കരിയറിലെ ആദ്യ വിമര്‍ശനം അതായിരുന്നു; തുറന്ന് പറഞ്ഞ് ഉര്‍വശി
വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഉര്‍വശി. ഏത് കഥാപാത്രത്തിലും തന്റേതായ വ്യക്തമുദ്ര പതിപ്പിക്കാന്‍ ഉര്‍വശിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും തന്റെ അഭിനയ മികവ് തെളിയിച്ച ഉര്‍വശി നിരവധി കഥാപാത്രങ്ങളാണ് നല്‍കിയത്. സുരറൈ പോട്ര് എന്ന ചിത്രത്തിലെ പേച്ചിയെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. തമിഴില്‍ തന്നെ ഹിറ്റാക്കിയ മാറ്റിയ കഥാപാത്രത്തെക്കുറിച്ചും സിനിമയെക്കുറിച്ചും ഉര്‍വശി സംസാരിക്കവെയാണ് അന്ന് തന്നെക്കുറിച്ച് വന്ന ഒരു വിമര്‍ശനത്തെക്കുറിച്ചും ഉര്‍വശി തുറന്നു സംസാരിക്കുന്നത്.
‘മുന്താനൈ മുടിച്ച്’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്താണ് എന്നെക്കുറിച്ച് ഇങ്ങനൊരു വിമര്‍ശനം കേട്ടത്. പുതുതായി ഒരു നായിക വന്നിട്ടുണ്ട്. സ്‌കൂള്‍ ഫിനിഷ് ചെയ്തിട്ടില്ല. ഭയങ്കര അഹങ്കാരിയാണ്. സംവിധായകന്‍ ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും. എന്നൊക്കൊയായിരുന്നു വിമര്‍ശനം. അതിലെ പരിമളം എന്ന കഥാപാത്രം ചെയ്ത് കഴിഞ്ഞപ്പോള്‍ അന്ന് ജനിച്ച ഒരുപാട് കുട്ടികള്‍ക്ക് ആ പേരിട്ട് ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് വിമര്‍ശിക്കപ്പെട്ടെങ്കിലും അതൊക്കെ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്‌ബോള്‍ മറക്കാനാവാത്ത കാര്യങ്ങളാണ്’. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഉര്‍വശി പറയുന്നു.
