ഇന്നിപ്പോള്‍ അതൊക്കെ എനിക്ക് തമാശയാണ് ആദ്യഭര്‍ത്താവിനെ കുറിച്ച് ശാന്തികൃഷ്ണ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് ശാന്തി കൃഷ്ണ. മലയാളത്തിലും തമിഴിലുമൊക്കെയായി അനവധി ചിത്രങ്ങള്‍ ചെയ്ത താരം ഇടയ്ക്ക് വെച്ച് അഭിനയത്തില്‍ നിന്നും മാറിനിന്നിരുന്നു. വിവാഹത്തോടെയായിരുന്നു ആ പിന്‍വാങ്ങല്‍. എന്നാല്‍ ശക്തമായ തിരിച്ചുവരവ് ആണ് താരം നടത്തിയത്. അമ്മവേഷങ്ങളിലൂടെ മുന്നേറുകയാണ് താരം ഇപ്പോള്‍. ഭരതന്‍ ചിത്രമായ നിദ്രയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷമാണ് താരത്തിന് തമിഴില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. ജെബി ജംഗക്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പങ്കുവെച്ച വിശേഷങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
തന്റെ പഴയകാല സിനിമകള്‍ ടിവിയില്‍ കാണുമ്പോള്‍ കാണാറുണ്ടെന്ന് ശാന്തി കൃഷ്ണ പറയുന്നു. ആ സമയത്ത് ചാനല്‍ മാറ്റുകയോ ടിവി ഓഫ് ചെയ്യുകയോ ഒന്നും ചെയ്യാറില്ല. മക്കളേയും വിളിച്ച് കാണിച്ചുകൊടുക്കാറുണ്ട്. അമ്മ അന്ന് എങ്ങനെയിരിക്കുന്നുവെന്ന് കണ്ടോയെന്ന് അവരോട് ചോദിക്കാറുണ്ട്. അവര്‍ ഒന്ന് നോക്കി പോവും. ചില രംഗങ്ങളില്‍ കൈയ്യൊക്കെ ഡാന്‍സേഴ്‌സിന്റെ പോലെ പോവുന്നത് കണ്ട് ചിരു വരാറുണ്ട്. ഓവറായിപ്പോയോ എന്നൊക്കെ തോന്നാറുണ്ടെന്നും ശാന്തി കൃഷ്ണ പറയുന്നു. തന്റെ സിനിമയിലെ കഥകളേക്കാളും കഥാപാത്രങ്ങളെക്കാളും ഉപരി മികച്ചത് ഗാനങ്ങളായിരുന്നുവെന്നും അതാണ് ഇപ്പോഴും എല്ലാവരും ഓര്‍ത്തിരിക്കുന്നതെന്നും താരം പറഞ്ഞു. ഒട്ടുമിക്ക ഗാനങ്ങളിലെല്ലാം ശ്രീനാഥുമുണ്ടായിരുന്നു. അത് പാസ്റ്റാണ്, കഴിഞ്ഞുപോയ കാര്യമാണ്. അങ്ങനെയാണ് താന്‍ വിശ്വസിക്കുന്നത്. ഇപ്പോഴത്തെ കാലം ആസ്വദിക്കുകയെന്നതാണ് തന്റെ പോളിസി. ഇപ്പോള്‍ പഴയകാലത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പഴമയില്‍ നിന്നും മോചനം നേടിയതിന് ശേഷമായാണ് തിരിച്ചെത്തിയത്. ജീവിതത്തിലെ ഓരോ പാഠത്തില്‍ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്.
ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. അത് വിജയത്തിന്റെ മുന്നോടിയായാണ്. കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുന്ന പ്രകൃതമല്ല തന്റേതെന്നും ശാന്തി കൃഷ്ണ പറയുന്നു. മറക്കണമെന്ന് ആലോചിക്കുന്ന കാര്യം വീണ്ടും വരാറുണ്ടെങ്കിലും അത് നിയന്ത്രിക്കാന്‍ കഴിയാറുണ്ടെന്നും താരം പറയുന്നു. നമ്മുടെ നിയന്ത്രണത്തിലാണ് ഇക്കാര്യം. മെഡിറ്റേഷനിലൂടെ മനസ്സിനെ നിയന്ത്രിക്കാനാവും. അന്ന് വേദനിപ്പിക്കുന്ന കാര്യമൊക്കെ ഇന്നിപ്പോള്‍ തമാശയായാണ് തോന്നുന്നതെന്നും ശാന്തി കൃഷ്ണ പറയുന്നു.
