പ്രണയസാഫല്യം, കിച്ചുവും റോഷ്നയും വിവാഹിതരായി
നടി റോഷ്‌ന ആന്‍ റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി. ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത് . വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. പ്രണയവിവാഹമായിരുന്നു കിച്ചുവിന്റേയും റോഷ്നയുടേയും. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ തങ്ങള്‍ വിവാഹം കഴിക്കുകയാണെന്ന് താരങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്
വിവാഹത്തിന് റോസ് സില്‍ക്ക് നിറത്തിലുള്ള ഫ്രോക്കിലാണ് റോഷ്‌ന എത്തിയതെങ്കിൽ ആഷ് കളര്‍ സൂട്ടും കോട്ടും അണിഞ്ഞാണ് കിച്ചു എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളും റോഷ്‌ന പങ്കുവെച്ചിട്ടുണ്ട്. നടി അനാര്‍ക്കലി മരിക്കാറും റോഷ്‌നയുടെ ബ്രൈഡല്‍ സ്‌ക്വാഡിലുണ്ടായിരുന്നു.
സെപ്റ്റംബര്‍ അവസാനമാണ് റോഷ്‌നയുടേയും കിച്ചുവിന്റേയും വിവാഹനിശ്ചയം കഴിയുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വച്ചായിരുന്നു മനസമ്മതം നടന്നത്. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടിയിരുന്നു
നടനും തിരക്കഥാകൃത്തുമായ കിച്ചു അങ്കമാലി ഡയറീസിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് സ്വതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍, ജല്ലിക്കട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോഴിതാ തിരക്കഥാകൃത്തിന്റെ കുപ്പായവും അണിയുകയാണ് കിച്ചു. ഒമര്‍ ലുലു സംവിധാനം ചെയ്ത അടാര്‍ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്‌ന. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സുല്‍, ധമാക്ക എന്നിവയാണ് റോഷ്‌നയുടെ മറ്റ് സിനിമകള്‍.
