ഇനിയും മറച്ച് വെയ്ക്കുന്നതിൽ അർത്ഥമില്ല; ആ സന്തോഷവാർത്ത അറിയിച്ച് മഞ്ജു വാര്യര്‍
പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക്…. ആ വരവ് വെറും വരവായിരുന്നില്ല. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്. മലയാളം മാത്രമല്ല തമിഴും തനിയ്ക്ക് വഴങ്ങുമെന്ന് ആദ്യ സിനിമയിലൂടെ തെളിയിച്ചു. അസുരനിൽ ധനുഷിനൊപ്പം കാട്ടായിക്ക് പിടിച്ച നിൽക്കുകയായിരുന്നു മഞ്ജു. തന്റെ അഭിനയ മികവിൽ മികച്ച കഥപാത്രങ്ങളെയാണ് മഞ്ജു സമ്മാനിച്ചത്. നായികയായി മാത്രമല്ല ഗായികയായും തിളങ്ങിയിട്ടുണ്ട് താരം. മഞ്ജുവിനെതായി പുറത്തുവന്ന ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ നാളുകൾക്ക് ശേഷം വീണ്ടും പാട്ടിലൂടെ അമ്പരിപ്പിച്ചിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ
രണ്ട് ദിവസമായി കിംകിംകിംകിം എന്ന് പാടി കൊണ്ടിരിക്കുകയാണ് മലയാള സിനിമാപ്രേമികള്‍. മഞ്ജു വാര്യരുടെ ശബ്ദത്തില്‍ പിറന്ന പാട്ട് അതിവേഗമാണ് ഹിറ്റായി മാറിയത്. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില് എന്ന സിനിമയിലാണ് മഞ്ജു പിന്നണി ഗായികയായിട്ടെത്തുന്നത്. പ്രമുഖ താരങ്ങളെല്ലാം ചേര്‍ന്നാണ് ഈ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടത്
റാം സുന്ദര്‍ ഈണമൊുക്കിയ പാട്ടിന് ബി ഹരിനാരായണനാണ് വരികള്‍ എഴുതിയത്. വരികളിലുള്ള വൈവിധ്യമായിരുന്നു പാട്ടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് പാട്ട് കേട്ട് കഴിഞ്ഞത്. വേറെ ലെവല്‍ പാട്ടാണിതെന്നും മഞ്ജു ചേച്ചി ഉയിര് ആണെന്നുമൊക്കെയുള്ള കമന്റുകളും നിറയുന്നു. മഞ്ജു ചേച്ചിയില്‍ നിന്നും ഇതുപോലെയുള്ള പവര്‍ഫുള്‍ പാട്ട് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇനിയും ശ്രമിക്കാവുന്നതേയുള്ളു എന്നും ആരാധകര്‍ പറയുന്നു.
സിനിമയെ കുറിച്ച് മഞ്ജു വാര്യർ ലൈവിൽ വന്നു പറയുന്നത് ഇങ്ങനെയായിരുന്നു .”കിം കിം എന്താണ് ഈ കിം കിം അല്ലെ കിം കിം എന്ന് പറയുന്നത് ഭയങ്കര രസം ഉള്ള ഒരു പാട്ടാണ്.ഞാൻ അഭിനയിച്ച പ്രിയപ്പെട്ട സന്തോഷ് ശിവൻ സാർ സംവിധാനം ചെയ്ത ജാക്ക് ആൻഡ് ജില് സിനിമയിലെ ഭയങ്കര രസം ഉള്ള പാട്ടാണ്. അത് എന്താണ് രസം ഉള്ളത് എന്ന് എ പാട്ട് കേൾക്കുബോഴും കാണുബോഴും നിങ്ങൾക്ക് മനസിലാകും. ഈ പാട്ട് പ്രതേകിച്ചു ഇത് പാട്ബോഴും റെക്കോർഡ് ചെയ്യുബോഴും ഷൂട്ട് ചെയ്യുമ്പോഴും എല്ലാം ഭയങ്കര ഫൺ അയിരുന്നു.ഇത് കാണുബോൾ ഈ ഫൺ നിങ്ങൾക്കും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.സോ എന്ജോയ് ദേ സോങ് കിം കിം”
പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ചിത്രം ഒരുക്കുന്നത്’. ‘ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവന് ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ത്രില്ലറായി ഒരുക്കുന്ന ചിത്രം മുഴുനീള എന്റര്‍ടെയിനറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ സൗബിന് ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, രമേഷ് പിഷാരടി, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
