Actress
മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് പറഞ്ഞു, ആ നടന്റെ നടുക്കുന്ന വെളിപ്പെടുത്തൽ പുറത്ത്
മഞ്ജു വാര്യരുടെ കൂടെ അഭിനയിക്കരുതെന്ന് പറഞ്ഞു, ആ നടന്റെ നടുക്കുന്ന വെളിപ്പെടുത്തൽ പുറത്ത്
മഞ്ജു വാര്യരുടെ തിരിച്ചു വരവ് അടയാളപ്പെടുത്തിയ സിനിമയാണ് ഹൗ ഓള്‍ഡ് ആര് യൂ. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് ആണ് നായകനായത്. ഇപ്പോഴിതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഹൗ ഓള്‍ഡ് ആര് യു എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കരുത് എന്ന സമ്മര്‍ദ്ദം വന്നിരുന്നതിനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുകയാണ്.
മഞ്ജു വാര്യരുടെ രണ്ടാമത്തെ വരവില്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഹൗ ഓള്‍ഡ് ആര് യൂ. എന്നാല്‍ അത് ശരിക്കും രണ്ടാമത്തെ സിനിമ ആവേണ്ടതാണ്. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും. മഞ്ജുവിനേക്കാള്‍ തനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോട് ആയിരുന്നു കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ എനിക്ക് നല്കിയവരാണ്. പ്രൊഡ്യൂസര്‍ക്കും സംവിധായകന് റോഷന് ആന്‍ഡ്രൂസിനുമാണ് താന്‍ ഡേറ്റ് കൊടുത്തത്.
ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല. താനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോയാലോ എന്ന് ആലോചിച്ചിരുന്നു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്. അതിനാല്‍ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിച്ച് ഡേറ്റ് കൊടുക്കുകയായിരുന്നു. അതിന് ശേഷം തനിക്ക് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ചാക്കോച്ചന് പറയുന്നത്.
എന്നാല്‍ ‘ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ലായിരുന്നു. സംവിധായകനും തിരക്കഥാകൃത്തിനുമാണ്, അവരോട് സംസാരിക്കുക’ എന്നാണ് ഞാന്‍ പറഞ്ഞത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും താന്‍ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നതായാണ് കുഞ്ചാക്കോ ബോബന് പറയുന്നത്.
പ്രായം കൊണ്ടും ഗ്ലാമറ് കൊണ്ടും അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ് നടന് കുഞ്ചാക്കോ ബോബന്. ചോക്ലേറ്റ് ഹീറോ പരിവേഷത്തില്‍ നിന്ന് മാറി കിടിലന്‍ കഥാപാത്രങ്ങളിലൂടെയാണ് താരം എത്താറുള്ളത്. ഏറ്റവും പുതിയതായി ഭീമന്റെ വഴികള്‍ എന്ന സിനിമയിലാണ് നായകനായി അഭിനയിച്ചത്. ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.
