Actor
ആര്‍ക്കും അയാളെ സഹായിക്കാന്‍ പറ്റില്ല.. അയാള്‍ എന്താവണം എന്നത് അയാളുടെ തീരുമാനമാണ്; മോഹൻലാൽ
ആര്‍ക്കും അയാളെ സഹായിക്കാന്‍ പറ്റില്ല.. അയാള്‍ എന്താവണം എന്നത് അയാളുടെ തീരുമാനമാണ്; മോഹൻലാൽ
മരക്കാറിൽ മോഹന്‍ലാലിന്റെ യൗവ്വനകാലമാണ് പ്രണവ് അവതരിപ്പിച്ചത്. ആദ്യ നാല്പതു മിനിറ്റോളം ആണ് പ്രണവ് സ്ക്രീനില്‍ ഉള്ളു എങ്കിലും തന്റെ ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ പ്രണവിന് സാധിച്ചു.
കുറച്ചു സമയം കൂടി പ്രണവ് സ്ക്രീനില്‍ ഉണ്ടായിരുന്നു എങ്കിലെന്നു ആഗ്രഹിച്ചു പോയെന്നു ചിത്രം കണ്ട പ്രേക്ഷകരും പറയുന്നു. ഏതായാലും പ്രണവിനെ കുറിച്ച് രണ്ടു ദിവസം മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളും ഇപ്പോള്‍ ഈ ശ്രദ്ധ നേടുകയാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടുകയും നല്ല സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും ഒപ്പം ജോലി ചെയ്യാന്‍ സാധിക്കുകയും ചെയ്യുമ്പോള്‍ ആണ് ഒരു അഭിനേതാവ് വളരുന്നത് എന്നും അതുപോലെ ചെയ്യുന്ന തൊഴിലിനോട് നൂറു ശതമാനം ആത്മാര്‍ത്ഥത കൂടി കാണിച്ചാല്‍ അയാള്‍ക്ക് ഉയരങ്ങളില്‍ എത്താന്‍ സാധിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.
ആ ഭാഗ്യങ്ങള്‍ പ്രണവിന് ഉണ്ടായാല്‍, ആ പരിശ്രമം പ്രണവ് എടുത്താല്‍ അയാള്‍ക്കും മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ പറ്റുമെന്നാണ് മോഹന്‍ലാല്‍ വിശദീകരിക്കുന്നത്. ആര്‍ക്കും അയാളെ സഹായിക്കാന്‍ പറ്റില്ല എന്നും അയാള്‍ എന്താവണം എന്നത് അയാളുടെ തീരുമാനം ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മികച്ച സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും ഒപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ആണ് തന്നെ വളര്‍ത്തിയത് എന്നും അതുപോലെ ഉള്ള അവസരങ്ങള്‍ പുതിയ തലമുറയില്‍ ഉള്ളവര്‍ക്കും കിട്ടട്ടെ എന്ന് പ്രാര്‍ഥിക്കുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു.
വിനീത് ശ്രീനിവാസന് ഒരുക്കിയ ഹൃദയം എന്ന ചിത്രമാണ് പ്രണവ് നായകനായി ഇനി എത്താന്‍ ഉള്ളത്. ചിത്രത്തിന്റെ ടീസര്‍, ഗാനങ്ങള്‍ എന്നിവ ഇപ്പോഴേ സൂപ്പര്‍ ഹിറ്റുകള്‍ ആണ്. ജനുവരിയില്‍ ആണ് ഹൃദയം റിലീസ് ചെയ്യാന്‍ പോകുന്നത്.
