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....